Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ നിര്‍മ്മാണത്തില്‍ വന്‍ മുന്നേറ്റം ; 5,54,461 കോടിയുടെ ആഭ്യന്തര ഉല്‍പ്പാദനം

രാജ്യത്തെ അര്‍ദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേ നിര്‍മ്മാണ സംവിധാങ്ങളുടെയും വികസനത്തിനായി 76,000 കോടിയുടെ സെമികോണ്‍ ഇന്ത്യ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 06:14 pm IST
inTechnology

ന്യൂദല്‍ഹി: അര്‍ദ്ധചാലക  ആവാസവ്യവസ്ഥ  കെട്ടിപ്പടുക്കുന്നതിനും   ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനും  ഉത്തേജനം നല്കുന്നതിനുമുള്ള സര്‍ക്കാര്‍  ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ  ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി.

20151-6ല്‍ 2,43,263 കോടി  രൂപയായിരുന്നത് 2020-21  ആയപ്പോഴേക്കും  5,54,461 കോടി  ആയി ഉയര്‍ന്ന് 17.9% വാര്‍ഷിക വളര്‍ച്ചാ  നിരക്ക്  രേഖപ്പെടുത്തി.  ലോക്‌സഭയില്‍ ഒരു ചോദ്യത്തിന്  ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്  സഹമന്ത്രിരാജീവ്  ചന്ദ്രശേഖര്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതികള്‍, ഇലക്ട്രോണിക് ഘടകങ്ങളുടെയും അര്‍ദ്ധചാലകങ്ങളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി, പരിഷ്‌കരിച്ച ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന സമുച്ചയങ്ങള്‍   (ഇഎംസി 2.0 സ്‌കീം) എന്നിവയുള്‍പ്പെടെ ഗവണ്‍മെന്റിന്റെ പല നയങ്ങളും ഇന്ത്യയെ  അന്താരാഷ്‌ട്ര ഇലക്ട്രോണിക് ഉല്‍പ്പാദന രംഗത്തെ പ്രമുഖ ശക്തിയാക്കി ഉയര്‍ത്തും.  

അര്‍ദ്ധചാലകങ്ങള്‍ എല്ലാ ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെയും അവിഭാജ്യഘടകമാവുന്ന ഘട്ടത്തില്‍  ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചയുടെ ഫലമായിഇന്ത്യയിലെ അര്‍ദ്ധചാലക വിപണിയും ആനുപാതികമായ വളര്‍ച്ചയ്‌ക്ക് , കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി  സാക്ഷ്യം വഹിച്ചു വരികയാണ് ., 2020 ല്‍ ഇന്ത്യയിലെ അര്‍ദ്ധചാലക ഉപഭോഗം ഏകദേശം 1.1 ലക്ഷം കോടി രൂപയായിരുന്നു, ഇത് ഇന്ത്യയില്‍ നിര്‍മ്മിതമായ  വാണിജ്യ അര്‍ദ്ധചാലക ഫാബുകളുടെ അഭാവം മൂലം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.

രാജ്യത്തെ അര്‍ദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേ നിര്‍മ്മാണ സംവിധാങ്ങളുടെയും വികസനത്തിനായി മൊത്തം 76,000 കോടി രൂപയുടെ സെമികോണ്‍  ഇന്ത്യ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അര്‍ദ്ധചാലകങ്ങള്‍, ഡിസ്‌പ്ലേ നിര്‍മ്മാണം, ഡിസൈന്‍ ഇക്കോസിസ്റ്റം എന്നിവയില്‍ നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നതാണ്  ഈ പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്. ആഗോള ഇലക്ട്രോണിക്‌സ് മൂല്യ ശൃംഖലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യത്തിന് ഇത് വഴിയൊരുക്കും.

ഇന്ത്യയില്‍ അര്‍ദ്ധചാലക ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള  പദ്ധതി. ഇതിന്‍ പ്രകാരം  അര്‍ഹരായ അപേക്ഷകര്‍ക്ക് അര്‍ദ്ധചാലക ഫാബുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു, ഇത് വഴി  രാജ്യത്ത് അര്‍ദ്ധചാലക വേഫര്‍ ഫാബ്രിക്കേഷന്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് വലിയ തോതില്‍  നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു. സ്‌കീമിന് കീഴില്‍ ഇനിപ്പറയുന്ന ധനസഹായം  അംഗീകരിച്ചിട്ടുണ്ട്:

രാജ്യത്ത്  ടിഎഫ് ടി  എല്‍സിഡി  അഥവാ അമോലെഡ്  അധിഷ്ഠിത ഡിസ്‌പ്ലേ ഫാബ്രിക്കേഷന്‍ സൗകര്യങ്ങള്‍  സജ്ജീകരിക്കുന്നതിനുള്ള     ഡിസ്‌പ്ലേ ഫാബുകള്‍ സ്ഥാപിക്കുന്നതിന് വലിയ തോതില്‍ നിക്ഷേപം കൊണ്ടുവരുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക്  ഡിസ്‌പ്ലേ ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള  ധനസഹായവും  നല്‍കുന്നു. ഒരു ഫാബിന് 12,000 കോടി രൂപ എന്ന പരിധിക്ക് വിധേയമായി പദ്ധതി ചെലവിന്റെ 50% വരെ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.

കോമ്പൗണ്ട് അര്‍ദ്ധചാലകങ്ങള്‍ / സിലിക്കണ്‍ ഫോട്ടോണിക്‌സ് / സെന്‍സറുകള്‍ ഫാബ്, അര്‍ദ്ധചാലക അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ് (എടിഎംപി) / ഒസാറ്റ് സൗകര്യങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കായി മൂലധന ചെലവിന്റെ 30% ധനസഹായം നല്‍കുന്നു. കോമ്പൗണ്ട് അര്‍ദ്ധചാലകങ്ങള്‍ / സിലിക്കണ്‍ ഫോട്ടോണിക്‌സ് , സെന്‍സറുകള്‍ ഉള്‍പ്പെടെ) ഫാബ്, സെമികണ്ടക്ടര്‍ എടിഎംപി  സൗകര്യങ്ങള്‍ക്കു ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്  പദ്ധതിയും  ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍, ചിപ്‌സെറ്റുകള്‍, സിസ്റ്റം ഓണ്‍ ചിപ്‌സ് (ടീഇ)െ എന്നിവയ്‌ക്കായുള്ള അര്‍ദ്ധചാലകങ്ങളുടെ  രൂപകല്‍പ്പനയുടെയും  വികസനത്തിന്റെയും വിന്യാസത്തിന്റെയും വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക പ്രോത്സാഹനങ്ങളും ഡിസൈന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.   അര്‍ഹമായ ചെലവിന്റെ 50% വരെ ‘ഉല്‍പ്പന്ന ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്’ നല്‍കുന്നു. ഒരു അപേക്ഷയ്‌ക്ക് 15 കോടി രൂപയും 5 വര്‍ഷത്തിനുള്ളില്‍ വിറ്റുവരവിന്റെ 6% മുതല്‍ 4% വരെ ‘ഡിപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ്’ രൂപ പരിധിക്ക് വിധേയമായി. ഒരു അപേക്ഷയ്‌ക്ക് 30 കോടി രൂപ വരെയും  ഇപ്രകാരം ലഭിക്കും .

മേല്‍പ്പറഞ്ഞ പദ്ധതികള്‍ക്ക് പുറമേ, മൊഹാലിയിലെ സെമികണ്ടക്ടര്‍ ലബോറട്ടറിയെ ഒരു  ബ്രൗണ്‍ഫീല്‍ഡ് ഫാബായി നവീകരിക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സെമികണ്ടക്ടര്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് വിവിധ പദ്ധതികള്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചതിന്‍ പ്രകാരം ഇതുവരെ 23 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് അവയുടെ മൂല്യനിര്‍ണ്ണയം നടന്നു വരുന്നു.  

അര്‍ദ്ധചാലക യൂണിറ്റ് സ്ഥാപിക്കുന്നതിന് വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്, തടസ്സമില്ലാത്ത വൈദ്യുതി, ശുദ്ധജലം എന്നിവയുടെ ലഭ്യത പോലുള്ള അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിരവധി  ഘടകങ്ങള്‍  അവയില്‍പ്പെടും . കൂടാതെ, അര്‍ദ്ധചാലകങ്ങളുടെ നിര്‍മ്മാണം വളരെ സങ്കീര്‍ണ്ണവും സാങ്കേതിക പ്രാധാന്യമുള്ളതുമായ  ഒരു മേഖലയാണ്, വന്‍ മൂലധന നിക്ഷേപം, ഉയര്‍ന്ന അപകടസാധ്യത, ദൈര്‍ഘ്യമേറിയ വളര്‍ച്ചാകാലം , തിരിച്ചടവ് കാലയളവുകള്‍, നിര്‍ണ്ണായകവും സുസ്ഥിരവുമായ നിക്ഷേപം,  സാങ്കേതിക വിദ്യയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ എന്നിവയെല്ലാം ഈ രംഗത്തെ വെല്ലുവിളികളാണ് . എന്നിരുന്നാലും, ഇന്ത്യയില്‍ അര്‍ദ്ധചാലകങ്ങള്‍ വികസിപ്പിക്കുന്നതിനും ഉല്‍പ്പാദന ആവാസവ്യവസ്ഥ പ്രദര്‍ശിപ്പിക്കുന്നതിനും എല്ലാ വിധ ശ്രമങ്ങളും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

Tags: Rajeev Chandrasekharഇലക്ട്രോണിക്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.