Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞുണ്ണിക്കവിതകളില്‍ ആദ്യ പ്രബന്ധം, ഡോക്ടറേറ്റ്; കുട്ടിക്കവിതകളുടെ വലിപ്പമറിഞ്ഞ് രാഗി ടീച്ചര്‍

കേരള സര്‍വകലാശാലയില്‍ ആദ്യമായി കുഞ്ഞുണ്ണിക്കവിതകളെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാനുള്ള നിയോഗം കൊറ്റംകുളങ്ങര ഗവ. എച്ച്എസ്എസ് മലയാളം അധ്യാപിക കുണ്ടറ പെരുമ്പുഴ കേരളപുരം ദേവിയില്‍ രാഗി ജി.ക്ക് കൈവന്നത് അങ്ങനെയാണ്. വിഷയം 'കുഞ്ഞുണ്ണിയുടെ വ്യക്തിത്വവും ദര്‍ശനവും.'

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Oct 11, 2022, 08:57 pm IST
in Kerala

കൊല്ലം: ബാലഗോകുലവും കുഞ്ഞുണ്ണിക്കവിതകളും മനസ്സില്‍ പതിഞ്ഞ കുട്ടിക്കാലത്തേ രാഗി ഉറപ്പിച്ചതാണ് കുഞ്ഞുണ്ണിമാഷിനെ കൂടുതല്‍ പഠിക്കണമെന്ന്. ആ ചെറിയ കവിതകളുടെ വലിപ്പമറിയാന്‍ കുഞ്ഞുണ്ണിമാഷുടെ വ്യക്തിത്വവും ദര്‍ശനവും തേടിയതായിരുന്നു ഗവേഷണകാലം. പിന്നെപ്പറന്നത് കുട്ടികളുടെ സാന്ദീപനിയെപ്പറ്റി, കുഞ്ഞുണ്ണിമാഷിനെപ്പറ്റിയുള്ള പ്രൗഢമായ ഗവേഷണപ്രബന്ധം.  

കേരള സര്‍വകലാശാലയില്‍ ആദ്യമായി കുഞ്ഞുണ്ണിക്കവിതകളെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാനുള്ള നിയോഗം കൊറ്റംകുളങ്ങര ഗവ. എച്ച്എസ്എസ് മലയാളം അധ്യാപിക കുണ്ടറ പെരുമ്പുഴ കേരളപുരം ദേവിയില്‍ രാഗി ജി.ക്ക് കൈവന്നത് അങ്ങനെയാണ്. വിഷയം ‘കുഞ്ഞുണ്ണിയുടെ വ്യക്തിത്വവും ദര്‍ശനവും.’  

കാര്യവട്ടം മലയാള വിഭാഗം മുന്‍ മേധാവി ആയിരുന്ന ഡോ. ബി.വി. ശശികുമാറായിരുന്നു മേല്‍നോട്ടം. മൂന്നര വര്‍ഷം നീണ്ടു നിന്ന പഠനത്തിലൂടെ രാഗി ഡോക്ടറേറ്റും സ്വന്തമാക്കി. സ്‌കൂള്‍ കാലം മുതല്‍ കുഞ്ഞുണ്ണി കവിതകള്‍ ഹരമായിരുന്നു. ബാലഗോകുലത്തില്‍ കളിച്ചും പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞ കാലത്ത് അത് മനസ്സിലുറച്ചു. ഉപരിപഠന കാലത്ത് കുഞ്ഞുണ്ണി രചനകള്‍ കൂടുതലറിഞ്ഞു. ബാലഗോകുലം സ്ഥാപകനും മാര്‍ഗദര്‍ശിയുമായ എം.എ. സാര്‍ (എം.എ. കൃഷ്ണന്‍) നല്‍കിയ പുസ്തകം പഠനം പൂര്‍ത്തിയാക്കാന്‍ ഏറെ തുണച്ചു.

ലോകത്തുതന്നെ കുട്ടികള്‍ക്കായി ഇത്രയും കവിതകള്‍ എഴുതിയ മറ്റൊരു കവിയില്ലെന്ന് രാഗി ടീച്ചര്‍ പറയുന്നു. തിരുക്കുറളിലടക്കം സമാനമായ ചെറുകവിതകളുണ്ട്. മലയാളത്തിലും സമാനമായ കവിതകള്‍ പലരും എഴുതിയെങ്കിലും കുഞ്ഞുണ്ണിക്കവിതകള്‍ക്കു തുല്യം വയ്‌ക്കാനാവില്ല.

ശിശുമനസ്സ് പഠിക്കാന്‍ ഏറ്റവും നല്ലത് കുഞ്ഞുണ്ണിക്കവിതകളാണ്. ഒരു അധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്റെ വരികളില്‍ കുട്ടികളോടുള്ള വാത്സല്യം പ്രകടമാണ്. അതേസമയം, മുതിര്‍ന്നവര്‍ക്കും അവരുടേതായ ദിശയില്‍ നോക്കി കാണാവുന്നതാണ് കൃഷ്ണഭക്തി കൂടുതല്‍ പ്രതിഫലിപ്പിച്ചിട്ടുള്ള കുഞ്ഞുണ്ണി കവിതകള്‍. കുട്ടികളുമായും ബാലഗോകുലവുമായുള്ള അടുപ്പമാണ് കുഞ്ഞുണ്ണി മാഷിനെ കൃഷ്ണഭക്തിയില്‍ എത്തിച്ചതെന്നും ടീച്ചര്‍ പറഞ്ഞു.  

എട്ടു വര്‍ഷമായി ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപികയാണ് രാഗി. ഭര്‍ത്താവ്: കുളക്കട ജിഎച്ച്എസ്എസ് കോമേഴ്സ് വിഭാഗം അധ്യാപകന്‍ രവിലാല്‍. മക്കള്‍: അദിതി നാരായണി, രവി നാരായണന്‍.

Tags: teacherKunjunni mash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് നടന്ന ചടങ്ങില്‍ കുഞ്ഞുണ്ണി പുരസ്‌കാരം കെ.ജി. രഘുനാഥിന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ സമര്‍പിക്കുന്നു. ഡോ. ഗോപി പുതുക്കോട്, ഡോ. മോഹനന്‍ കുന്നുമ്മല്‍, ആര്‍. പ്രസന്നകുമാര്‍ സമീപം
Kerala

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

പുതിയ വാര്‍ത്തകള്‍

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.