Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബയേണിന്റെ ഗോളാഘോഷം, ബാഴ്‌സ വീണു; നെപ്പോളിക്കും ലിവര്‍ പൂളിനും ജയം; അത്‌ലറ്റികോയ്‌ക്ക് തോല്‍വി

ഗ്രൂപ്പ് സിയില്‍ സ്വന്തം മൈതാനമായ അലിയന്‍സ് അരീനയില്‍ ബയേണ്‍ ഗോളടിച്ചു കൂട്ടി. ലിറോയ് സാനെയുടെ ഇരട്ട ഗോളുകളാണ് ബയേണിന് വന്‍ ജയം സമ്മാനിച്ചത്. ഏഴ്, 50 മിനിറ്റുകളില്‍ സാനെ സ്‌കോര്‍ ചെയ്തു. സെര്‍ജി നാബ്രി (13), സാദിയൊ മാനെ (21), എറിക് ചൗപൊ മോടിങ് (59) എന്നിവര്‍ മറ്റു ഗോളുകള്‍ നേടി. ഇന്ററിന്റെ മൈതാനത്ത് ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഹകന്‍ കാള്‍ഹനൗഗ്ലു നേടിയ ഗോളാണ് ബാഴ്‌സയുടെ അടിതെറ്റിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2022, 10:05 pm IST
in Football

മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ബയേണ്‍ മ്യൂണിക്ക് ആ മികവ് ചാമ്പ്യന്‍സ് ലീഗിലും തുടര്‍ന്നപ്പോള്‍, സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ബാഴ്‌സലോണയ്‌ക്ക് കാലിടറി. ബയേണ്‍ വിക്ടോറിയ പ്ലസെനെ എതിരില്ലാത്ത അഞ്ച് ഗോൡന് തുരത്തിയപ്പോള്‍, ഇറ്റാലിയന്‍ കരുത്തര്‍ ഇന്റര്‍ മിലാനു മുന്നില്‍ ബാഴ്‌സ വീണു (1-0). നെപ്പോളി, ലിവര്‍പൂള്‍, പോര്‍ട്ടൊ ടീമുകള്‍ ജയം കണ്ടപ്പോള്‍, അതല്റ്റിക്കൊ മാഡ്രിഡിന് തോല്‍വി.

ഗ്രൂപ്പ് സിയില്‍ സ്വന്തം മൈതാനമായ അലിയന്‍സ് അരീനയില്‍ ബയേണ്‍ ഗോളടിച്ചു കൂട്ടി. ലിറോയ് സാനെയുടെ ഇരട്ട ഗോളുകളാണ് ബയേണിന് വന്‍ ജയം സമ്മാനിച്ചത്. ഏഴ്, 50 മിനിറ്റുകളില്‍ സാനെ സ്‌കോര്‍ ചെയ്തു.  സെര്‍ജി നാബ്രി (13), സാദിയൊ മാനെ (21), എറിക് ചൗപൊ മോടിങ് (59) എന്നിവര്‍ മറ്റു ഗോളുകള്‍ നേടി. ഇന്ററിന്റെ മൈതാനത്ത് ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഹകന്‍ കാള്‍ഹനൗഗ്ലു നേടിയ ഗോളാണ് ബാഴ്‌സയുടെ അടിതെറ്റിച്ചത്. ഗോള്‍ മടക്കാന്‍ രണ്ടാം പകുതിയില്‍ ബാഴ്‌സ ശ്രമിച്ചെങ്കിലും ഇന്റര്‍ പ്രതിരോധം വഴങ്ങിയില്ല. മൂന്ന് കളികള്‍ വീതം  പൂര്‍ത്തിയാപ്പോള്‍ ഗ്രൂപ്പില്‍ മൂന്നാം ജയത്തോടെ ഒമ്പതു പോയിന്റുമായി ബയേണ്‍ മുന്നില്‍. ആറു പോയിന്റുള്ള ഇന്റര്‍ രണ്ടാമത്. ബാഴ്‌സയ്‌ക്ക് മൂന്ന് പോയിന്റ്. ആദ്യ കളിയില്‍ ബാഴ്‌സ ബയേണിനോട് തോറ്റിരുന്നു.  

ഗ്രൂപ്പ് എയില്‍ നെപ്പോളി ഒന്നിനെതിരെ ആറു ഗോളിന് അയാക്‌സിനെ തകര്‍ത്തു. ജിയാകോമൊ റാസ്പദോറിയുടെ ഇരട്ട ഗോള്‍ നെപ്പോളിയുടെ വന്‍ ജയത്തിന് പകിട്ടേകി. 18, 47 മിനിറ്റുകളിലാണ് റാസ്പദോറി സ്‌കോര്‍ ചെയ്തത്. ജിയൊവാനി ഡി ലൊറെന്‍സൊ (33), പയ്റ്റര്‍ സെയ്‌ലിന്‍സ്‌കി (45), ഖിവിച്ച വരാറ്റ്‌സ്‌ഖെലിയ (63), ജിയൊവാനി സിമിയോണി (81) എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍. മുഹമ്മദ് കുഡുസ് അയാക്‌സിന്റെ ആശ്വാസം. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് റേഞ്ചേഴ്‌സിനെ കീഴടക്കി. ഏഴാം മിനിറ്റില്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, 53-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മുഹമ്മദ് സല എന്നിവരാണ് ചെമ്പടയ്‌ക്കായി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പ് എയില്‍ ഒമ്പത് പോയിന്റുമായി നെപ്പോളി മുന്നില്‍. ആറു പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാമത്. അയാക്‌സിന് മൂന്ന് പോയിന്റ്.  

ഗ്രൂപ്പ് ബിയില്‍ എവേ മത്സരത്തില്‍ ക്ലബ് ബ്രുഗെയോടാണ് അത്‌ലറ്റിക്കൊ മാഡ്രിഡ് തോറ്റത് (2-0). സൊവ (36), ഫെറാന്‍ ജറ്റഗിയ (62) എന്നിവര്‍ സ്‌കോറര്‍മാര്‍. 76-ാം മിനിറ്റില്‍ സൂപ്പര്‍ താരം അന്റോണിയൊ ഗ്രീസ്മന്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയത് അത്‌ലറ്റിക്കൊയ്‌ക്ക് തിരിച്ചടിയായി. മൂന്നു പോയിന്റുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് മാഡ്രിഡ് ടീം. മൂന്നാം ജയത്തോടെ ബ്രുഗെ ഒന്നാമത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പോര്‍ട്ടൊ 2-0ന് ബയര്‍ലെവര്‍കുസനെ തോല്‍പ്പിച്ചു.  

ഗ്രൂപ്പ് ഡിയില്‍ ടോട്ടനത്തിന് സമനില. എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടാണ് ഇംഗ്ലീഷ് ടീമിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മറ്റൊരു കളിയില്‍ ഒളിമ്പിക് മാഴ്‌സലെ ഒന്നിനെതിരെ നാലു ഗോളിന് സ്‌പോര്‍ട്ടിങ്ങിനെ കീഴടക്കി. തോറ്റെങ്കിലും ആറു പോയിന്റുമായി സ്‌പോര്‍ട്ടിങ് ഒന്നാമത് തുടരുന്നു. ടോട്ടനം (നാല്), എയ്ന്‍ട്രാക്ട് (നാല്), മാഴ്‌സലെ (മൂന്ന്) എന്നിവര്‍ തുടര്‍ സ്ഥാനങ്ങളില്‍.  

Tags: ബാഴ്‌സലോണബയേണ്‍ മ്യൂണിക്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത് ബാഴ്‌സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴെന്ന് മെസി; മെസിയുടെ ആദ്യ മത്സരം ജൂലൈയില്‍

Football

മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും; താത്പര്യം പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ്

പുതിയ വാര്‍ത്തകള്‍

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

ക്രിമിനല്‍ കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന നടത്താന്‍ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

കോഴിക്കോട് 2 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

ഷാജി കൈലാസിന്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരവും സഹകരണ സംഘങ്ങളിലെ നിക്‌ഷേപം തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.