Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?

ബിജെപി ന്യൂനപക്ഷമോര്‍ച്ചയില്‍ കയറിക്കൂടാന്‍ ഇസ്ലാമിക തീവ്രവാദികള്‍ ശ്രമിക്കുന്നു. ഇതിന്റെ പ്രകട ഉദാഹരണമാണ് രാജസ്ഥാനിലെ ഉദയ് പൂരില്‍ സംഭവിച്ചത്. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന രണ്ട് പേരില്‍ ഒരാളായ റിയാസ് അട്ടാരി ബിജെപി ന്യൂനപക്ഷ മോര്‍ച്ചയില്‍ അംഗമാകാന്‍ ശ്രമം നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 04:13 pm IST
inIndia

ന്യൂദല്‍ഹി: ബിജെപി ന്യൂനപക്ഷമോര്‍ച്ചയില്‍ കയറിക്കൂടാന്‍ ഇസ്ലാമിക തീവ്രവാദികള്‍ ശ്രമിക്കുന്നു. ഇതിന്റെ പ്രകട ഉദാഹരണമാണ് രാജസ്ഥാനിലെ ഉദയ് പൂരില്‍ സംഭവിച്ചത്. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന രണ്ട് പേരില്‍ ഒരാളായ റിയാസ് അട്ടാരി ബിജെപി ന്യൂനപക്ഷ മോര്‍ച്ചയില്‍ അംഗമാകാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇയാള്‍ ബിജെപി ന്യൂനപക്ഷമോര്‍ച്ച അംഗമായ ഇര്‍ഷാദ് ചെയിന്‍വാല, ബിജെപി പ്രവര്‍ത്തകന്‍ താഹിര്‍ റാസ എന്നിവരുമായി അടുക്കാന്‍ ശ്രമം നടത്തിയിരുന്നു.  ഇവരോടൊപ്പം റിയാസ് അട്ടാരി നില്‍ക്കുന്ന ഫോട്ടോ വെച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപി അംഗം തന്നെയാണ് കനയ്യലാലിന്റെ കഴുത്തറുത്തതെന്ന വ്യാജപ്രചാരണം അഴിച്ചുവിടുന്നത്.  

മറ്റൊരു സംഭവം കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ നടന്ന സംഭവമാണ്. ഇവിടെ  അറസ്റ്റിലായ സംഭവം ലഷ്കര്‍ ഇ ത്വയിബ തീവ്രവാദി താലിബ് ഹുസ്സൈന്‍ ജമ്മു കശ്മീരിലെ ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ഐടി ആന്‍റ് സോഷ്യല്‍ മീഡിയ സെല്ലിന്റെ ചുമതലക്കാരനായിരുന്നു എന്നാണ് വാദം. എന്നാല്‍ വെറും 18 ദിവസം മാത്രമാണ് ഇദ്ദേഹം പദവിയിലിരുന്നത്. 2022 മെയ് 27ന് രാജിവെയ്‌ക്കുകയും ചെയ്തു.  

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ടക്സണ്‍ ധോക് ഗ്രാമത്തില്‍ നിന്നാണ് താലിബ് ഹുസൈനെയും ഫൈസല്‍ അഹമ്മദ് ദറിനെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും എകെ റൈഫിളുകളും ഗ്രനേഡുകളും പിസ്റ്റളും പിടിച്ചെടുത്തിരുന്നു.  ലഷ്കര്‍ ഇ ത്വയിബ തീവ്രവാദി ഖാസിമുമായി താലിബ് ഹുസൈന്‍ തുടര്‍ച്ചയായി ബന്ദപ്പെട്ടിരുന്നതായി പറയുന്നു. രജൗറി ജില്ലയിലെ മൂന്ന് സ്ഫോടനങ്ങളുമായി ബന്ധമുണ്ട്. ബിജെപി വക്താവ് അഭിനവ് ശര്‍മ്മ പറയുന്നത് കേള്‍ക്കുക:” താലിബ് ഹുസൈന്‍ എന്ന ലഷ്കര്‍ ഇ ത്വയിബ തീവ്രവാദി കശ്മീരിലെ രജൗറിയിലെ ബിജെപി ഓഫീസില്‍ വന്നത് ഒരു ഓണ്‍ലൈന്‍ വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടര്‍ എന്ന രീതിയിലാണ്. ലക്ഷ്യം ആക്രമണത്തിന് മുന്ന‍ോടിയായി സ്ഥലപരിശോധന നടത്തുക എന്ന ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. “

എന്തായാലും ബിജെപി സംസ്ഥാന നേതാക്കളോട് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപി നേതാക്കളുമായി ഒന്നിച്ച് നിന്ന് ചിത്രമെടുക്കാന്‍ ഇത്തരം തീവ്രവാദികള്‍ ഭാവിയിലും ശ്രമിച്ചേക്കുമെന്ന സൂചനയുണ്ട്. മാത്രമല്ല, മോദിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ മുസ്ലിം വിഭാഗത്തിലെ പാവപ്പെട്ടവരിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാന്‍ ബിജെപി ശ്രമം നടത്തുന്ന സമയം കൂടിയാണിത്. ഇതുവഴി പല രീതികളില്‍ തീവ്രവാദികള്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറാനുള്ള സാധ്യതയുണ്ടെന്ന ഭീതിയും ഇപ്പോള്‍ നിലനില്‍ക്കുന്നു. 

എന്തായാലും കോണ്‍ഗ്രസ് പുതിയൊരു ഗൂഢാലോചനയാണ് ഇതുവഴി നടത്തുന്നതെന്നാണ് കരുതുന്നത്.  രണ്ട് നേട്ടങ്ങളാണ് ഇതിലൂടെ കോണ്‍ഗ്രസിനുണ്ടാകുന്നത്. മുസ്ലിങ്ങളെ പൂര്‍ണ്ണമായും ബിജെപിയുടെ ശത്രുവാക്കാം. ഒപ്പം ഹിന്ദുക്കള്‍ക്കിടയില്‍ ബിജെപി മുസ്ലിം തീവ്രവാദികളുമായി സന്ധിചെയ്യുന്നവരാണെന്ന പ്രതീതി ഉണ്ടാക്കാം. ഇത്തരമൊരു ആരോപണം മാധ്യമങ്ങളിലൂടെ ഉയര്‍ത്തി അതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയില്‍ 20 ഇടങ്ങളില്‍ ബിജെപിയ്‌ക്ക് ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധം ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയതോടെ ഇത് ഗൂഢാലോചനയാണെന്ന സംശയം ബലപ്പെടുകയാണ്.  ഇതിനര്‍ത്ഥം ഭാവിയില്‍ ഇവര്‍ ഇത് ഒരു അജണ്ടയായി പ്രചരിപ്പിക്കാനുള്ള ശ്രമമാണ് എന്ന് വേണം കരുതാന്‍. ഹീനമായ കുറ്റകൃത്യങ്ങളിലും ഭീകരവാദപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരുമായി ബിജെപിയ്‌ക്ക് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.  

എന്തായാലും ഇത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ കനയ്യലാലിന്റെ തലയറുത്ത സംഭവത്തിന് പിന്നിലെ ഗൂഢാലോചന പൂര്‍ണ്ണമായും കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇതില്‍ അജ്മീറിലെ ദര്‍ഗയുമായി ബന്ധപ്പെട്ട ചില ഖാദിമുമാരുണ്ടെന്നത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാനുണ്ട്. എല്ലാ യുദ്ധങ്ങളിലും തോറ്റ കോണ്‍ഗ്രസ് ഇനി ജിഹാദിനെ കാവിയുടുപ്പിച്ച് നേട്ടം കൊയ്യാനും ഗൊറില്ല തന്ത്രങ്ങള്‍ പയറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള അവസാന ശ്രമത്തിലാണ്. ഇന്ത്യ കോണ്‍ഗ്രസ് മുക്ത് ഭാരതിലേക്ക് നടന്നുനീങ്ങുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ സ്വാഭാവികം. 

Tags: അട്ടാരിജിഹാദി ആക്രമണംജിഹാദി വാട്‌സാപ് ഗ്രൂപ്പുകള്‍കാവിവല്‍ക്കരണംനൂപുര്‍ ശര്‍മ്മcongressഉദയ്പൂര്‍ കൊലJihadi Terrorismകനയ്യലാല്‍ഇസ്ലാമിക തീവ്രവാദംജിഹാദി ആക്രമണത്തിന്‍റെ കാവിവല്‍ക്കരണംLeTLashkar-e-Taibaകനയ്യ ലാല്‍ കൊലപാതകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.