Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൊതുമരാമത്ത് വകുപ്പ് കണ്ണുതുറക്കണം

സ്വയം അഴിമതി നടത്തില്ലെന്നും, മറ്റുള്ളവരെ അതിന് അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്ന ഒരു പൊതുമരാമത്തു മന്ത്രിക്കു മാത്രമേ ഇതിന് മാറ്റം വരുത്താനാവൂ. പിആര്‍ വര്‍ക്കിലൂടെയും വാചകമടികളിലൂടെയും മാധ്യമങ്ങളിലിടം പിടിച്ച് കേമനാണെന്നു വരുത്താന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ വകുപ്പ് മന്ത്രിക്ക് ഇതിനു കഴിയില്ലെന്ന് വ്യക്തമായിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 21, 2022, 05:00 am IST
inEditorial

നിര്‍മിച്ച റോഡുകള്‍ ആറുമാസത്തിനകം തകര്‍ന്നാല്‍ കരാറുകാരനും എഞ്ചിനീയര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും, ഒരു വര്‍ഷത്തിനുള്ളിലാണ് തകരുന്നതെങ്കില്‍ ആഭ്യന്തരതല അന്വേഷണം നടത്തി കുറ്റമുണ്ടെന്നു കണ്ടാല്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് ജനങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്യും. നിര്‍മാണത്തിലെ പിഴവുകൊണ്ട് റോഡുകള്‍ തകര്‍ന്നാല്‍ മഴയെ കുറ്റം പറഞ്ഞ് രക്ഷപ്പെടുന്ന അധികൃതര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ച് നടത്തിയത്. കെ-റോഡുകള്‍ എന്നു വിളിച്ചാലെങ്കിലും റോഡുകള്‍ നന്നാക്കുമോ എന്ന കോടതിയുടെ പരിഹാസം കൊള്ളേണ്ടിടത്ത് കൊള്ളുക തന്നെ ചെയ്യും. പൊതുജനത്തിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനു പകരം ഭരണാധികാരികള്‍ കമ്മീഷനും മറ്റും ലക്ഷ്യമാക്കി സില്‍വര്‍ലൈന്‍ പോലുള്ള വന്‍കിട ആഡംബര പദ്ധതികള്‍ക്കു പിന്നാലെ പോകുന്നതിനെയാണ് അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ കോടതി വിമര്‍ശനവിധേയമാക്കിയത്. മഴക്കാലമായാല്‍ റോഡുകള്‍ കുളമാകുന്നത് സ്വാഭാവികമാണെന്നും, അതില്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലെന്നുമുള്ള മനോഭാവമാണ് കാലങ്ങളായി അധികൃതര്‍ വച്ചുപുലര്‍ത്തുന്നത്. മഴയല്ല, നിര്‍മാണ തകരാറാണ് റോഡുകളിലെ കുഴികള്‍ക്ക് കാരണമെന്ന വസ്തുതയാണ് സ്വന്തം യാത്രാനുഭവം ഉദാഹരിച്ചുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇനിയെങ്കിലും പൊതുമരാമത്തു വകുപ്പ് കണ്ണുതുറക്കണം.

മഴക്കാലമായാല്‍ കേരളത്തിലെ റോഡുഗതാഗതം ദുരിതപൂര്‍ണമാണ്. എല്ലാ വിഭാഗം ജനങ്ങളും ഇതിന്റെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. ടാറിങ് ഇളകി കുഴികളുണ്ടാവുക മാത്രമല്ല, കിലോമീറ്ററുകളോളം റോഡുകള്‍ തകര്‍ന്നു കിടക്കുന്നത് പതിവു കാഴ്ചയാണ്. ഇതുമൂലം മാസങ്ങള്‍ ഗതാഗതം സാധ്യമല്ലാത്ത സ്ഥിതിവരുന്നു. റോഡുകള്‍ തകരുന്നത് ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന കാര്യമാണ്. ആര്‍ക്കും ഒരിടത്തും സമയത്ത് എത്തിച്ചേരാനാവില്ല. രോഗികളെ ആശുപത്രിയിലെത്തിക്കാനാവാതെ വരുന്നു. ഗതാഗതസ്തംഭനം സ്ഥിരംകാഴ്ചയാവുന്നു. വാഹനങ്ങള്‍ക്ക് വളരെക്കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കേണ്ടിവരുന്നതിനാല്‍ ഇന്ധനച്ചെലവ് വര്‍ധിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളില്‍ വീണുള്ള വാഹനാപകടങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തൃശൂരിലെ തളിക്കുളത്ത് ഒരു കുടുംബത്തിന് ആശ്രയമായിരുന്ന യുവാവിന് ബൈക്കില്‍ സഞ്ചരിക്കവെ റോഡിലെ കുഴിയില്‍ വീണ് ദാരുണാന്ത്യം സംഭവിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. റോഡിലെ തകരാറുകൊണ്ടുണ്ടാകുന്ന വാഹനാപകടങ്ങളില്‍ നിരവധി പേരുടെ ജീവനുകളാണ് പൊലിയുന്നത്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന നിലപാട് മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കാനുള്ള വ്യവസ്ഥ വേണം. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കോടതി നിരന്തരം ഇടപെട്ടിട്ടും സ്ഥിതിഗതികള്‍ മാറുന്നില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം ബന്ധപ്പെട്ടവര്‍ ശരിയായി ഉള്‍ക്കൊള്ളണം.

മികച്ച റോഡുകള്‍ ജനങ്ങളുടെ അവകാശമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് പ്രത്യേകം ശ്രദ്ധേയമാണ്. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണിത്. ഈ അവകാശം ഉറപ്പാക്കാനാവാത്തവര്‍ ഭരണാധികാരികളായിരിക്കാന്‍ യോഗ്യരുമല്ല. കേരളത്തിലെ റോഡുകള്‍ എന്തുകൊണ്ട് തകരുന്നു എന്നതിന് ഒരു ഉത്തരമേയുള്ളൂ, നിര്‍മാണത്തിലെ അപാകത. ഇതിനിടയാക്കുന്നത് അഴിമതിയാണ്. അനുവദിക്കുന്ന ഫണ്ടിലെ നല്ലൊരു ശതമാനം ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി വീതംവച്ചശേഷം അവശേഷിക്കുന്ന തുകകൊണ്ടാണ് നിര്‍മാണ സാമഗ്രികള്‍ മതിയായ തോതില്‍ ഉപയോഗിക്കാതെ റോഡുകള്‍ നിര്‍മിക്കുന്നത്. ഇത്തരം റോഡുകള്‍ നിശ്ചിതകാലം തകരാതെ നിലനില്‍ക്കണമെന്ന യാതൊരു നിര്‍ബന്ധബുദ്ധിയും കരാറുകാര്‍ക്കില്ല. കാരണം റോഡുകള്‍ പൊളിഞ്ഞാലല്ലേ പുതിയ നിര്‍മാണ കരാര്‍ ലഭിക്കുകയുള്ളൂ. സ്വയം അഴിമതി നടത്തില്ലെന്നും, മറ്റുള്ളവരെ അതിന് അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്ന ഒരു പൊതുമരാമത്തു മന്ത്രിക്കു മാത്രമേ ഇതിന് മാറ്റം വരുത്താനാവൂ. പിആര്‍ വര്‍ക്കിലൂടെയും വാചകമടികളിലൂടെയും മാധ്യമങ്ങളിലിടം പിടിച്ച് കേമനാണെന്നു വരുത്താന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ വകുപ്പ് മന്ത്രിക്ക് ഇതിനു കഴിയില്ലെന്ന് വ്യക്തമായിരിക്കുന്നു. റോഡിലെ കുഴിയടയ്‌ക്കാന്‍ റണ്ണിങ് കോണ്‍ട്രാക്ട് നല്‍കുമെന്നാണത്രേ പൊതുമരാമത്ത് വകുപ്പിന്റെ ഒടുവിലത്തെ തീരുമാനം. അഴിമതിക്ക് പുതിയൊരു വഴി കൂടി തുറന്നിരിക്കുന്നു! അപ്പോഴും കുറ്റമറ്റ റോഡ് നിര്‍മാണത്തെക്കുറിച്ച് ചിന്തിക്കാത്തത് കഷ്ടം എന്നേ പറയാനാവൂ.

Tags: പൊതുമരാമത്ത് വകുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡ് കുത്തിപ്പൊളിക്കൽ ഇനി സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രം; ഉത്തരവ് പുറത്തിറക്കി പൊതുമരാമത്ത് സെക്രട്ടറി, അടിയന്തര പണികള്‍ക്ക് ഇളവ്

Kerala

ക്ലിഫ് ഹൗസിലെ തൊഴുത്ത് നിര്‍മാണത്തിന്റെ ചെലവ് 43 ലക്ഷത്തോളം രൂപ; ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറി, പശുക്കള്‍ക്കായി മ്യൂസിക് സിസ്റ്റം

Editorial

പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നരഹത്യകള്‍

Kerala

ഗുണനിലവാരമില്ലാതെ റോഡുകള്‍ തകര്‍ന്നാല്‍ ഇനി പണികിട്ടും; കരാറുകാരേയും, എഞ്ചിനീയര്‍മാരേയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

Kerala

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനവേളയില്‍ ഓഫീസില്‍ ഉണ്ടായില്ല, അനുമതിയില്ലാതെ വിട്ടു നിന്നു; അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.