Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വിഴിഞ്ഞം സമരം വികസനത്തിന് എതിര്; രാജ്യത്തോടുള്ള വെല്ലുവിളി;സഭാനേതൃത്വത്തിന്റെ ശ്രമം ദുരുദ്ദേശപരം

ശാസ്ത്രീയമായി പഠനങ്ങള്‍ നടത്തി പ്രൊഫ. ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തിനായി മുന്നോട്ടുവച്ച റിപ്പോര്‍ട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് തള്ളിയതിന് പിന്നിലും, സുപ്രീംകോടതി വിധിയനുസരിച്ച് സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ഒരു കി.മീ. ബഫര്‍സോണ്‍ വിടണം എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയും പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്നതും. തീരശോഷണമാണ് സമരക്കാരുടെ പ്രശ്‌നം എങ്കില്‍ എന്തുകൊണ്ട് കൊല്ലം ജില്ലയിലെ ചവറയ്‌ക്കടുത്ത പൊന്മന ഗ്രാമം, കോവില്‍ത്തോട്ടം, വെള്ളനാം തുരുത്ത് എന്നിവ കരിമണല്‍ ഖനനം മൂലം കടല്‍ വിഴുങ്ങിയപ്പോള്‍ ഒന്നും മിണ്ടാതിരുന്നത്?

ഡോ. സി.എം. ജോയിbyഡോ. സി.എം. ജോയി
Sep 19, 2022, 05:19 am IST
inMain Article

ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ ഒരു നാഴികക്കല്ലായി മാറാവുന്ന വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്തുവാനുള്ള ക്രൈസ്തവ സഭാനേതൃത്വത്തിന്റെ ശ്രമം ദുരുദ്ദേശപരമാണ്. രാജ്യതാല്‍പ്പര്യവും ജനതാല്‍പ്പര്യവും മുന്‍നിര്‍ത്തി സഭാ നേതൃത്വം യാഥാര്‍ത്ഥ്യബോധത്തോടെ നിലപാടു സ്വീകരിക്കുകയാണ് വേണ്ടത്. ഉദ്ദേശം 7500 കോടി മുതല്‍ മുടക്കി പിപിപി പദ്ധതിയായി 2015ലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് 360 ഏക്കര്‍ കടലില്‍നിന്നും നികത്തിയെടുക്കുന്നതിനും, തീരദേശ നിയമത്തില്‍ പദ്ധതിക്ക് ഇളവുനല്‍കുന്നതിനും, പദ്ധതിക്ക് പരിസ്ഥിതി ക്ലിയറന്‍സ് നല്‍കുന്നതിനും എതിരെ ശബ്ദിച്ച പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാനും.  

പദ്ധതിക്ക് പരിസ്ഥിതി ക്ലിയറന്‍സ് ലഭിക്കുന്നത് 2014 ലാണ്. അതിനെതിരെ ഒട്ടനവധി പരാതികള്‍, ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയതാണ്. 2016 ല്‍ എല്ലാ പരാതികളും ഹര്‍ജികളും നാഷണല്‍ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) കേള്‍ക്കാന്‍ സുപ്രീംകോടതി ഉത്തരവായി. എന്‍ജിടി നിയോഗിച്ച പഠന സംഘം വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്കനുകൂലമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ പരിസ്ഥിതി ക്ലിയറന്‍സും, തീരദേശ സംരക്ഷണ നിയമ ഇളവുകളും റദ്ദാക്കാന്‍ വിസമ്മതിച്ചു. വിഴിഞ്ഞം തുറമുഖത്തിന് പ്രകൃതിദത്തമായി 22 മീറ്റര്‍ ആഴക്കടലുണ്ടെന്നും, വെറും 18 കി.മീ അകലെമാത്രമാണ് കടലില്‍ അന്താരാഷ്‌ട്ര കപ്പല്‍ ചാനല്‍ കടന്നുപോകുന്നതെന്നും, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതി പ്രശ്‌നങ്ങളും ഒരുപോലെ പരിഗണിക്കപ്പെടേണ്ടതാണെന്നും എന്‍ജിടി വിലയിരുത്തി. ഇതിനെതിരെ സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളിക്കളയുകയും ചെയ്തിട്ടുള്ളതാണ്. സുപ്രീംകോടതി വിധിയെ മാനിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പം നില്‍ക്കുകയാണുണ്ടായത്.

ഇന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 60 ശതമാനം പണിതീര്‍ന്നിരിക്കുന്നു. ഈ പദ്ധതി ദുബായ്, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ക്ക് തിരിച്ചടിയായി തീരുമെന്ന് ലോകം ചര്‍ച്ച ചെയ്യുന്നു. ഈ തുറമുഖം വഴി സംസ്ഥാനത്തിനും രാജ്യത്തിനും വലിയ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് ലത്തീന്‍ സഭാനേതൃത്വവും കെസിബിസിയും പദ്ധതി തീരശോഷണത്തിന് ഇടയാക്കുമെന്നും മത്സ്യബന്ധനത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വാദിക്കുന്നത്.  

വിഴിഞ്ഞം തുറമുഖ പണി നിര്‍ത്തിവയ്‌ക്കുക, പുനരധിവാസ പാക്കേജ് നടപ്പാക്കുക, കടല്‍ശോഷണം തടയാന്‍ നടപടി സ്വീകരിക്കുക, കടല്‍ അപകടങ്ങളില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കുക, മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കുക, മുതലപ്പൊഴി ഡ്രഡ്ജിങ് പ്രശ്‌നത്തിന് പരിഹാരം കാണുക, പ്രകൃതി ക്ഷോഭം മൂലം കടലില്‍ പോകാന്‍ പറ്റാത്ത ദിനങ്ങളില്‍ മിനിമം വേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കേരള സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. മണ്ണെണ്ണ സബ്‌സിഡി കേന്ദ്രമാണ് തീരുമാനിക്കേണ്ടത്.  

അറുപത് ശതമാനത്തിലധികം പണി പിന്നിട്ട തുറമുഖനിര്‍മാണം നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യം കേരള സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. തുറമുഖം സ്തംഭിപ്പിക്കുന്ന സമരം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയും പറഞ്ഞു. ഇനിയും സമരവുമായി മുന്നോട്ടു പോകുന്ന സഭാനേതൃത്വത്തിന്റെ നിലപാട് നിരുത്തരവാദപരവും, രാജ്യവികസനത്തിന് തുരങ്കം വയ്‌ക്കുന്നതുമാണ്. തുറമുഖ നിര്‍മാണത്തിന് തടസ്സം സൃഷ്ടിക്കരുതെന്ന കോടതി നിലപാടിനെതിരെ പള്ളികള്‍ വഴി ആളെക്കൂട്ടി കേരളമാകെ പ്രശ്‌നം സൃഷ്ടിക്കുകയാണ് ലത്തീന്‍സഭയും കെസിബിസിയും. ഇത് പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ കോടതികളെയും നിയമത്തെയും വികസനത്തെയും വെല്ലുവിളിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന നിലപാടുമായി സഭാ നേതൃത്വം മുന്നോട്ടു പോകുന്നത് രാജ്യദ്രോഹപരമാണ്.

ശാസ്ത്രീയമായി പഠനങ്ങള്‍ നടത്തി പ്രൊഫ. ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തിനായി മുന്നോട്ടുവച്ച റിപ്പോര്‍ട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് തള്ളിയതിന് പിന്നിലും, സുപ്രീംകോടതി വിധിയനുസരിച്ച് സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ഒരു കി.മീ. ബഫര്‍സോണ്‍  വിടണം എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയും പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്നതും.  

തീരശോഷണമാണ് സമരക്കാരുടെ പ്രശ്‌നം എങ്കില്‍ എന്തുകൊണ്ട് കൊല്ലം ജില്ലയിലെ ചവറയ്‌ക്കടുത്ത പൊന്മന ഗ്രാമം, കോവില്‍ത്തോട്ടം, വെള്ളനാം തുരുത്ത് എന്നിവ കരിമണല്‍ ഖനനം മൂലം കടല്‍ വിഴുങ്ങിയപ്പോള്‍ ഒന്നും മിണ്ടാതിരുന്നത്? 7200 ഹെക്ടര്‍ കടല്‍ തീരത്തെ വീടുകളും സ്ഥാപനങ്ങളും പാടശേഖരങ്ങളും കടല്‍ എടുത്തതുകൊണ്ട് കരമടയ്‌ക്കേണ്ട എന്ന് 1990 ല്‍ റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പരിസ്ഥിതി ലോല പ്രദേശമായ ആലപ്പുഴയുടെ വലിയഴീക്കല്‍, തോട്ടപ്പിള്ളി ഹാര്‍ബര്‍ വികസനമെന്ന പേരില്‍ കരിമണല്‍ ഖനനം ആരംഭിച്ചിട്ട് ഒമ്പത് വര്‍ഷങ്ങളായി. 456 കുടുംബങ്ങള്‍ തീരശോഷണം മൂലം പലായനം ചെയ്തു കഴിഞ്ഞു. സഭാ നേതൃത്വത്തിന് ഇതൊന്നും കാണാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ഈ സാഹചര്യത്തിലാണ് വിഴിഞ്ഞം സമരക്കാര്‍ക്ക് പുറകില്‍ ഭാരത വിരുദ്ധ പ്രതിലോമ ശക്തികള്‍ ഉണ്ടാകാമെന്ന വാദം ശക്തിപ്രാപിക്കുന്നത്. ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ടുപോകുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്, വികസനമുന്നേറ്റത്തെ തടയുന്നതുമാണ്.

Tags: keralastrikedevelopmentVizhinjam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.