Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആശങ്കയിലായി ഇരിട്ടിയുടെ മലയോര മേഖല; അണമുറിയാതെ പെയ്യുന്ന മഴ, മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു

ഏതു നേരവും മൂടിക്കെട്ടിയ അന്തരീക്ഷവും തുടര്‍ച്ചയായ മഴയും മണ്ണിടിച്ചലിനും ഉരുള്‍പെട്ടിനുമുള്ള സാധ്യത കൂട്ടുകയാണ്. അതുകൊണ്ട് തന്നെ ഈ മേഖലകളിലേക്കുള്ള യാത്രകളും മറ്റ് പ്രവര്‍ത്തനങ്ങളും പരമാവധി ഒഴിവാക്കുകയാണ് പലരും. തുടര്‍ച്ചയായ മഴ ജനജീവിതത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 11:44 am IST
inKannur
കനത്ത മഴയെ തുടര്‍ന്ന് അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ക്വാറി

കനത്ത മഴയെ തുടര്‍ന്ന് അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ക്വാറി

ഇരിട്ടി: നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ഭീതിയിലായി ഇരിട്ടിയുടെ മലയോര മേഖല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മേഖലയിലെ ചെങ്കല്‍ – കരിങ്കല്‍ ക്വറികളുടെ പ്രവര്‍ത്തനം 10 ദിവസം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് നിര്‍ത്തിവെപ്പിച്ചെങ്കിലും നിരവധി ക്വാറികള്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മലയോരം കടുത്ത ഭീതിയിലാണ്. അണമുറിയാതെ പെയ്യുന്ന മഴമൂലം മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.  

കാലാകാലങ്ങളായി അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ, വാളത്തോട്, എടപ്പുഴ, പാറയ്‌ക്കാപ്പാറ, അങ്ങാടിക്കടവ് മേഖലകളിലും, ഉളിക്കല്‍ പഞ്ചായത്തിലെ മാട്ടറ, കോളിത്തട്ട്, അറബി, കാലങ്കി മേഖലകളിലും കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലുമാണ് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നത്. കുടക് ജില്ലയില്‍ വീരാജ്പേട്ട താലൂക്കിലും ബ്രഹ്മഗിരി വന്യജീവി സങ്കേത്തതിലും കനത്ത മഴ തുടരുകയാണ്. വനമേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ബാവലി, ബാരപോള്‍ പുഴകളില്‍ നീരൊഴുക്ക് കൂട്ടിയിട്ടുണ്ട്.

റവന്യു വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ മേഖലകളില്‍ നിരീക്ഷണവും പരിശോധനയും നടത്തിവരുന്നുണ്ട്. ക്വാറികളില്‍ ഖനനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. അയ്യന്‍കുന്നിലെ വണിയപ്പാറ മേഖലകളില്‍ ക്വാറികളില്‍ നിറഞ്ഞു നില്ക്കുന്ന വെള്ളവും മണ്ണിടിച്ചല്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ക്വാറികളില്‍ മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ വെള്ളം ഒഴുക്കിക്കളഞ്ഞ് നിരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കഴിഞ്ഞ രണ്ട് പ്രളയകാലത്തും അയ്യന്‍കുന്നില്‍ നാലോളം സ്ഥലങ്ങളിലാണ് വലിയ മണ്ണിടിച്ചലും ഉരുള്‍പൊട്ടലും ഉണ്ടായത്. ഈ അനുഭവങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് മേഖലകളില്‍ നടക്കുന്നത്. ഉളിക്കല്‍ പഞ്ചായത്തിലെ അറബി, കോളിത്തട്, മാട്ടറ, പേരട്ട ഭാഗങ്ങളിലും സമാന സാഹചര്യം ഉണ്ടായതിനാല്‍ ഇവിടങ്ങളെല്ലാം റവന്യു സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ഏതു നേരവും മൂടിക്കെട്ടിയ അന്തരീക്ഷവും തുടര്‍ച്ചയായ മഴയും മണ്ണിടിച്ചലിനും ഉരുള്‍പെട്ടിനുമുള്ള സാധ്യത കൂട്ടുകയാണ്. അതുകൊണ്ട് തന്നെ ഈ മേഖലകളിലേക്കുള്ള യാത്രകളും മറ്റ് പ്രവര്‍ത്തനങ്ങളും പരമാവധി ഒഴിവാക്കുകയാണ് പലരും. തുടര്‍ച്ചയായ മഴ ജനജീവിതത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. രണ്ടു ദിവസമായി ഇരിട്ടി ഉള്‍പ്പെടെ മലയോരത്ത പ്രധാന ടൗണുകളില്‍ ജനങ്ങള്‍ ഇറങ്ങാത്ത അവസ്ഥയാണ്. പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയാണ്. പ്രധാന പുഴകളിലേക്ക് ഒഴുകിയെത്തുന്ന ചെറു തോടുകളും അരുവികളും കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതും വെള്ളപൊക്ക ഭീഷണി ഉയര്‍ത്തുന്നുണ്ട്.  

Tags: kannurfloodRainLand slideIritty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.