Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതികളുടെ ആം ആദ്മി മോഡല്‍

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ എതിരാളി കേജ്‌രിവാളാണെന്നും മറ്റും സിസോദിയമാര്‍ വീരവാദം മുഴക്കുന്നു. അനേ്വഷണം സ്വാഭാവികമായി കേജ്‌രിവാളിലേക്ക് നീങ്ങുമ്പോള്‍ അത് മോദി സര്‍ക്കാരിന്റെ രാഷ്‌ട്രീയ പ്രതികാരമായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പ്രചാരണം. എന്നാല്‍ ഇത് വിജയിക്കാന്‍ പോകുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 22, 2022, 05:00 am IST
inEditorial

ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തി മദ്യശാലകള്‍ അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലും മറ്റിടങ്ങളിലും സിബിഐ നടത്തിയ റെയ്ഡ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും കൂട്ടാളികളെയും വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്. റെയ്ഡില്‍ ഒന്നും കിട്ടാന്‍ പോകുന്നില്ലെന്ന് അത് നടന്ന ദിവസംതന്നെ കേജ്‌രിവാള്‍ പ്രഖ്യാപിച്ചപ്പോള്‍, തനിക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണെന്നും, ഉടന്‍ അറസ്റ്റുചെയ്യുമെന്നുമാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സിസോദിയ പരാതിപ്പെട്ടത്. എന്നാല്‍ കേസില്‍ ആര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കുകയുണ്ടായി. കേസില്‍ തങ്ങള്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ അന്വേഷണ ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. സിസോദിയയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് എന്തൊക്കെയാണെന്ന് സിബിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും പേഴ്‌സണല്‍ കമ്പ്യൂട്ടറും ഫോണും മറ്റും പിടിച്ചെടുത്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വന്‍തോതില്‍ പണം കൈമാറ്റം നടന്നതുള്‍പ്പെടെ അഴിമതി സംബന്ധിച്ച പല വിവരങ്ങളും സിബിഐക്ക് ലഭിച്ചതായും അറിയുന്നുണ്ട്. അഴിമതിയില്‍ നിര്‍ണായക കണ്ണികളായി രണ്ട് മലയാളികളുണ്ടെന്നും, പിടിയിലാകാതിരിക്കാന്‍ ഇവര്‍ രാജ്യം വിട്ടതായും അന്വേഷണ ഏജന്‍സി കരുതുന്നു. പരാതി നേരത്തെ ലഭിച്ചിട്ടുള്ളതിനാല്‍ അന്വേഷണം ഭയന്ന് ഇവരെ ബോധപൂര്‍വം മാറ്റിയതാണെന്ന് സംശയിക്കണം.

മദ്യവില്‍പ്പനയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി സ്വകാര്യമേഖലയ്‌ക്ക് കൈമാറിയപ്പോള്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന്  പ്രത്യക്ഷത്തില്‍തന്നെ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. എക്‌സൈസ് മന്ത്രികൂടിയായ മനീഷ് സിസോദിയയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെങ്കിലും അഴിമതിയുടെ സൂത്രധാരന്‍ അരവിന്ദ് കേജ്‌രിവാള്‍തന്നെയാണെന്ന് ബിജെപി ആരോപിച്ചിരിക്കുകയാണ്. ദല്‍ഹിയെ വിവിധ മേഖലകളാക്കി തിരിച്ച് കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കുക മാത്രമല്ല, കൂടുതല്‍ വില്‍പ്പന ലക്ഷ്യമാക്കി മദ്യം വില കുറച്ചു വില്‍ക്കാനും മദ്യക്കുപ്പി ഒന്നെടുത്താല്‍ ഒന്ന് സൗജന്യമായി നല്‍കുന്ന രീതിയുമാണ് നടപ്പാക്കിയിരിക്കുന്നത്. മദ്യം ലഭിക്കാത്ത ദിവസങ്ങളുടെ എണ്ണം മൂന്നായി കുറയ്‌ക്കുകയും ചെയ്തു. അനധികൃത വില്‍പ്പന കുറയ്‌ക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനുമാണത്രെ പുതിയ മദ്യനയം കൊണ്ടുവന്നതെന്ന് ആം ആദ്മി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യതലസ്ഥാനത്ത് കൂടുതല്‍ മദ്യമൊഴുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ഇതുവഴി കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ മേഖലയുമായി സര്‍ക്കാര്‍ ഒത്തുകളിച്ചിരിക്കുകയാണ്. സിസോദിയയുടെ സഹായിയുടെ കമ്പനിക്ക് ഒരു മദ്യവ്യാപാരി ഒരു കോടി രൂപ നല്‍കിയതായി എഫ്‌ഐആറില്‍ പറയുന്നുണ്ട്. പതിനഞ്ച് പേരാണ് ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളതെങ്കിലും മുഖ്യമന്ത്രി കേജ്‌രിവാളടക്കം കൂടുതല്‍ പേര്‍ പ്രതികളാവാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപയുടെ സഹായം നല്‍കുന്ന പദ്ധതിയുടെ പ്രചാരണത്തിന് കേജ്‌രിവാള്‍ സര്‍ക്കാര്‍ 19 കോടി രൂപയുടെ പരസ്യം നല്‍കിയത് വലിയ വിവാദമാവുകയുണ്ടായി. കൊവിഡ് കാലത്ത് 293 കോടി രൂപയാണ് ആം ആദ്മി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത്. ആം ആദ്മി മോഡല്‍ അഴിമതികളാണിത്.

അരവിന്ദ് കേജ്‌രിവാള്‍ എന്ന രാഷ്‌ട്രീയനേതാവിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും വികൃതമുഖമാണ് ഇവിടെ തെളിയുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പത്ത് വര്‍ഷക്കാലത്തെ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ഗാന്ധിയനായ അണ്ണാ ഹസാരെ നടത്തിയ സമരത്തിലൂടെ രംഗത്തുവന്നയാളാണ് കേജ്‌രിവാള്‍. താന്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കില്ലെന്നു പറഞ്ഞ കേജ്‌രിവാള്‍ പിന്നീട് അണ്ണാ ഹസാരെയെപ്പോലും തള്ളിപ്പറഞ്ഞ് രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ദല്‍ഹിയില്‍ ബിജെപി ജയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് മൊത്തമായി വോട്ടുമറിച്ചതിനെത്തുടര്‍ന്ന് അധികാരം ലഭിച്ച കേജ്‌രിവാള്‍ ജനങ്ങള്‍ക്ക് ചില സൗജന്യങ്ങളൊക്കെ നല്‍കി അതിന്റെ മറവില്‍ വലിയ കൊള്ളകള്‍ നടത്തുകയാണെന്ന വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. കേജ്‌രിവാളിന്റെ വിദ്യാഭ്യാസമന്ത്രിയായ സത്യേന്ദ്ര ജെയിനിനെ അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടി ജയിലിലടച്ചിരിക്കുകയാണ്. ജെയിനിന്റെ വസതിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണക്കട്ടികളും ഇഡി പിടിച്ചെടുത്തു. എന്നാല്‍ കൊവിഡ് വന്നതിനാല്‍ തനിക്ക് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ജയിന്‍ കോടതിയില്‍ പറഞ്ഞത്. ഇത്തരം തരംതാണ കൗശലങ്ങളിലൂടെ രക്ഷപ്പെടാനാണ് സിസോദിയയും ശ്രമിക്കുന്നത്. കേജ്‌രിവാളിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണ് ഈ രണ്ടു നേതാക്കളും. ഇവരിലൂടെ കേജ്‌രിവാളും കുടുങ്ങും. ഇതു മുന്നില്‍ക്കണ്ടാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ എതിരാളി കേജ്‌രിവാളാണെന്നും മറ്റും സിസോദിയമാര്‍ വീരവാദം മുഴക്കുന്നത്. അനേ്വഷണം സ്വാഭാവികമായി കേജ്‌രിവാളിലേക്ക് നീങ്ങുമ്പോള്‍ അത് മോദി സര്‍ക്കാരിന്റെ രാഷ്‌ട്രീയ പ്രതികാരമായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പ്രചാരണം. എന്നാല്‍ ഇത് വിജയിക്കാന്‍ പോകുന്നില്ല. കേജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും തനിനിറം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

Tags: ആം ആദ്മി പാര്‍ട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

India

ദല്‍ഹിയിലെ വെള്ളപ്പൊക്കത്തില്‍ പൊറുതിമുട്ടി ജനം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍

ദല്‍ഹിയിലെ രോഹിണി സെക്ടര്‍ 24ല്‍ റോഡ് പിളര്‍ന്ന് രൂപം കൊണ്ട കുളം പോലുള്ള വലിയ ഗര്‍ത്തം
India

ഗുഹ പോലെ ഉള്ളിലേക്ക് പിളരുന്ന റോ‍ഡുകളില്‍ വാഹനങ്ങള്‍ വീണ് അപകടം; ഭീതിയില്‍ ദല്‍ഹിയും; അന്വേഷണത്തിന് ഉത്തരവിട്ട് കെജ്രിവാള്‍

India

ദല്‍ഹിയില്‍ വെള്ളപ്പൊക്കമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ സമൂഹമാധ്യമങ്ങളില്‍ കെജ്രിവാളിനെതിരെ ട്രോളുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.