Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാരിനാകില്ല;അക്രമങ്ങളില്‍ വിശദ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുണ കൂടി ലഭിച്ചതോടെയാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ അഴിഞ്ഞാടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 08:52 am IST
in Kerala

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളില്‍ വിശദ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചിരുന്നു. സമരക്കാര്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയില്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായിരുന്നു.  

സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുണ കൂടി ലഭിച്ചതോടെയാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍  അഴിഞ്ഞാടിയത്. വാഹനങ്ങള്‍ തടഞ്ഞു, അടിച്ചു തകര്‍ത്തു, കടകളും വ്യാപാര സ്ഥാനങ്ങളും അടപ്പിച്ചു. രോഗിയുമായി പോയ ആംബുലന്‍സു പോലും തടഞ്ഞു. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ കോഴിക്കോട്ട് ലോറി ഡ്രൈവര്‍ കരുനാഗപ്പള്ളി  സ്വദേശി ജിനു ഹബീബുള്ളയുടെയും പന്തളത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുരമ്പാല സ്വദേശി രാജേന്ദ്രന്റെയും കണ്ണുകള്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റില്‍ കെഎസ്ആര്‍ടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല കെ. ജോസഫിന്റെ കൈവിരല്‍ ഒടിഞ്ഞു. മിക്ക സ്ഥലങ്ങളിലും ആളെ തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ ഹെല്‍മെറ്റും മുഖംമൂടിയും അണിഞ്ഞിരുന്നു.

കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ എഴുപതിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. തിരുവനന്തപുരത്ത് ഒമ്പതിടത്ത് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുനില്‍കുമാറിന്റെ കണ്ണിനും ടിപ്പര്‍ ഡ്രൈവര്‍ ജിനുവിന്റെ നെഞ്ചിനും പരിക്കേറ്റു. കൊല്ലം പള്ളിമുക്കില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവരെ അക്രമികള്‍ ബൈക്കിടിച്ചു വീഴ്‌ത്തി. തട്ടാമലയിലും അയത്തിലും കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ത്തു. കരുനാഗപ്പള്ളി പുതിയകാവില്‍ മിനിലോറിക്കു നേരെ കല്ലെറിഞ്ഞു.

ആലപ്പുഴയില്‍ അഞ്ചു ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു. കക്കാഴം പാലത്തില്‍ ചരക്കു ലോറിയുടെ ചില്ല് പൊട്ടിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോട്ടയം സംക്രാന്തിയില്‍ എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം സുരേഷ് കുമാറിന്റെ ലോട്ടറിക്കട അടിച്ചു തകര്‍ത്തു. കോട്ടയത്ത് ആറിടത്തും പത്തനംതിട്ടയില്‍ മൂന്നിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു.  കോന്നിയില്‍ ഡ്രൈവര്‍ക്കും കോന്നി സബ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ബോബി മൈക്കിളിനും പരിക്കേറ്റു. എറണാകുളത്ത് ഹൈക്കോടതിക്കു സമീപം കടകള്‍ ആക്രമിച്ചു. നെടുമ്പാശേരിയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. പറമ്പയത്ത് ആര്യാസ് ഹോട്ടല്‍ തകര്‍ത്തു. പെരുമ്പാവൂരില്‍ മൂന്നും ആലുവ, പെരുമ്പാവൂര്‍ ഡിപ്പോകളിലെ നാലു വാഹനങ്ങളുടെയും ചില്ലുകള്‍ തകര്‍ത്തു.

പൊന്നാനിയിലും, പെരിന്തല്‍മണ്ണയിലും വയനാട്ടിലെ പനമരത്തും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. തേഞ്ഞിപ്പലത്ത് ലോറിക്ക് കല്ലെറിഞ്ഞു. മലപ്പുറത്ത് 120 ലധികം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്. കോഴിക്കോട്ട് നാല് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും ലോറി ഡ്രൈവര്‍ക്കും കല്ലേറില്‍ കണ്ണിന് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ ബോംബെറിഞ്ഞു. കോട്ടയത്ത് നിന്ന് മൂകാംബികയ്‌ക്കു പോയ സ്വിഫ്റ്റ് ബസ് പാപ്പിനിശ്ശേരിയില്‍ ആക്രമിച്ചു. പത്തനംതിട്ട സ്വദേശികളായ പങ്കജം (54), പ്രസന്ന (62), അനഘ (15) എന്നിവര്‍ക്ക് പരിക്കേറ്റു. ഉളിയില്‍ ബൈക്ക് യാത്രക്കാരനെ പെട്രോള്‍ ബോംബെറിഞ്ഞു. തലശ്ശേരിയില്‍ കെഎസ്ആര്‍ ടിസി ബസ് തകര്‍ത്തു. ഡ്രൈവര്‍ രതീഷിന് കൈക്ക് പരുക്കേറ്റു. വിളക്കോട്ട്  ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു. പയ്യന്നൂരില്‍ ബലമായി കടകള്‍ അടപ്പിക്കാന്‍ എത്തിയ പോപ്പുലര്‍ ഫ്രണ്ട് അക്രമികളെ നാട്ടുകാര്‍ അടിച്ചോടിച്ചു.

Tags: പോപ്പുലര്‍ ഫ്രണ്ട്റിപ്പോര്‍ട്ട്violenceകേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

World

ഗ്രേറ്റർ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഒസ്മാൻ ഹാദിയെ അജഞാതൻ കൊലപ്പെടുത്തിയതിൽ നടുങ്ങി ബംഗ്ലാദേശ് ; രാത്രി മുതൽ കലാപം തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.