Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാതൃയാനം പദ്ധതി: കൊല്ലം ജില്ലയില്‍ വന്‍വെട്ടിപ്പ്, പകല്‍ക്കൊള്ള നടത്തുന്നത് സിപിഎം നേതാക്കളുടെ പിൻബലത്തിൽ, കുറ്റാരോപിതരെ സംരക്ഷിക്കുന്നു

ഒന്നര വര്‍ഷം മുന്‍പ് ഇത്തരം വെട്ടിപ്പ് കയ്യോടെ പിടികൂടിയ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സിപിഎം നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് അടക്കം നല്‍കിയ പരാതിയും പൂഴ്‌ത്തി.

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Oct 11, 2022, 03:12 pm IST
inKollam

ശാസ്താംകോട്ട: പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കുന്നതടക്കമുള്ള മുഴുവന്‍ ചെലവുകളും വഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മാതൃയാനം പദ്ധതിയുടെ മറവില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് വന്‍ വെട്ടിപ്പും ക്രമക്കേടും നടക്കുന്നതായി പരാതി.

ഏഴ് താലൂക്കാശുപത്രികളിലും ജില്ലാ ആസ്ഥാനത്തെ വിക്ടോറിയാ ഹോസ്പിറ്റലിലും നടക്കുന്ന വെട്ടിപ്പിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിരവധി പരാതികള്‍ അയച്ചിട്ടും കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. സിപിഎം ജില്ലാ നേതൃത്വത്തിലെ ചിലരുടെ പിന്‍ബലത്തിലാണ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരായ (എല്‍ആര്‍ എച്ച്എം) ഈ സംഘം പകല്‍ക്കൊള്ള നടത്തുന്നത്.

ഒന്നര വര്‍ഷം മുന്‍പ് ഇത്തരം വെട്ടിപ്പ് കയ്യോടെ പിടികൂടിയ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സിപിഎം നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് അടക്കം നല്‍കിയ പരാതിയും പൂഴ്‌ത്തി. ഈ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായ പി ആര്‍ഒ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി ഇവിടെ ജോലി ചെയ്യുന്നു. മെഡിക്കല്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരാണ് രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് ഇവരെ നിയമിച്ചതെന്നും പരാതിയുണ്ട്.

മാതൃയാനം പദ്ധതിയുടെ മറവില്‍ ഇവര്‍ നടത്തിയിട്ടുള്ള പതിനായിരങ്ങളുടെ വെട്ടിപ്പാണ് തെളിവ് സഹിതം പുറത്തു വന്നതും കയ്യോടെ പിടികൂടിയതും.  പ്രസവശേഷം വീട്ടില്‍ പോകുന്ന അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ ചെലവില്‍ കാറിലാണ് വീട്ടിലെത്തിക്കേണ്ടത്. അമ്മയും കുഞ്ഞും ഡിസ്ചാര്‍ജ് ആകുമ്പോള്‍ മാതൃയാനം ആപ്പ് വഴി  രജിസ്ട്രര്‍ ചെയ്തിട്ടുള്ള കാര്‍ വിളിച്ചു വരുത്തി സൗജന്യമായി വീട്ടില്‍ എത്തിക്കണം.

പദ്ധതിയെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തവര്‍ ഡിസ്ചാര്‍ജ് ആകുമ്പോള്‍ സ്വന്തം വാഹനത്തിലോ, വാടകയ്‌ക്ക് വിളിച്ചോ വീട്ടിലേക്കു മടങ്ങും. ഈ സമയം പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കരാര്‍ എടുത്ത ടാക്‌സിക്കാരില്‍ നിന്ന് ട്രിപ്പ് ഷീറ്റും ക്ലെയിമും വ്യാജ രേഖകളായി തരപ്പെടുത്തി സാക്ഷ്യപത്രവും ഒപ്പിട്ട് ആശുപത്രിയില്‍ സമര്‍പ്പിക്കും. ഇതോടെ ടാക്‌സി കൂലി വാഹന ഉടമയുടെ അക്കൗണ്ടില്‍ എത്തും. ഈ തുക പിന്നീട് പങ്കിടും. ഇത്തരത്തില്‍ മുന്നേകാല്‍ ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി കരുനാഗപ്പള്ളി പിആര്‍ഒ നടത്തിയതായി കണ്ടെത്തിയിരുന്നു.

ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ക്രിമിനല്‍ കുറ്റം കയ്യോടെ പിടികൂടിയിട്ടും സിപിഎം ജില്ലാ നേതാവായ കരുനാഗപ്പള്ളിയിലെ ഒരു ജനപ്രതിനിധി ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തു. ആശുപത്രിയിലെ സാമ്പത്തിക തിരിമറിയിലും താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം മരവിപ്പിച്ചിരിക്കുകയാണിപ്പോള്‍.

 

Tags: cpmkollamMathruyanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.