Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ക്ലിഫ് ഹൗസിലേക്ക് ആളുകള്‍ ഇരച്ചുകയറുന്നതെന്നാണ്?

ഇതോടു ചേര്‍ത്തുവെച്ചുവേണം കേരളത്തിലെ വര്‍ത്തമാനകാല സ്ഥിതിയും സാമ്പത്തികാവസ്ഥകളെയും നോക്കികാണാന്‍. ഡോളര്‍ കടത്തും സ്വര്‍ണ്ണക്കടത്തുമൊക്കെ നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിലൊക്കെ ഉപരിയാണ് ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാല്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍.

ക്യാപ്റ്റന്‍ കെ. വേലായുധന്‍byക്യാപ്റ്റന്‍ കെ. വേലായുധന്‍
Jul 15, 2022, 06:00 am IST
inArticle

ശ്രീലങ്കയിലെ അഭ്യന്തര കലാപം സാമ്പത്തിക അപചയത്തിന്റെ അനന്തരഫലമാണെന്നതിന് സംശയമില്ല. ആഭ്യന്തര ഉല്പാദനത്തിന്റെ ശോഷണവും വിദേശകടത്തിന്മേലുള്ള വര്‍ദ്ധിച്ച വിധേയത്വവും ലഭ്യമായ സമ്പത്ത് അനഭിലഷണീയമായ മാര്‍ഗ്ഗത്തിലൂടെ ഒഴുകിയതും ശ്രീലങ്കയുടെ പതനത്തിന് ആക്കം കുറിച്ചു. ഒരു കാലത്ത് തോട്ടവിളകളായിരുന്നു ശ്രീലങ്കയുടെ ഭാഗധേയം നിര്‍ണ്ണയിച്ചിരുന്നത്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ശ്രീലങ്കയിലേക്ക് ഒഴുകിയിരുന്ന തൊഴിലാളികളെ കുറിച്ച് നമുക്ക് മറക്കാറായിട്ടില്ല. ഇവിടുന്ന് ചെല്ലുന്നവര്‍ക്കെല്ലാം ശ്രീലങ്ക തൊഴില്‍ നല്‍കി. പിന്നെങ്ങിനെ, ആ രാഷ്‌ട്രത്തിന് ഈ ദുര്‍ഗ്ഗതി വന്നു ഭവിച്ചു. സംശയിക്കേണ്ട, സാമ്പത്തിക വിനിയോഗത്തില്‍ വന്ന പാളിച്ചകള്‍ തന്നെ കാരണം.

ഇതോടു ചേര്‍ത്തുവെച്ചുവേണം കേരളത്തിലെ വര്‍ത്തമാനകാല സ്ഥിതിയും സാമ്പത്തികാവസ്ഥകളെയും നോക്കികാണാന്‍. ഡോളര്‍ കടത്തും സ്വര്‍ണ്ണക്കടത്തുമൊക്കെ നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിലൊക്കെ ഉപരിയാണ് ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാല്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍. ധൂര്‍ത്തും വ്യക്തമായ ആസൂത്രണമില്ലായ്‌മയും നമ്മുടെ സാമ്പത്തിക രംഗത്തെ തളര്‍ത്തുന്നു. ആഭ്യന്തര ഉത്പാദനം നെല്ലിപ്പടിയും കടന്ന് താഴോട്ട് കൂപ്പ് കുത്തുകയാണ്. തോട്ടവിളകള്‍ക്കോ ഗള്‍ഫ് നാടുകളില്‍നിന്ന് ഇങ്ങോട്ടൊഴുകുന്ന പെട്രോ കറന്‍സികള്‍ക്കോ താങ്ങിനിര്‍ത്താനാകാത്തവിധം ഇവിടുത്തെ സാമ്പത്തിക സ്ഥിതി ബലഹീനമായിരിക്കുന്നു.  

75 വര്‍ഷങ്ങളിലെ വിവിധ കക്ഷികളുടെ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നത് തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍പോലും വകയില്ലാത്തൊരു സാമ്പത്തിക വ്യവസ്ഥയാണ്. അധികാരത്തിലിരിക്കുന്ന വ്യക്തികളും ഭരിക്കുന്ന പാര്‍ട്ടിയും തടിച്ചുകൊഴുക്കുമ്പോള്‍ സംസ്ഥാന ഖജനാവ് ശോഷിക്കുന്നു. കടമെടുത്ത് ചെലവു നടത്തുക എന്ന ശൈലിയിലാണിപ്പോള്‍ കേരളം. വാങ്ങുന്ന കടം എങ്ങനെ തിരകിച്ചടയ്‌ക്കുമെന്ന യാതൊരു ധാരണയുമില്ലാതെയാണ് വീണ്ടും വീണ്ടും കടമെടുക്കുന്നത്. ജനങ്ങള്‍ക്കാവശ്യമില്ലാത്ത വമ്പന്‍ പദ്ധതികള്‍ ആരംഭിക്കാന്‍ ലോകബാങ്കില്‍ നിന്നും ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കടമെടുത്താണ് ശ്രീലങ്ക ഇപ്പോഴത്തെ അവസ്ഥയിലെത്തിയത്. വികസനത്തിന്റെ പേരുപറഞ്ഞ്, ജനങ്ങള്‍ക്കാവശ്യമില്ലാത്ത പദ്ധതികളുടെ പേരില്‍ കോടികള്‍ കടമെടുക്കുന്ന കേരളവും ശ്രീലങ്കയുടെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി വിഹിതവും സഹായങ്ങളും കൊണ്ടാണ് ഇന്ന് കേരളം പിടിച്ചു നില്‍ക്കുന്നതെന്നതാണ് വാസ്തവം. കേരളത്തിന്റെ പൊതു കടം  മൂന്നേമുക്കാല്‍ ലക്ഷം കോടിയുടേതാണത്രെ. കടം തിരിച്ചടക്കാന്‍ കഴിയാത്തതുകൊണ്ട് രാജ്യത്തെ ഒരു തുറമുഖം ചൈനക്ക്  നടത്താന്‍ കൊടുത്ത് ആപ്പിലായിരിക്കുകയാണ് ശ്രീലങ്ക ഇപ്പോള്‍. ഇതെല്ലാം നാം മലയാളികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവിടെ നടത്താന്‍ കൊടുക്കാന്‍ തുറമുഖങ്ങള്‍ക്ക് കുറവൊന്നുമില്ല.

ജനാധിപത്യവ്യവസ്ഥിതിക്കനുസരിച്ചും നമ്മുടെ ഭരണഘടന പ്രകാരവും നമ്മുടെ വരവുചെലവ് നിയന്ത്രിക്കാന്‍ നിരവധി സംവിധാനങ്ങളുണ്ട്. എന്നിട്ടും നമ്മുടെ സാമ്പത്തികസ്ഥിതിക്കെന്തേ പിടിച്ചു നില്‍കാന്‍ കഴിയാഞ്ഞത്? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. 44 നദികളുള്ള കേരളത്തില്‍ വൈദ്യുതി ഉത്പാദനത്തിന്റെ കൂടുതല്‍ ഭാഗവും ജലസ്രോതസ്സുകളെ ആശ്രയിച്ചിട്ടാണെങ്കിലും രണ്ടു മാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡിംഗ്  എന്ന മായാജാലത്തിലൂടെ കേരള സര്‍ക്കാര്‍ പൊതുജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ആനുകൂല്യങ്ങളൊന്നും ലഭ്യമല്ലാത്ത ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളിലും ഒരു സാധാരണ കുടുംബത്തിനത്യാവശ്യമായ വൈദ്യുതി സൗജന്യമാണ്. 2024 ലെ തെരഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ സമ്മതിദായകര്‍ വോട്ടിങ്ങ് മെഷീനില്‍ വിരലമര്‍ത്തുമ്പോള്‍ ഇവയൊന്നും പരിഗണിച്ചില്ലെങ്കില്‍ ശ്രീലങ്കയിലെ പ്രസിഡണ്ടിന്റെ വസതിയിലേക്ക് ജനം ഇരച്ചു കയറിയതുപോലെ ക്ലിഫ് ഹൗസിലേക്ക് നമുക്ക് ഇരച്ചു കയറേണ്ടിവരും. ഭരിക്കുന്ന സര്‍ക്കാര്‍ ഇതിനെ പറ്റി ബോധവാന്‍മാരാണെന്ന് തോന്നുന്നു. ക്ലിഫ് ഹൗസിന്റെ സുരക്ഷ  അനുദിനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലൊ?

Tags: crisisശ്രീലങ്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.