Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കയിലെ പ്രക്ഷോഭകാരികള്‍ ഗോതബായ രാജപക്സയുടെ കൊട്ടാരത്തില്‍ നിന്നും ദശലക്ഷക്കണക്കിന് രൂപയുടെ പണം കണ്ടെടുത്തു; ജനങ്ങള്‍ നോട്ടെണ്ണുന്ന വീഡിയോ വൈറല്‍

ശ്രീലങ്കയുടെ പ്രസിഡന്‍റായിരുന്ന ഗോതബായ രാജപക്സയുടെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകാരികള്‍ അവിടെ നിന്നും ദശലക്ഷക്കണക്കിന് രൂപയുടെ പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ പണം പ്രക്ഷോഭകാരികള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 10:00 pm IST
in World

കൊളംബോ:ശ്രീലങ്കയുടെ പ്രസിഡന്‍റായിരുന്ന ഗോതബായ രാജപക്സയുടെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകാരികള്‍ അവിടെ നിന്നും ദശലക്ഷക്കണക്കിന് രൂപയുടെ പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ പണം പ്രക്ഷോഭകാരികള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  

ജനങ്ങള്‍ നോട്ടെണ്ണുന്ന വീഡിയോ :

ശ്രീലങ്കയില്‍ ശനിയാഴ്ച പ്രക്ഷോഭം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഗോതബായ രാജപക്സ രക്ഷപ്പെട്ടിരുന്നു. ഒരു കപ്പലില്‍ കറുത്ത പെട്ടികള്‍ കയറ്റുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇത് ഗോതബായ രക്ഷപ്പെട്ട കപ്പലാണെന്നും പെട്ടികള്‍ ഇദ്ദേഹമുള്‍പ്പെടെയുള്ള ഉയര്‍ന്ന വിവി ഐപികളുടേതുമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ ചില സൈനിക വൃത്തങ്ങള്‍ പറയുന്നത് ഗോതബായ ശ്രീലങ്കയില്‍ തന്നെയുണ്ടെന്നാണ്. ഇതിനിടെ പ്രക്ഷോഭകാരികള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രസിംഗെയുടെ വസതി തീയിട്ടിരുന്നു.  

പ്രക്ഷോഭകാരികള്‍ പ്രസിഡന്‍റിന്റെ കൊട്ടാരത്തില്‍ നിന്നും കണ്ടെടുത്ത പണം പട്ടാളക്കാര്‍ക്ക് സൂക്ഷിക്കാനായി പ്രസിഡന്‍റ് തന്നെ നല്‍കിയതായിരുന്നുവെന്ന് ശ്രീലങ്കയിലെ ഡെയ്ലി മിറര്‍ എന്ന പത്രം പറയുന്നു. “നമ്മുടെ രാജ്യത്ത് നിന്നും കട്ടെടുത്ത മുഴുവന്‍ പണവും കണ്ടെത്തിയിരിക്കുന്നു. വീട്ടില്‍ വൈദ്യുതിയില്ലാതെ ജനം വിഷമിക്കുമ്പോള്‍ പ്രസിഡന്‍റിന്റെ വീട്ടില്‍ എസി പ്രവര്‍ത്തിക്കുകയായിരുന്നു.”- നോട്ടെണ്ണിക്കൊണ്ടിരിക്കുന്ന ഒരാള്‍ പറയുന്നതായി ഒരു വീഡിയോയില്‍ കാണാം.  

നൂറുകണക്കിന് ജനങ്ങളാണ് പ്രസിഡന്‍റിന്റെ കൊട്ടാരം കയ്യടക്കിയിരിക്കുന്നത്. പലരും അവിടുത്തെ ഊണ്‍മേശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും കാണാം. ചിലര്‍ കൊട്ടാരത്തി ന്റെ മുന്നിലെ പൂന്തോട്ടത്തിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതും കാണാം. ചിലര്‍ പ്രസിഡന്‍റിന്റെ കൊട്ടാരത്തിലിരുന്ന് സംഗീതം ആസ്വദിക്കുന്നതും കാണാം.  

കഴിഞ്ഞ രാത്രിയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും രാജിവെച്ചു. അതിന് ശേഷം സൈനിക മേധാവി ജനറല്‍ ശാവേന്ദ്ര സില്‍വ ജനങ്ങളോട് ക്രമസമാധാനം പാലിക്കാന്‍ സൈന്യവുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രസിഡന്‍റിനെപ്പോലെ പ്രധാനമന്ത്രിയും കുടുംബസമേതം രക്ഷപ്പെട്ടിരിക്കുകയാണ്. ഇവര്‍ എവിടെയാണെന്ന് അറിയില്ല. 

Tags: സമരക്കാര്‍ഗോത്തബായ രാജപക്‌സശ്രീലങ്ക പ്രതിസന്ധിഗോദാഭയശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിശ്രീലങ്ക പൊലീസ് വെടിവെപ്പ്ഗോ ഹോം ഗോട്ടശ്രീലങ്കറെനില്‍ വിക്രമസിംഗെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ശ്രീലങ്കന്‍ അത്ലറ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ നേടിയത് 9 സ്വര്‍ണമടക്കം 14 മെഡലുകള്‍

Athletics

ശ്രീലങ്കന്‍ അത്ലറ്റിക്സ് ; സ്വര്‍ണ, വെളളി നേട്ടങ്ങളുമായി ഇന്ത്യന്‍ താരങ്ങള്‍

പാകിസ്ഥാന്‍ ബാറ്റര്‍ അബ്ദുള്ള ഷഫീഖ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ
Cricket

ലങ്കയ്‌ക്ക് തകര്‍ച്ച തന്നെ;പാകിസ്ഥാന് മികച്ച തുടക്കം

India

ശ്രീലങ്കയില്‍ ഇന്ത്യയില്‍ നിന്നുള്ള തമിഴര്‍ എത്തിയിട്ട് 200 വര്‍ഷം തികയുന്നു; ശ്രീലങ്കയിലെ തമിഴര്‍ക്കായി വികസനപദ്ധതികള്‍ നടപ്പാക്കാന്‍ മോദി

Cricket

സെപ്തംബര്‍ രണ്ടിന് ഇന്ത്യ പാകിസ്ഥാനെ നേരിടും; ഏഷ്യാ കപ്പ് 2023 ഷെഡ്യൂള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.