Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പത്തൊമ്പതാം നൂറ്റാണ്ട് പറയുന്നത്‌

ചരിത്രത്തില്‍ നാം നല്ലവനായി വാഴ്‌ത്തിയ കായംകുളം കൊച്ചുണ്ണിയെ ചിത്രം കള്ളനായി മാത്രമാണ് പരിഗണിക്കുന്നത്. മോഷണ മുതലിന്റെ ചെറിയൊരു പങ്കുനല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഒരു കള്ളന്‍. ഇത് സമകാലിക കേരള രാഷ്‌ട്രീയത്തോടുള്ള സംവിധായകന്റെ പരിഹാസമായും പ്രേക്ഷകര്‍ കാണും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 06:40 pm IST
inMollywood

പ്രകാശ്  

തമസ്‌ക്കരിക്കപ്പെട്ട ചരിത്രത്തെ അഭ്രപാളിയില്‍ പുനരാവിഷ്‌കരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വിനയന്‍. ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിന്റെ സാമൂഹ്യ പരിസരമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വേലായുധ ചേകവരുടെ ജീവിതത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.  

തിരുവിതാംകൂറിലെ ഒരു ബ്രിട്ടീഷ് ആസ്ഥാനത്തുനിന്നാണ് ചിത്രത്തിന്റെ തുടക്കം. സായിപ്പിന്റെ പ്രീതിക്കായി സവര്‍ണ്ണര്‍ അവര്‍ണരെ വേശ്യാവൃത്തിക്കും മരണം പുല്‍കേണ്ടുന്ന ആയോധന കലകള്‍ക്കും ഉപയോഗിക്കുന്നു. അതിനോട് പ്രതികരിക്കുന്ന വേലായുധനെ അവിടെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം പുരോഗമിക്കുന്നത്. അപ്പോള്‍ വേലായുധന്‍ ഒരു യോദ്ധാവും വ്യവസായിയുമാണ്. അക്കാലത്ത് തിരുവിതാംകൂറിനെ അലട്ടിയിരുന്ന പ്രശ്‌നം കായംകുളം കൊച്ചുണ്ണി കൊള്ളയടിച്ച പത്മനാഭന്റെ തിരുവാഭരണങ്ങള്‍ തിരിച്ചെടുക്കുക എന്നതായിരുന്നു. അതിനായി വേലായുധന്റെ സാഹായം തേടാന്‍ രാജാവ് തീരുമാനിക്കുന്നു. ഇതിനെ അയിത്തത്തിന്റെ പേര് പറഞ്ഞ് മുടക്കുന്നു രാജസദസ്സിലുള്ളവര്‍. എന്നാല്‍ നായര്‍ പട്ടാളം കൊച്ചുണ്ണിക്ക് മുന്നില്‍ തോല്‍ക്കുമ്പോള്‍ രാജ്ഞി വേലായുധന്റെ സഹായം തേടുന്നു. ദൗത്യം ഏറ്റെടുക്കുന്ന വേലായുധന്‍ കൊച്ചുണ്ണിയെ പിടിച്ചുകെട്ടി ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നു. ഇതുമൂലം കൊച്ചുണ്ണിയുമായി അടുപ്പം സുക്ഷിച്ചിരുന്ന രാജസഭയിലെ അംഗങ്ങള്‍ ഭയക്കുകയും വേലായുധനെ ചതിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു.  

ഈഴവ സമൂഹം ഉള്‍പ്പടെയുള്ള തഴ്ന്ന സമൂഹത്തിനായി വേലായുധന്‍ പണംകൊണ്ടും കരുത്തുകൊണ്ടും പോരാടിയ കഥയാണ് ചിത്രം പറയുന്നത്. കഥകളിയും അമ്മച്ചി പുടവയും (മുട്ടിന് താഴെയിറക്കമുള്ള മുണ്ട്) സവര്‍ണ്ണര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന കാലത്ത് അവ അവര്‍ണ്ണര്‍ക്ക് നല്‍കി വ്യവസ്ഥിതിയെ വേലായുധന്‍ വെല്ലുവിളിക്കുന്നുണ്ട്. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന മുലക്കരം, മീശക്കരം, അയിത്തം തുടങ്ങിയ അനാചാരങ്ങളെ കാലത്തിന്റെ വേദന ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചു. മാറുമറയ്‌ക്കാന്‍ അനുവാദമില്ലാത്ത ഒരു കാലത്തെ അവതരിപ്പിച്ചപ്പോള്‍ അത് അശ്ലീലത്തിലൊതുങ്ങാതിരുന്നത് സംവിധാനമികവ് തന്നെ. സാങ്കേതികത്തികവില്‍ മികച്ച് നില്‍ക്കുന്നു ചിത്രം. എന്നാല്‍ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും സംഭാഷണവും കുറെക്കൂടി മികച്ചതാക്കാമായിരുന്നു. കഥാപാത്ര തിരഞ്ഞെടുപ്പില്‍ നീലി മാത്രമാണ് നീതി പുലര്‍ത്താനായത്. ചരിത്രത്തില്‍ നാം നല്ലവനായി വാഴ്‌ത്തിയ കായംകുളം കൊച്ചുണ്ണിയെ ചിത്രം കള്ളനായി മാത്രമാണ് പരിഗണിക്കുന്നത്. മോഷണ മുതലിന്റെ ചെറിയൊരു പങ്കുനല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഒരു കള്ളന്‍. ഇത് സമകാലിക കേരള രാഷ്‌ട്രീയത്തോടുള്ള സംവിധായകന്റെ പരിഹാസമായും പ്രേക്ഷകര്‍ കാണും.

മുലക്കരം ആവശ്യപ്പെട്ട പ്രമാണിമാര്‍ക്ക് മുല മുറിച്ച് നല്‍കുന്ന നീലിയിലാണ് ചിത്രം അവസാനിക്കുന്നത്. ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവതരണ മികവുകൊണ്ട് സിനിമയിലെ ഈ ദൃശ്യം പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നുണ്ട്. 1812 ല്‍ നിരോധിച്ച നിയമം പത്തൊമ്പതാം നൂറ്റാണ്ടില്‍ മുഴുവനായും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നിലനിന്നു എന്ന് ചിത്രം പറയുന്നു. രാജാവ് നിരോധിച്ചിട്ടും പ്രമാണിമാര്‍ അത് അനുസരിച്ചില്ലെന്നും ചിത്രം പറഞ്ഞുവയ്‌ക്കുന്നു.  

കായംകുളം കൊച്ചുണ്ണിയെ പിടിച്ചുകെട്ടിയ വേലായുധന് സമ്മാനങ്ങള്‍ നല്‍കുന്നതിനു പോലും സഭ അനുവദിച്ചിരുന്നില്ല. തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രാജാവെന്ന് സിനിമ പറയുന്നു. ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠക്ക് മുന്നേ വേലായുധന്‍ ഈഴവ ശിവനെ പ്രതിഷ്ഠിച്ചിരുന്നെന്നാണ് ചിത്രത്തിന്റെ ഭാഷ്യം. ചരിത്ര സിനിമകളുടെ എല്ലാ മികവും അവകാശപ്പെടാനാകില്ലെങ്കിലും മലയാളത്തിലെ ചരിത്ര സിനിമകളില്‍ മികച്ച് നില്‍ക്കുന്നു വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്.

Tags: malayalam cinemamovie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.