Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയിലെ വെള്ളപ്പൊക്കത്തില്‍ പൊറുതിമുട്ടി ജനം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍

കഴിഞ്ഞ ഒമ്പത് വര്‍ഷമായി തുടരുന്ന ആം ആദ്മിയുടെ സൗജന്യം നല്‍കുന്ന രാഷ്‌ട്രീയമാണ് ദല്‍ഹിയുടെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഈ സൗജന്യങ്ങള്‍ നല്‍കുന്ന രാഷ്‌ട്രീയം മൂലം അടിസ്ഥാന സൗകര്യവികസനത്തിന് ഒരു രൂപ പോലും ചെലവഴിക്കാത്തത് മൂലമാണ് വെള്ളപ്പൊക്കത്തില്‍ ദല്‍ഹി തകരാന്‍ കാരണമായതെന്നും ഗൗതം ഗംഭീര്‍ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 05:52 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ ഒമ്പത് വര്‍ഷമായി തുടരുന്ന ആം ആദ്മിയുടെ സൗജന്യം നല്‍കുന്ന രാഷ്‌ട്രീയമാണ് ദല്‍ഹിയുടെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഈ സൗജന്യങ്ങള്‍ നല്‍കുന്ന രാഷ്‌ട്രീയം മൂലം അടിസ്ഥാന സൗകര്യവികസനത്തിന് ഒരു രൂപ പോലും ചെലവഴിക്കാത്തത് മൂലമാണ് വെള്ളപ്പൊക്കത്തില്‍ ദല്‍ഹി തകരാന്‍ കാരണമായതെന്നും ഗൗതം ഗംഭീര്‍ കുറ്റപ്പെടുത്തി.  

ദല്‍ഹിയിലെ റോഡുകള്‍ മുങ്ങുകയും വെള്ളപ്പൊക്കം മൂലം ജനജീവിതം ദുസ്സഹമാവുകയും ചെയ്തപ്പോള്‍ ഹരിയാന സര്‍ക്കാര്‍ വെള്ളം തുറന്നുവിട്ടത് മൂലമാണ് ദല്‍ഹി തകര്‍ന്നതെന്ന് വിലപിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാള്‍. “ദല്‍ഹിയില്‍ ഇത് പ്രതീക്ഷിച്ചതു തന്നെയാണ്. കാരണം സൗജന്യം നല്‍കുന്ന രാഷ്‌ട്രീയത്തില്‍ മുഴുകുകയാണ് ആം ആദ്മി പാര്‍ട്ടി. ദല്‍ഹിയിലെ ജനസംഖ്യ പെരുകുകയാണ്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഇവിടെ ജനങ്ങള്‍ എത്തുകയാണ്. “- ഗൗതം ഗംഭീര്‍ പറഞ്ഞു.  

“അന്തരീക്ഷ മലിനീകരണം ഉണ്ടായാല്‍ താങ്കള്‍ പറയും എന്റെ പക്കല്‍ പരിഹാരം ഇല്ല. വെള്ളപ്പൊക്കവും കനത്ത മഴയും ഉണ്ടായാലും താങ്കള്‍ ഇത് തന്നെ പറയുന്നു. ദല്‍ഹി 100 എംഎം മഴ വരെ സ്വീകരിക്കാന്‍ ദല്‍ഹി തയ്യാറാണെന്നും 150 എംഎം മഴ പെയ്തുവെന്നും താങ്കള്‍ പറയുന്നു. ഇത് ഒഴിവുകഴിവല്ല. ദല്‍ഹിയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ താങ്കള്‍ എന്ത് ചെയ്തു എന്ന് പറയൂ. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവും.”- ഗൗതം ഗംഭീര്‍ ചോദിച്ചു.  

“ദല്‍ഹി പാരീസാകുമെന്ന് പറഞ്ഞ് കെജ്രിവാള്‍ നിരവധി കാര്യങ്ങള്‍ ജനങ്ങല്‍ക്ക് വാഗ്ദാനം ചെയ്യുന്നു. എന്റെ മണ്ഡലത്തെയാണ് വെള്ളപ്പൊക്കം ഏറ്റവും മോശമായി ബാധിച്ചത്. മയൂര്‍ വിഹാറിലെ സ്ഥിതി പോയി നോക്കൂ. വെള്ളവും ഭക്ഷണവുമില്ലാതെ രണ്ട് ദിവസമാണ് ജനങ്ങള്‍ കുടുങ്ങിയത്. താങ്കള്‍ അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് ഒഴിപ്പിക്കുക കൂടി ഉണ്ടായില്ല.” – ഗൗതം ഗംഭീര്‍ വിമര്‍ശിച്ചു.  

“ഇതിന് കാരണം വികസനത്തിന് ചെലവാക്കാന്‍ താങ്കളുടെ കയ്യില്‍ പണില്ലെന്നുള്ളതാണ്. ആ പണം കൂടി താങ്കള്‍ പരസ്യത്തിന് ചെലവാക്കുന്നു. സൗജന്യങ്ങള്‍ നല്‍കാന്‍ ചെലവാക്കുന്നു. ദല്‍ഹി ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമായി മാറുമെന്ന് മൂന്ന് നാല് വര്‍ഷം മുന്‍പേ ഞാന്‍ പറഞ്ഞതാണ്. മഴ കനത്തതോടെ ട്രാഫിക് പ്രശ്നമായി. ദല്‍ഹിയില്‍ നിന്നും ഗുരുഗ്രാമിലേക്ക് പോകാന്‍ മൂന്ന് മണിക്കൂറാണ് എടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യം നമ്മുടെ മുഖ്യമന്ത്രിക്ക് മനസ്സിലാവുന്നില്ല.” – ഗംതം ഗംഭീര്‍ കുറ്റപ്പെടുത്തി.  

“ദല്‍ഹിയിലെ ലഫ്. ഗവര്‍ണര്‍ പറയുന്നത് ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ല എന്നാണ്. പക്ഷെ ആരോടൊപ്പമാണ് അദ്ദേഹം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുമ്പെടുന്നത്. ദല്‍ഹിയെക്കുറിച്ച് ഒരു വികസനകാഴ്ചപ്പാടുമില്ലാത്ത, യാതൊരു വൈകാരിക അടുപ്പവുമില്ലാത്ത കെജ്രിവാളിനോടൊപ്പമോ? ഇതുണ്ടെങ്കില്‍ ദല്‍ഹി മുഴുവന്‍ താങ്കള്‍ക്കൊപ്പം നില്‍ക്കും. ഇപ്പോള്‍ എംപിമാരും എംഎല്‍എമാരും മുഖ്യമന്ത്രിയുമല്ല, ജനങ്ങളാണ് കഷ്ടപ്പെടുന്നത്.” – ഗൗതം ഗംഭീര്‍ വിശദീകരിച്ചു.  

“ഞാന്‍ ജനിച്ചുവളര്‍ന്നത് ദല്‍ഹിയിലാണ് . ദല്‍ഹി എനിക്ക് എല്ലാം തന്നു. ദല്‍ഹിയിലെ സാഹചര്യം ഇത്രയും മോശമാവുമെന്ന് ഞാന്‍ ഒരിയ്‌ക്കലും കരുതിയില്ല. കോണ്‍ഗ്രസും ബിജെപിയും ഭരിച്ചിരുന്നപ്പോള്‍ ദല്‍ഹിയില്‍ വികസനം നടന്നിരുന്നു. പക്ഷെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദല്‍ഹി വികസിച്ചില്ല. താങ്കള്‍ എപ്പോഴും വിദ്യാഭ്യാസത്തെക്കുറിച്ച് പറയുന്നു. എന്താണ് അടിസ്ഥാന സൗകര്യവികസനത്തിന് താങ്കള്‍ ചെയ്തത്?ദല്‍ഹിയിലെ ജനങ്ങള്‍ ഇത് മനസ്സിലാക്കുന്നില്ല. ദല്‍ഹിയിലെ മുഖ്യമന്ത്രി തുടര്‍ച്ചയായി ജനങ്ങളെ പറ്റിക്കുകയാണ്.” – ഗൗതം ഗംഭീര്‍ പറഞ്ഞു. 

Tags: ആം ആദ്മി പാര്‍ട്ടിkejriwalഅരവിന്ദ് കെജ്‌രിവാള്‍സൗജന്യ വാഗ്ദാനംദല്‍ഹിയിലെ വെള്ളപ്പൊക്കGautam Gambhirആം ആദ്മിയുടെ സൗജന്യം നല്‍കുന്ന രാഷ്ട്രീയവെള്ളപ്പൊക്കbjpMP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.