Wednesday, November 29, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്‌സര എല്‍എല്‍ബി പ്രവേശനം; അഡ്മിഷന്‍ സര്‍ക്കാര്‍ ലോ കോളേജുകളിലും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2022-23 വര്‍ഷത്തെ തിവത്‌സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Jul 30, 2022, 04:47 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

അഭിഭാഷകരാകാനും ന്യായാധിപരാകാനുമൊക്കെ താല്‍പര്യമുള്ള യുവാക്കള്‍ക്ക് നിയമപഠനമാകാം. അഭിരുചിയുള്ള  പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്‌സര എല്‍എല്‍ബി കോഴ്‌സിലും ബിരുദധാരികള്‍ക്ക് ത്രിവത്‌സര എല്‍എല്‍ബി കോഴ്‌സിലും പ്രാേവശനം നേടാം.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലോ കോളേജുകളിലും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ കോളേജുകളിലും 2022-23 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്‌സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടറിധിഷ്ഠിത പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ഓഗസ്റ്റ് 4 വൈകിട്ട് 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാ ഫീസ് 685 രൂപ, പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 345 രൂപ. പ്രവേശന പരീക്ഷാ വിജ്ഞാപനവും പ്രോസ്‌പെക്ടസും  www.cee.kerala.gov.in ല്‍ ലഭ്യമാണ്.

ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 45% മാര്‍ക്കോടെ വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ്ഇബി വിഭാഗങ്ങള്‍ക്ക് 42%, എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക്  40% മാര്‍ക്ക് മതിയാകും. 31.12.2022 ല്‍ 17 വയസ് തികഞ്ഞിരിക്കണം. www.cee.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ-ചെലാന്‍ മുഖേനയോ നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായോ ഫീസ് അടയ്‌ക്കാം. ഇ-ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസില്‍ പണമായി ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് ഓഗസ്റ്റ് 8 വൈകിട്ട് 3 മണിവരെ സമയം ലഭിക്കും.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലായി നടത്തും. പരീക്ഷാ തീയതി, സമയം, സെന്റര്‍ എന്നിവ പിന്നീട് അറിയിക്കുന്നതാണ്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഗണിതവും മാനവികശേഷിയും നിയമപഠനത്തിനുള്ള അഭിരുചി എന്നിവയെ ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 3 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/എസ്ഇബിസി വിഭാഗക്കാര്‍ കുറഞ്ഞത് 10 ശതമാനവും എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 5 ശതമാനവും മാര്‍ക്ക് കരസ്ഥമാക്കണം.

കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ് നടത്തിയാണ് അഡ്മിഷന്‍. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഓപ്ഷനുകള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിന് പ്രത്യേകം സമയവും സൗകര്യവും ലഭിക്കും.

ഗവണ്‍മെന്റ് ലോ കോളേജ് തിരുവനന്തപുരത്ത് ബിഎഎല്‍എല്‍ബി കോഴ്‌സില്‍ 120 സീറ്റുകളുണ്ട്. എറണാകുളത്ത് ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) കോഴ്‌സില്‍ 60, തൃശൂരില്‍ ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) കോഴ്‌സില്‍ 60, കോഴിക്കോട് ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) കോഴ്‌സില്‍ 120 എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭ്യമായിട്ടുള്ളത്. സ്വകാര്യ സ്വാശ്രയ ലോ കോളേജുകളം കോഴ്‌സുകളും ലഭ്യമായ സീറ്റുകളും പ്രോസ്‌പെക്ടസിലുണ്ട്.

ബിരുദക്കാര്‍ക്ക് ത്രിവത്‌സര എല്‍എല്‍ബി പ്രവേശന പരീക്ഷ വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലേയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2022-23 വര്‍ഷത്തെ തിവത്‌സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനപരീക്ഷാ വിജ്ഞാപനവും പ്രോസ്‌പെക്ടസും www.cee.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 5 വൈകിട്ട് 5 മണിവരെ സ്വീകരിക്കും. പരീക്ഷാ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.

ഏതെങ്കിലും വിഷയത്തില്‍ മൊത്തം 45% മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. എസ്ഇബിസി വിഭാഗങ്ങൡല്‍പ്പെടുന്നവര്‍ക്ക് 42%, എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 40% മാര്‍ക്ക് മതിയാകും. അപേക്ഷാ ഫീസ് 685 രൂപ. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 345 രൂപ മതി. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അപേക്ഷിക്കേണ്ടത്.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വച്ച് കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തും. ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അരത്‌മെറ്റിക് ആന്റ് മെന്റല്‍ എബിലിറ്റി, നിയമപഠനത്തിനായുള്ള അഭിരുചി എന്നിവയില്‍ പ്രാവീണ്യമളക്കുന്ന 200 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ പരീക്ഷയിലുണ്ടാവും. രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. ശരി ഉത്തരത്തിന് 3 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 10 ശതമാനത്തില്‍ കുറയാതെയും എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ 5 ശതമാനത്തില്‍ കുറയാതെയും മാര്‍ക്ക് വാങ്ങണം. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

Tags: careerLLBeducation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുട്ടികൾ ഇനി റോഡ് സുരക്ഷ ശീലമാക്കും; പാഠങ്ങൾ പഠിപ്പിക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും; കൈപ്പുസ്തകം തയ്യാർ 
Kerala

കുട്ടികൾ ഇനി റോഡ് സുരക്ഷ ശീലമാക്കും; പാഠങ്ങൾ പഠിപ്പിക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും; കൈപ്പുസ്തകം തയ്യാർ 

പൊലീസ് അതിക്രമം : ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു
Kerala

പൊലീസ് അതിക്രമം : ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കാം
India

നുവാൽസിൽ പിജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ 10

പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാനുണ്ട്; ശനിയാഴ്ച സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്‌
Main Article

കേരളാ മോഡല്‍ വിദ്യാഭ്യാസം ചീട്ടുകൊട്ടാരം

ബിഡെസ്, എംഡെസ് പഠനാവസരങ്ങളുമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍
Education

ബിഡെസ്, എംഡെസ് പഠനാവസരങ്ങളുമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍

പുതിയ വാര്‍ത്തകള്‍

സന്നിധാനത്തിന് പുണ്യപകര്‍ന്ന് ഭസ്മകുളം

സന്നിധാനത്തിന് പുണ്യപകര്‍ന്ന് ഭസ്മകുളം

“തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ഓൾ”; നന്ദി അറിയിച്ച് ആറുവയസുകാരി 

“തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ഓൾ”; നന്ദി അറിയിച്ച് ആറുവയസുകാരി 

സിപിഎമ്മിന്റെ തൊഴുത്തിൽ കെട്ടിയ തളർവാതം വന്ന കഴുതയായി കേരള കോൺഗ്രസ്സ് എം അധഃപതിച്ചു : എൻ. ഹരി

കമ്യൂണിസ്റ്റ് ജിഹാദികള്‍ക്ക് മുന്‍പില്‍ അയ്യപ്പ ഭക്തരെയും പൂങ്കാവനത്തെയും ദവസ്വം ബോര്‍ഡ് വില്‍പ്പനയ്‌ക്ക് വെക്കുന്നു; എരുമേലി സംഭവം ഉദാഹരണം: എന്‍. ഹരി

ദമ്പതികൾ വമ്പൻ അടി; ഡൽഹിയിൽ വിമാനം അടിയന്തരമായി ഇറക്കി 

ദമ്പതികൾ വമ്പൻ അടി; ഡൽഹിയിൽ വിമാനം അടിയന്തരമായി ഇറക്കി 

80 കോടി ജനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് കൂടി സൗജന്യ ഭക്ഷ്യധാന്യങ്ങൾ; പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി നീട്ടി കേന്ദ്രം 

80 കോടി ജനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് കൂടി സൗജന്യ ഭക്ഷ്യധാന്യങ്ങൾ; പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി നീട്ടി കേന്ദ്രം 

മരണത്തിന് വിസയുടെ ആവശ്യമില്ല; അത് ക്ഷണിക്കപ്പെടാതെ തന്നെ എത്തിച്ചേരും;സൽമാൻ ഖാന് വീണ്ടും വധഭീഷണി

മരണത്തിന് വിസയുടെ ആവശ്യമില്ല; അത് ക്ഷണിക്കപ്പെടാതെ തന്നെ എത്തിച്ചേരും;സൽമാൻ ഖാന് വീണ്ടും വധഭീഷണി

തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ക്രിക്കറ്റ് താരം ശ്രീശാന്ത്; ചൊവ്വാഴ്ച കോടതി വാദം കേള‍്ക്കും പരാതി കെട്ടിച്ചമച്ചതെന്നും ശ്രീശാന്ത്

ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരായ വഞ്ചനാക്കുറ്റം; കേസ് കോടതിയ്‌ക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാര്‍;ശ്രീശാന്തിന് ജാമ്യം നല്‍കി

വ്യോമ പ്രതിരോധം ഉള്‍പ്പെട്ട സ്‌ട്രൈക്കര്‍ ആര്‍മര്‍ഡ് യുദ്ധ വാഹനങ്ങള്‍ ഇന്ത്യയ്‌ക്ക് നല്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്ക

വ്യോമ പ്രതിരോധം ഉള്‍പ്പെട്ട സ്‌ട്രൈക്കര്‍ ആര്‍മര്‍ഡ് യുദ്ധ വാഹനങ്ങള്‍ ഇന്ത്യയ്‌ക്ക് നല്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്ക

ഫെഡറല്‍ ബാങ്ക് ഓഹരി വില കുതിയ്‌ക്കുന്നു; യൂസഫലിക്ക് നേട്ടം 710 കോടി രൂപ

ഫെഡറല്‍ ബാങ്ക് ഓഹരി വില കുതിയ്‌ക്കുന്നു; യൂസഫലിക്ക് നേട്ടം 710 കോടി രൂപ

കേന്ദ്ര സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക്; വികസിത് ഭാരത് സങ്കല്പ യാത്ര സംഘടിപ്പിച്ച് തിരുവനന്തപുരം പൂവാര്‍ മേഖലയും

കേന്ദ്ര സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക്; വികസിത് ഭാരത് സങ്കല്പ യാത്ര സംഘടിപ്പിച്ച് തിരുവനന്തപുരം പൂവാര്‍ മേഖലയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist