Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാള്‍ സ്ട്രീറ്റ് ജേണലില്‍ മോദി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി റാണാ അയൂബിന് ബന്ധം

വാള്‍ സ്ട്രീറ്റ് ജേണലില്‍ കഴിഞ്ഞ ദിവസം മോദി സര്‍ക്കാരിനെ വിശ്വസിച്ച് ഇന്ത്യയില്‍ ഒരു നയാപൈസ മുടക്കരുതെന്ന് താക്കീത് ചെയ്യുന്ന ഫുള്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ഇന്ത്യക്കാരനായ ബിസിനസുകാരനും അമേരിക്കയിലെ ഒരു സംഘടനയായ ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡവും. ഈ പരസ്യം ചെയ്തവരുമായി ജേണലിസ്റ്റ് റാണ അയൂബിനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചില ട്വീറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 11:07 pm IST
in India
പത്രപ്രവര്‍ത്തക റാണാ അയൂബ് (വലത്ത് താഴെ) ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം പ്രസിഡന്‍റ് ജോര്‍ജ്ജ് ലാന്‍ഡ്രിത് (വലത്ത്) ദേവസ് സിഇഒയായ ഇന്ത്യന്‍ ബിസിനസുകാരന്‍ രാമചന്ദ്രന്‍ വിശ്വനാഥന്‍(ഇടത്ത് താഴെ)

പത്രപ്രവര്‍ത്തക റാണാ അയൂബ് (വലത്ത് താഴെ) ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം പ്രസിഡന്‍റ് ജോര്‍ജ്ജ് ലാന്‍ഡ്രിത് (വലത്ത്) ദേവസ് സിഇഒയായ ഇന്ത്യന്‍ ബിസിനസുകാരന്‍ രാമചന്ദ്രന്‍ വിശ്വനാഥന്‍(ഇടത്ത് താഴെ)

ന്യൂദല്‍ഹി:വാള്‍ സ്ട്രീറ്റ് ജേണലില്‍ കഴിഞ്ഞ ദിവസം മോദി സര്‍ക്കാരിനെ വിശ്വസിച്ച് ഇന്ത്യയില്‍ ഒരു നയാപൈസ മുടക്കരുതെന്ന് താക്കീത് ചെയ്യുന്ന ഫുള്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ഇന്ത്യക്കാരനായ ബിസിനസുകാരനും അമേരിക്കയിലെ ഒരു സംഘടനയായ ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡവും. ഐഎംഎഫ്, ലോകബാങ്ക് വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ യുഎസില്‍ ഒക്ടോബര്‍ 11ന് എത്തിയ ധനമന്ത്രി നിര്‍മ്മല സീതാരാമനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു പരസ്യത്തിന്റെ ലക്ഷ്യം. യുഎസില്‍ എത്താനിരിക്കുന്ന നിര്‍മ്മല സീതാരാമനെയും മറ്റ് 10 പേരെയും ഉപരോധിക്കാന്‍ യുഎസ് സര്‍ക്കാരിനോട് ഈ പരസ്യം ആഹ്വാനവും ചെയ്യുന്നു.  

ഈ പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ ബിസിനസുകാരന്‍  രാമചന്ദ്രന്‍ വിശ്വനാഥനും ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം എന്ന സംഘടനയുടെ പ്രസിഡന്‍റ് ചെയ്ത ജോര്‍ജ്ജ് ലാന്‍ഡ്രിതുമായി ജേണലിസ്റ്റ് റാണ അയൂബിനും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചില ട്വീറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. 

ഇന്ത്യയില്‍ മോദി സര്‍ക്കാരിനെതിരെ ഫേക് ന്യൂസുകള്‍ വരെ ഉയര്‍ത്തി യുദ്ധം ചെയ്യുന്ന ജേണലിസ്റ്റാണ് റാണാ അയൂബ്. ഈ പരസ്യം നല്‍കിയ   ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം എന്ന സംഘടനയുടെ പ്രസിഡന്‍റ് ജോര്‍ജ്ജ് ലാന്‍ഡ്രിത്  തന്റെ ട്വിറ്റര്‍ സന്ദേശം പങ്കുവെയ്‌ക്കുന്ന കൂട്ടത്തില്‍ റാണാ അയൂബിനെയും ടാഗ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തായത്. വിദേശ നിക്ഷേപകര്‍ ഇനിയും മോദി സര്‍ക്കാരിന്റെയും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെയും അധിക്ഷേപവും പീഢനവും സഹിക്കണോ എന്ന് ചോദിക്കുന്ന ട്വീറ്റിലാണ് ജോര്‍ജ്ജ് ലാന്‍ഡ്രിത് റാണ അയൂബിനെ ടാഗ് ചെയ്തിരിക്കുന്നത്.  

മോദി സര്‍ക്കാരിനെതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്തുന്ന ഈ പരസ്യത്തിന് പിന്നിലുള്ള ഇന്ത്യന്‍ ബിസിനസുകാരന്‍ ദേവസ് കമ്പനിയുടെ സിഇഒ ആയിരുന്ന രാമചന്ദ്രന്‍ വിശ്വനാഥനാണ്. ഇദ്ദേഹത്തിന് മോദി സര്‍ക്കാരിനോടും നിര്‍മ്മല സീതാരാമനോടും ഉള്ള പകയാണ് പരസ്യത്തിന് വഴിവെച്ചത്. വാസ്തവത്തില്‍ സാമ്പത്തിക തട്ടിപ്പുനടത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെ രാമചന്ദ്രന്‍ വിശ്വനാഥന്റെ ദേവസ് എന്ന സ്വകാര്യ കമ്പനിയും ഐഎസ്ആര്‍ഒ വാണിജ്യവിഭാഗമായ ആന്‍റ്രിക്സും തമ്മിലുള്ള കരാര്‍  മോദി സര്‍ക്കാര്‍ റദ്ദാക്കിയതാണ് ഈ പകയ്‌ക്ക് കാരണം.  സാമ്പത്തികതട്ടിപ്പുനടത്തുക എന്ന ഉദ്ദേശത്തോടെ മാത്രം രൂപീകരിച്ച ദേവസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയെ നിര്‍ത്തലാക്കാന്‍ ദേശീയ ലോ ട്രിബ്യൂണല്‍ തീരുമാനിച്ചു. ദേശീയ ലോ ട്രിബ്യൂണലിന്റെ ഈ തീരുമാനം സുപ്രീംകോടതി ശരിവെച്ചതോടെ ദേവസ് മള്‍ട്ടിമീഡിയ ഉടമ രാമചന്ദ്രന്‍ വിശ്വനാഥന്‍ ഇന്ത്യയില്‍ നിന്നും മുങ്ങി. ഇപ്പോള്‍ അമേരിക്കയില്‍ സാമ്പത്തിക അഭയാര്‍ത്ഥിയായി കഴിയുകയാണ് രാമചന്ദ്രന്‍ വിശ്വനാഥന്‍. അദ്ദേഹത്തിന് വേണ്ടി ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം എന്ന സംഘടനയാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ എന്ന അമേരിക്കന്‍ ദിനപത്രത്തിന്റെ വാഷിംഗ്ടണ്‍ ഡിസി എഡിഷനില്‍ പരസ്യം നല്‍കിയത്. നിക്ഷേപം ഇറക്കാന്‍ ഏറ്റവും സുരക്ഷിതമല്ലാത്ത ഇടമാണ് ഇന്ത്യയെന്നും പരസ്യത്തില്‍ പറയുന്നു.    

പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡം എന്ന സംഘടനയുടെ പ്രസിഡന്‍റ് ജോര്‍ജ്ജ് ലാന്‍ഡ്രിത് ഈ പരസ്യം നല്‍കിയത് തന്നെ നിര്‍മ്മല സീതാരാമന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനുമായിരുന്നു.  

പക്ഷെ ഞെട്ടിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഈ പരസ്യത്തിന് പിന്നാലെ ജോര്‍ജ്ജ് ലാന്‍ഡ്രിത് ട്വിറ്ററില്‍ പങ്കുവെച്ച മോദി സര്‍ക്കാരിനെതിരായ സന്ദേശങ്ങളില്‍ ജേണലിസ്റ്റ് റാണാ അയൂബിനെയും മറ്റൊരു ജേണലിസ്റ്റ് ആര്‍.എന്‍. ഭാസ്കറിനെയും ടാഗ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു ട്വീറ്റില്‍ ജേണലിസ്റ്റുകളായ പ്രേം പ്രകാശിനെയും ടൈംസ് ഓഫ് ഇന്ത്യ ജേണലിസ്റ്റ് ഇഷാനി ദത്താഗുപ്തയെയും കൂടി ടാഗ് ചെയ്തിട്ടുണ്ട്.    

Tags: ഐഎംഎഫ്ലോക ബാങ്ക്Wallറാണ അയൂബ്ദേവാസ്ആന്‍ട്രിക്‌സ്-ദേവാസ് ഇടപാട്.റാണാ അയൂബിസന്ദര്‍ശനംവാള്‍ സ്ട്രീറ്റ് ജേണല്‍ലോകാരോഗ്യ സംഘടനജോര്‍ജ്ജ് ലാന്‍ഡ്രിത്ജി20 ഉച്ചകോടിഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡംNirmala Sitharaman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Thiruvananthapuram

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.