Saturday, December 9, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘നമസ്തസൈ്യ നമോ നമഃ…’

ശക്തിയെ സംബന്ധിക്കുന്നത് ശാക്തേയം. ഇച്ഛ-ജ്ഞാന-ക്രിയാശക്തികള്‍തന്നെയാണ് ഈ പിണ്ഡാണ്ഡത്തിനും ബ്രഹ്മാണ്ഡത്തിനും കാരണഭൂതങ്ങള്‍. പിണ്ഡാണ്ഡം ദേഹം (മൈക്രോ). ബ്രഹ്മാണ്ഡം വിശ്വം (മാക്രോ). ഈ ശക്തിത്രയങ്ങളുടെ ആധാരഭൂമികയത്രെ കുണ്ഡലിനി. ജീവന്റെ ശക്തി, ജീവന്റെ ജീവത്വം എന്നൊക്കെയാണ് കുണ്ഡലിനിയ്കര്‍ത്ഥം.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Oct 2, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വൈഷ്ണവം, ശൈവം, ശാക്തേയം എന്നിങ്ങനെ ഭക്തിയുടേയും വിശ്വാസത്തിന്റെയും ആരാധനയുടെയും മൂന്നുപുഴകള്‍. പുഴകള്‍ മൂന്നെങ്കിലും പ്രവാഹം ഒന്നുമാത്രം. മൂന്നും കൂടിച്ചേര്‍ന്നാല്‍ പുഴ ഒന്ന്.

‘ശ്’ ശബ്ദത്തിന് ഐശ്വര്യമെന്നും ‘ക്തി’ എന്നതിന് പരാക്രമമെന്നും അര്‍ത്ഥമുണ്ട്. ഐശ്വര്യവും പരാക്രമവും സ്വരൂപമായിരിക്കുന്നവള്‍ ശക്തി. ജ്ഞാനം, സമൃദ്ധി, സമ്പത്തി, യശസ്സ്, ബലം, ഭഗം- ഇവകൂടിച്ചേര്‍ന്നവള്‍ ഭഗവതി. അതിനാല്‍ ശക്തി എന്ന പദത്തിന് ഭഗവതി, പാര്‍വതി, ദേവി, അംബിക എന്നെല്ലാം നാമരൂപങ്ങള്‍. ദേവീഭാഗവതം പഞ്ചമസ്‌കന്ധം, നവമസ്‌കന്ധം ‘ശക്തി’യുടെ വീരകഥകളും അത്ഭുതകഥകളും വിസ്തരിക്കുന്നു.

ശക്തിയെ സംബന്ധിക്കുന്നത് ശാക്തേയം. ഇച്ഛ-ജ്ഞാന-ക്രിയാശക്തികള്‍തന്നെയാണ് ഈ പിണ്ഡാണ്ഡത്തിനും ബ്രഹ്മാണ്ഡത്തിനും കാരണഭൂതങ്ങള്‍. പിണ്ഡാണ്ഡം ദേഹം (മൈക്രോ). ബ്രഹ്മാണ്ഡം വിശ്വം (മാക്രോ). ഈ ശക്തിത്രയങ്ങളുടെ ആധാരഭൂമികയത്രെ കുണ്ഡലിനി. ജീവന്റെ ശക്തി, ജീവന്റെ ജീവത്വം എന്നൊക്കെയാണ് കുണ്ഡലിനിയ്കര്‍ത്ഥം. സുഷുമ്‌നാനാഡിയുടെ അവസാനഭാഗമായ മൂലാധാരമാണ് കുണ്ഡലിനിശക്തിയുടെ ആവാസമന്ദിരം. ജഗത്മാതാവിന്റെ മരീചിമാലകളാണ് ഷഡ്ചക്രങ്ങള്‍. അതിസൂക്ഷ്മദൃഢതന്ത്രീരൂപങ്ങളായ നാഡികള്‍ സചേതനമാക്കുന്ന ദേഹശക്തികള്‍ക്ക് മൂലസ്ഥാനം ഷഡ്ചക്രങ്ങളാകുന്നു.

ഷഡ്ചക്രപ്രതിപാദനം ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലെ ഉദാത്തമായ കവിതയാകുന്നു. മൂലാധാരചക്രത്തില്‍ പൃഥ്വീതത്വം. സ്വാധിഷ്ഠാനചക്രത്തില്‍ അഗ്നിതത്വം. മണിപൂരകചക്രത്തില്‍ ജലതത്വം. വായുതത്വം അനാഹതചക്രത്തില്‍. വിശുദ്ധിചക്രത്തില്‍ ആകാശതത്വം. അങ്ങനെ നാം ശ്രീചക്രരൂപിയായ സഹസ്രദളകമലത്തിലെത്തുകയായി. ഇതത്രെ ബിന്ദു. ബിന്ദുവിന്റെ പരിണാമമാണ് വിശ്വമണ്ഡലം. ശ്രീചക്രം ശിവശക്തികളുടെ വാസസ്ഥലം. അണുപ്രപഞ്ചവും വിരാട്പ്രപഞ്ചവും ഒന്നെന്ന അഭേദചിന്തയില്‍ നാം എത്തിച്ചേരുകയായി. ഈ ഭാരതീയദര്‍ശനത്തെ ആധുനികശാസ്ത്രവും ഇപ്പോള്‍ അംഗീകരിക്കുന്നു.പരാശക്തിയുടെ ആരാധനം മൂന്നുവിധത്തിലാണ്- കൗളം, സമയം, മിശ്രകം. സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങളില്‍ ശ്രീചക്രത്തെ ലേഖനം ചെയ്ത് ജഗന്മാതാവിനെ ധ്യാനിച്ചു നടത്തുന്ന ഉപചാരപൂജയാണ് കൗളം. പൂര്‍വകൗളം, ഉത്തരകൗളം എന്ന് കൗളമതം രണ്ടുവിധം. രണ്ടിലേയുമുപാസകര്‍ ബാഹ്യപൂജയില്‍ പഞ്ചമകാരങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. താന്ത്രികന്മാരുടെ പഞ്ചമകാരങ്ങള്‍ മദ്യം, മാംസം മത്സ്യം, മുദ്ര, മൈഥുനം എന്നിവയത്രെ. ശിവന് ‘ആനന്ദഭൈരവന്‍’ എന്നും ‘നവാത്മാ’ എന്നും കൗളമതത്തില്‍ നാമങ്ങള്‍. ശക്തിയെ ‘ആനന്ദഭൈരവി’, ‘കൗളിനി’ എന്നും വിളിക്കുന്നു. നവവ്യൂഹങ്ങളുടെ അധിപനാണ് നവാത്മാ. കാലവ്യൂഹം, കുലവ്യൂഹം, നാമവ്യൂഹം, ജ്ഞാനവ്യൂഹം, ചിത്തവ്യൂഹം, നാദവ്യൂഹം, ബിന്ദുവ്യൂഹം, കലാവ്യൂഹം, ജീവവ്യൂഹം എന്നിവയത്രെ നവവ്യൂഹങ്ങള്‍.

വസിഷ്ഠസംഹിത, ശുകസംഹിത, സനന്ദനസംഹിത, സനകസംഹിത, സനല്‍കുമാരസംഹിത എന്നിവയ്‌ക്ക് ശുഭാഗമപഞ്ചകം അഥവാ തന്ത്രപഞ്ചകം എന്നുവിളിപ്പേര്. ഇവയില്‍ പ്രതിപാദിച്ചിട്ടുള്ള ആചാരമാണ് ‘സമയം’. യോഗിയുടെ ചിത്തവൃത്തിനിരോധിതമായ ഹൃദയഭൂമികയാണ് ചിദാകാശം. സമയമതത്തില്‍ ശ്രീചക്രം സൃഷ്ടിക്രമത്തിലാണ് ആലേഖനം ചെയ്യുന്നത്. സമയസിദ്ധാന്തത്തില്‍ ശ്രീചക്രത്തിന് ഇരുപത്തിനാല് മര്‍മങ്ങളും നാല്പത്തിമൂന്ന് കോണങ്ങളും ഇരുപത്തിനാലുസന്ധികളുമാണുള്ളത്. ശക്തിപൂജയില്‍ ഏറെ പ്രാധാന്യം സമയമതത്തിനാണ്.

കൗളസിദ്ധാന്തവും സമയസിദ്ധാന്തവും ഒന്നുചേര്‍ന്നതാണ് മിശ്രകം. ‘മിശ്രകം കൗളമാര്‍ഗം ച പരിത്യാജ്യം’ (മിശ്രകവും കൗളവും പരിത്യജിക്കേണ്ടതാകുന്നു) എന്ന് ശാക്ത്യന്‍ ദേവിയോടുതന്നെ പ്രാര്‍ത്ഥിക്കുന്നുണ്ട്.  

നാനാത്വദര്‍ശനമവസാനിക്കുമ്പോഴേ ദേവീദര്‍ശനസാഫല്യമുണ്ടാവുകയുള്ളൂ. അതിനായി നാം പ്രാര്‍ത്ഥിക്കുക: ‘നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ.’

(തുടരും)

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍
Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട
Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം
Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

ഐശ്വര്യമുള്ള അടുക്കള പണിയാം…
Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം
Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

ശബരിമല വിമാനത്താവള ഭൂമി: കേസുണ്ടെന്ന് റവന്യൂ വകുപ്പ് നിയമസഭയില്‍; പിണറായി-കാനം കൂട്ടിനെതിരേ സിപിഐ-ലീഗ് നീക്കം

ഭരണപക്ഷത്തെ പ്രതിപക്ഷ നേതാവ്; കാനത്തിന്റെ തുറന്ന് പറച്ചിലുകൾ ഇടത് നേതാക്കളെ അസ്വസ്ഥരാക്കി

സൗകര്യങ്ങള്‍ കടലാസില്‍ മാത്രം; തീര്‍ത്ഥാടനം കഠിനംപൊന്നയ്യപ്പ, ദര്‍ശനത്തിനായി മണിക്കൂറുകള്‍, കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യം

സൗകര്യങ്ങള്‍ കടലാസില്‍ മാത്രം; തീര്‍ത്ഥാടനം കഠിനംപൊന്നയ്യപ്പ, ദര്‍ശനത്തിനായി മണിക്കൂറുകള്‍, കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യം

സൂര്യനെ പകര്‍ത്തി ആദിത്യ; പകർത്തിയത് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍

സൂര്യനെ പകര്‍ത്തി ആദിത്യ; പകർത്തിയത് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍

കടുപ്പിച്ച് ഇസ്രായേല്‍; സുരക്ഷ തേടി ഗാസ നിവാസികള്‍ റഫയിലേക്ക്, ഒരാഴ്ചയ്‌ക്കിടെ എത്തിയത് പതിനായിരത്തിലധികം പേർ

കടുപ്പിച്ച് ഇസ്രായേല്‍; സുരക്ഷ തേടി ഗാസ നിവാസികള്‍ റഫയിലേക്ക്, ഒരാഴ്ചയ്‌ക്കിടെ എത്തിയത് പതിനായിരത്തിലധികം പേർ

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: മാതാവും ആണ്‍ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍

14കാരിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയിൽ നാലു പേർ പോലീസിന്റെ പിടിയിൽ

മനുഷ്യക്കടത്ത്; രാജ്യത്ത് പിടിയിലായത് 44 പേർ, അഞ്ച് മെഡ്യൂളുകൾ തകർത്ത് എൻഐഎ

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന; കർണാടകയിലും മഹാരാഷ്‌ട്രയിലുമായി 44 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയെ തുടർന്ന് തിരുവല്ലയിൽ ഹോട്ടലുടമ ജീവനൊടുക്കി

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

ബാങ്കറില്‍ നിന്ന് എംപിയിലേക്ക്; മഹുവ വാങ്ങിയത് രണ്ട് കോടിയും വിലകൂടിയ സമ്മാനങ്ങളും

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പിന്നാലെ നടന്ന് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പിന്നാലെ നടന്ന് ലൈംഗികാതിക്രമം; പ്രതികൾ പിടിയിൽ

മോര്‍ഗന്‍ വിട്ടിറങ്ങിയ മഹുവയുടെ മോഹങ്ങള്‍

മോര്‍ഗന്‍ വിട്ടിറങ്ങിയ മഹുവയുടെ മോഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist