തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങിയശേഷം വീട്ടിലെത്തി ആത്മഹത്യ ചെയ്തു. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യ ആണ് വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചത്.
കല്ലമ്പലത്ത് ആണ് സംഭവം.കുടവൂര്‍ സ്വദേശി മനോജിന്റെ ഭാര്യയാണ് വിദ്യ. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം ഉണ്ടായത്.
സ്‌കൂട്ടറില്‍ ഒഴിക്കാന്‍ കരുതി വച്ചിരുന്ന പെട്രോളാണ് ശരീരത്തില്‍ ഒഴിച്ചത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. യുവതിയെ പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കല്ലമ്പലം പൊലീസ് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)
















