കൊച്ചി: വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ അയേണ്‍ ബോക്‌സില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. പറവൂര്‍ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പില്‍ സനീഷ് – നീതു ദമ്പതികളുടെ മകള്‍ സ്വാതി (13) ആണ് മരിച്ചത്.
പറവൂര്‍ ഗവ.ഹയര്‍ സെക്കന്റ്‌റി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.യൂണിഫോം ഇസ്തിരി ഇടവെ ഉച്ചയ്‌ക്ക് 1.30 ഓടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ പറവൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേയ്‌ക്ക് മാറ്റി. മൃതദേഹം തിങ്കളാഴ്ച സംസ്‌ക്കരിക്കും.
















