Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഓവര്‍ഡ്രാഫ്റ്റ് തടഞ്ഞു: നായനാരെ ‘ക്ഷ ‘ എഴുതിച്ച രാജീവ് ഗാന്ധി: പരിഹസിച്ച കരുണാകരന്‍

പ്രജകള്‍ക്കുവേണ്ടി വെന്തുരുകുന്ന ഒരു മുഖ്യമന്ത്രിയുടെ മനസ്സ് അടുത്തു നിന്ന് കാണാനവസരം കിട്ടിയ അപ്പൂര്‍വ്വ സന്ദര്‍ഭമായിരുന്നു അത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 12:52 pm IST
inArticle

ജി ശക്തിധരന്‍

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍    ക്രിസ്തുമസ്  ദിനത്തിന്  പോലും കേരളത്തില്‍  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്    ശബളം   നല്‍കാനാകാത്ത  അവസ്ഥയില്‍  ദിവസങ്ങളോളം    ട്രഷറി  പൂട്ടിയിടേണ്ടിവന്നത് എങ്ങിനെ മറക്കാനാകും. അന്നത്തെ    പ്രധാനമന്ത്രി കേരള  മുഖ്യമന്ത്രി ഇ കെ നായനാരെ ‘ക്ഷ ‘ എഴുതിച്ചു .

രാജീവ് ഗാന്ധിയുടെ  മുന്നില്‍  മുഖ്യമന്ത്രി  നായനാര്‍ അന്ന്  എത്രമാത്രം യാചിച്ചു. കൊച്ചിയില്‍  വെല്ലിംങ്ടണ്‍  ഐലന്‍ഡിലെ  വിമാനത്താവളത്തില്‍      രാജീവ് ഗാന്ധി  ഹെലികോപ്റ്ററില്‍  ഗുരുവായൂര്‍ക്കു പോകാന്‍ വന്നിറങ്ങവേയാണ്    നായനാര്‍ ഈ ആവശ്യം  ഉന്നയിക്കുന്ന   കത്ത്   , രാജീവിനെ ഏല്‍പ്പിച്ചത്. ഹെലികോപ്ടറില്‍  കെ കരുണാകരന്‍  കൂടി  കയറിയത് കൊണ്ടാവും  പകുതി  തമാശമട്ടില്‍ നായനാര്‍ അപ്പോള്‍ തന്നെ പറഞ്ഞു  :  ‘ഈ കത്ത് അവിടെ എത്തിയിട്ട് തുറന്നാല്‍ മതി എന്ന്.’    നായനാറിന്റെ  ആ വാക്കുകള്‍    കേട്ട്  രാജീവ്ഗാന്ധി  പൊട്ടിച്ചിരിച്ചപ്പോള്‍   അതില്‍ നായനാരും   കൂടിയെങ്കിലും അപ്പോഴും  നായനാരുടെ  മനസ്  കേരളത്തിലെ    സാമ്പത്തിക  സ്ഥിതി ഓര്‍ത്ത്  ഞെരിപൊരി  കൊള്ളുകയായിരുന്നു. ഒരു മുഖ്യമന്ത്രിയുടെ  മനസ്സില്‍  ജനങ്ങളുടെ  പ്രശ്‌നങ്ങള്‍  എന്തുമാത്രം  സംഘര്‍ഷമാണ്  ഉണ്ടാക്കുന്നതെന്ന്   ഒരു പത്രപ്രവര്‍ത്തകനായ  ഞാന്‍ നേരില്‍ കണ്ടു  മനസിലാക്കിയ  ദിവസമാണ് അത്. നമ്മള്‍   പൊതുവെ കാണുന്നത്  ആകാശത്തു  ഇഷ്ട്ടം പോലെ പറക്കുകയും   ഭൂമിയിലെ  എല്ലാ  സുഖസൗകര്യങ്ങളില്‍  ആറാടുകയും  എപ്പോഴും  ശീതീകരിച്ച  മുറികളില്‍  മാത്രം  കഴിയുകയും  ചെയ്യുന്ന  മുഖ്യമന്ത്രിയെയാണ്. എന്നാല്‍  ഒരു ഭരണാധികാരി  എന്ന നിലയില്‍   പ്രജകള്‍ക്കുവേണ്ടി   വെന്തുരുകുന്ന  ഒരു മുഖ്യമന്ത്രിയുടെ  മനസ്സ് അടുത്തു നിന്ന്  കാണാനവസരം  കിട്ടിയ അപ്പൂര്‍വ്വ സന്ദര്‍ഭമായിരുന്നു  അത്.    

    അന്നൊരു  ഞായറാഴ്ചയായിരുന്നു. കൊച്ചിയില്‍ വെല്ലിങ്ടന്‍ ഐലന്‍ഡില്‍ ആയിരുന്നു അന്ന്  വിമാനത്താവളം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം  സംബന്ധിച്ച   എന്റെ    പ്രസ്സ്    പാസ്സ്  വാങ്ങാന്‍  പഴയ കലക്ടറേറ്റില്‍  കയറവേയാണ്  രാജേന്ദ്രമൈതാനത്തിന്   മുന്നില്‍  സഡന്‍ ബ്രേക്കിട്ട  മുഖ്യമന്ത്രിയുടെ  കാറില്‍ നിന്ന് തുടരെ തുടരെ ഹോണ്‍  കേട്ടത്. ഉടനെ  ഗസ്റ്റ് ഹൗസില്‍  എത്താന്‍ കാറിലിരുന്ന്  മുഖ്യമന്ത്രി  നിര്‍ദേശിച്ചപ്പോള്‍  കാര്യം ഊഹിക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയായിരിക്കെ   കാറില്‍ പോകുമ്പോള്‍  സാധാരണ കാര്‍ നിര്‍ത്തി സംസാരിക്കുന്ന  പ്രകൃതക്കാരനല്ല  നായനാര്‍.  എന്തെങ്കിലും  അടിയതിര ആവശ്യം ഞാന്‍ പ്രതീക്ഷിച്ചെങ്കിലും   പി ആര്‍ ഡി  സെക്ഷനില്‍  കയറി ഞാന്‍ പാസും വാങ്ങി  ഗസ്റ്റ് ഹൗസില്‍   എത്തിയപ്പോള്‍  നായനാര്‍  വളരെ അസ്വസ്ഥനായിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം  ഉദ്യോഗസ്ഥര്‍  ആരുമില്ല. ഒറ്റയ്‌ക്കാണ് വന്നത്.    നായനാര്‍  അപ്പോള്‍ പറഞ്ഞതിന്റെ   രത്‌നച്ചുരുക്കം  ഇങ്ങിനെ ആയിരുന്നു :   ‘ഓവര്‍ഡ്രാഫ്റ്റ്  തടഞ്ഞതിനെതിരെ പ്രധാനമന്ത്രിക്ക്  ഒരു കത്ത്  കൊടുക്കണം. ‘  ലെറ്റര്‍ ഹെഡോ? എന്ന എന്റെ ചോദ്യം  നായനാരെ  ക്ഷുഭിതനാക്കി.ഒരു സാധാരണ കടലാസ്സില്‍ മതി എന്നായി നായനാര്‍. ഇത് അപ്രതീക്ഷിത യാത്രയായിരുന്നുവത്രെ. എന്റെ കയ്യിലോ നായനാരുടെ കയ്യിലോ  വെള്ള കടലാസുമില്ല. ഗസ്റ്റ് ഹൗസ് ഓഫീസാണെങ്കില്‍   ഒന്നോ രണ്ടോ  ജീവനക്കാര്‍ മാത്രം.   അവിടെയും   നല്ല കടലാസ് ഇല്ല. അവസാനം  കട്ടിയുള്ള പരുക്കന്‍ കടലാസ്   ഓഫീസില്‍ നിന്ന്  സംഘടിപ്പിച്ചു.    മറ്റൊരാള്‍ക്കു വായിക്കാന്‍ ബുദ്ധിമുട്ടുള്ള എന്റെ  കൈപ്പടയില്‍    കത്ത്  എഴുതി ഒപ്പിച്ചു .നായനാര്‍ക്കു   വായിച്ചു കേള്‍പ്പിച്ചു  ബോധ്യപ്പെടുത്തി.  എനിക്കാണെങ്കില്‍  ഇതെല്ലാം  ചോര്‍ത്തി  ആരെങ്കിലും വാര്‍ത്തയാക്കിയാലോ  എന്ന ഉള്‍ഭയവും. അവസാനം രാജിവ് ഗാന്ധി  വിമാനമിറങ്ങിയപ്പോള്‍ തന്നെ  മുഖ്യമന്ത്രി  ഹെലികോപ്റ്ററിനടുത്ത്   എത്തി  കത്തു കൈമാറി.   നായനാരെ  പ്രധാനമന്ത്രി  സ്‌നേഹമസൃണമായി   സ്വീകരിച്ചു.  

   പ്രധാനമന്ത്രിയുടെ   കയ്യിലിരിക്കുന്ന കത്ത്   ഞാന്‍ എഴുതിയതാണെന്ന്  അറിയാവുന്നവര്‍  മുഖ്യമന്ത്രിയും  ഞാനും  മാത്രം.  പക്ഷെ  വിമാനത്തില്‍ നിന്ന്  ഗുരുവായൂരില്‍ എത്തിയപാടെ   കെ കരുണാകരന്‍  ഈ കത്തിന്റെ കാര്യം  പത്രക്കാരുടെ   മുന്നില്‍ എടുത്തിട്ട് നായനാരെ   പരിഹസിച്ചു. പ്രധാനമന്ത്രിയോട്  കാണിക്കേണ്ട  ബഹുമാനം കാണിച്ചില്ലെന്നും  ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍  പോലും  ഒരു കത്ത്   കൊടുത്തില്ല,സീലില്ല   എന്നുമൊക്കെ   അദ്ദേഹം തട്ടിവിട്ടു.  എല്ലാം ശരിയാണ്.  പക്ഷെ   ഞായറാഴ്ച   അതെല്ലാം എവിടെ നിന്ന്  സംഘടിപ്പിക്കാന്‍. അതല്ലെങ്കിലും   ഇതുവല്ലതും കൂസുമോ നായനാര്‍.  കെ കരുണാകരന്റെ  ആക്ഷേപത്തിന് നായനാരുടെ     പത്രസമ്മേളനത്തിലെ  മറുപടിയായിരുന്നു കേമം. ‘ഞാനല്ലേ കത്തു കൊടുത്തത്.  ഞാന്‍ മുമ്പില്‍ ഉള്ളപ്പോള്‍ എന്ത് ലെറ്റര്‍ ഹെഡ്’ അതോടെ അതെല്ലാം  നായനാര്‍  നനഞ്ഞപടക്കമാക്കി .

Tags: e k nayanarrajiv gandhiകെ കരുണാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

India

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)
India

കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇടനിലക്കാരായ ആയുധക്കച്ചവടക്കാര്‍, കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാര്‍ കൊഴുത്തു

പുതിയ വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.