തിരുവല്ല: സമുദ്രത്തിലൂടെയുള്ള മയക്കുമരുന്ന് കടത്തിന് പിന്നില്‍ കേരളവും തമിഴ്നാടും കേന്ദ്രീകരിച്ചുള്ള ലോബികള്‍. ഇതില്‍ നിന്നും ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്ന് എന്‍സിബിയുടെയും ഇഡിയുടെയും കണ്ടെത്തല്‍.
കേരള തീരത്ത് എത്തുന്ന മയക്കുമരുന്ന് കടല്‍ മാര്‍ഗം തന്നെയാണ് തമിഴ്നാട്ടിലേക്കും കടത്തുന്നത്. ഇത് മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചാണ്. അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ചാണ് മയക്കുമരുന്ന് കടത്ത്. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് കേരള തീരത്തേയ്ക്ക് മയക്കുമരുന്ന് എത്തുന്നത്. മുമ്പ് ലക്ഷദ്വീപ് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വ്യാപാരം.
ദ്വീപില്‍ പരിശോധനകള്‍ ശക്തമായതോടെ പുറംകടലില്‍ വെച്ച് തന്നെയാണ് മയക്കുമരുന്ന് വ്യാപാരം നടക്കുന്നത്. ഇതിന് തടയിടാന്‍ വിവിധ കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തില്‍ വിപുലമായ പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് കടത്ത് തുടരുകയാണ്. നേവി, എന്‍സിബി, കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ സംയുക്തമായും പരിശോധന നടത്തുന്നുണ്ട്.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രമായുള്ള മയക്കുമരുന്ന് ലോബികളുടെ കണ്ണികള്‍ കേരളത്തിലുണ്ടെന്നും മയക്കുമരുന്ന് കടത്തിന് മത്സ്യത്തൊഴിലാളികളെ ഇവര്‍ കവചമാക്കുന്നുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
മയക്കുമരുന്ന് ഇറാനില്‍ നിന്നും ഇറാന് മേഖലയില്‍ നിന്നുള്ള മയക്കുമരുന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജസികളുടെ കണ്ടെത്തല്‍. ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളാണ് പ്രധാനലക്ഷ്യം. തമിഴ്നാട്ടിലും ശ്രീലങ്കയിലും വേരുകളുള്ള സംഘമാണ് പിന്നില്‍. വിദേശത്തുനിന്ന് കപ്പലുകളില്‍ കൊണ്ടുവരുന്ന മയക്കുമരുന്ന് പുറംകടലില്‍ വച്ചാണ് മത്സ്യ ബോട്ടുകള്‍ക്ക് കൈമാറുന്നത്. ഇവ കൊച്ചിയിലേക്കും തമിഴ്നാട്ടിലെ വിവിധ തീരങ്ങളിലേക്കും എത്തിക്കുന്നുണ്ട്.
”നേവിയും കോസ്റ്റ് ഗാര്‍ഡും വിവിധ കേന്ദ്ര ഏജന്‍സികളും ചേര്‍ന്നുള്ള സംയുക്ത പരിശോധനകളാണ് നടത്തുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ ഉണ്ടാകുമ്പോള്‍ കടലിലെ ഓരോ ബോട്ടുകളും പ്രത്യേകം പരിശോധിക്കും. സമുദ്രത്തില്‍ ഏതു സമയത്തും നേവി സംഘങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആകാശ നിരീക്ഷണവും കൃത്യമായ ഇടവേളകളില്‍ നടത്തുന്നുണ്ട്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: