Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചിഞ്ച് ചൈനീസ് കത്തി പിന്‍കഴുത്തില്‍ കയറ്റി ഉമേഷിനെ കൊലചെയ്തതിന് പിന്നില്‍ ഉറ്റ സുഹൃത്ത് ഡോ.യൂസഫ് ഖാൻ; കാരണം നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചത്

രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ടെയ് ലറായ കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന അതേ കാരണത്താലാണ് അതിനേക്കാള്‍ അഞ്ച് ദിവസം മുന്‍പ് മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ ഉമേഷ് കോല്‍ഹെ എന്ന മെഡിക്കല്‍ സ്റ്റോര്‍ ഉടമ കൊല്ലപ്പെട്ടത്. മോഷണം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ കേസ് പിന്നീടാണ് വഴി തിരിഞ്ഞ് മതവിരോധം മൂലമായിരുന്നു കൊലപാതകമെന്ന് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2022, 06:26 pm IST
inIndia
ഉമേഷ് കോല്‍ഹെ

ഉമേഷ് കോല്‍ഹെ

മുംബൈ : രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ടെയ് ലറായ കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന അതേ കാരണത്താലാണ് അതിനേക്കാള്‍ അഞ്ച് ദിവസം മുന്‍പ് മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ ഉമേഷ് കോല്‍ഹെ എന്ന മെഡിക്കല്‍ സ്റ്റോര്‍ ഉടമ കൊല്ലപ്പെട്ടത്. മോഷണം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ കേസ് പിന്നീടാണ് വഴി തിരിഞ്ഞ് മതവിരോധം മൂലമായിരുന്നു കൊലപാതകമെന്ന് കണ്ടെത്തിയത്.  

ടെയ് ലറായ കനയ്യ ലാലും മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഉമേഷ് കോല്‍ഹെയും കൊലചെയ്യപ്പെട്ടത് ഒരേ കാരണത്താലാണ്. സമൂഹമാധ്യമങ്ങളില്‍ നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച് പോസ്റ്റിട്ട കുറ്റത്തിന്റെ പേരില്‍. ഇപ്പോല്‍ ഉമേഷ് കോല്‍ഹെയുടെ കൊലപാതകക്കേസില്‍ വീണ്ടും വഴിത്തിരിവുണ്ടാക്കി അദ്ദേഹത്തിന്റെ കൊലപാതകത്തിലെ മുഖ്യആസൂത്രകന്‍ ഡോ. യൂസഫ് ഖാനാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. 15 വര്‍ഷമായി ഉമേഷ് കോല്‍ഹെയുടെ അടുത്ത സുഹൃത്താണ് മൃഗഡോക്ടറായ യൂസഫ് ഖാന്‍. വാട് സ് ആപില്‍ നൂപുര്‍ശര്‍മ്മയെ പിന്തുണച്ച് ഉമേഷ് കോല്‍ഹെ പോസ്റ്റിട്ടതോടെയാണ് ഡോ. യൂസഫ് ഖാന് കടുത്ത വിരോധം തോന്നിയത്.  ഉമേഷ് കോല്‍ഹെയുടെ ശവസംസ്കാരച്ചടങ്ങില്‍ നിഷ്കളങ്കനായി ഡോ. യൂസഫ് ഖാന്‍ പങ്കെടുത്തിരുന്നു.  തന്നെ സംശയിക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനായിരുന്നു ഇത്. 

കൊല ചെയ്തതിലെ പ്രൊഫഷണലിസവും വ്യാപാരിയായ ഉമേഷ് കോല്‍ഹെയുടെ ബാഗിലുണ്ടായിരുന്ന 35,000 രൂപ അക്രമികള്‍ മോഷ്ടിക്കാതിരുന്നതുമാണ് കൊലപാതകത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണോ എന്ന സംശയം ഉണര്‍ത്തിയത്. കൂടുതല്‍ അന്വേഷണത്തില്‍ ഈ സംശയം ബലപ്പെടുത്തുന്ന തെളിവകളാണ് ലഭിച്ചത്.  ഉദയ് പൂരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍കടക്കാരനെ കഴുത്തറുത്ത് കൊന്നത് ജൂണ്‍ 27നാണെങ്കില്‍ അതിനും അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 22നാണ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയത്. പക്ഷെ ഇത് മതനിന്ദ മൂലമാണെന്നും നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരിലാണെന്നും മനസ്സിലായത് പിന്നീടുള്ള അന്വേഷണത്തിലാണ്. കേസില്‍ ക്രൈംബ്രാഞ്ചും കോട് വാലി സിറ്റി പൊലീസും ആദ്യം അഞ്ച് പേരെ അറസ്റ്റ് ചെയ്തുന്നു. ഇര്‍ഫാന്‍ ഖാന്‍, മുദാസിര്‍ അഹമ്മദ് ഷേഖ് ഇബ്രാഹിം, ഷാ റുഖ് പത്താന്‍ ഇനായത്ത് ഖാന്‍, അബ്ദുള്‍ തൗഫീഖ്, ഷൊഹൈബ് ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മോഷണത്തിന് വേണ്ടിയാണ് കൊലപാതകം എന്ന മൊഴിയിലൂടെ പൊലീസിനെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ എന്‍ജിഒ നടത്തുന്ന 32കാരനായ ഇര്‍ഫാന്‍ ഖാനാണ് പ്രധാനപ്രതിയെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് യഥാര്‍ത്ഥ വില്ലനായി മൃഗഡോക്ടറായ യൂസഫ് ഖാന്‍ കടന്നുവരുന്നത്.  

കെമിസ്റ്റായ ഉമേഷ് പ്രഹ്ലാദ് റാവുവിനെ വധിക്കാൻ മറ്റ് പ്രതികളെ പ്രേരിപ്പിച്ചതും അതിന് വേണ്ട സഹായങ്ങളും ചെയ്ത് നൽകിയതും യൂസഫ്ഖാൻ ആണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉമേഷിനെതിരെ വിദ്വേഷപ്രചാരണങ്ങൾ നടത്തിയതും അത് വഴി പ്രതികളെ പ്രകോപിപ്പിച്ചതും യൂസഫ്ഖാൻ ആണ്. നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് ഉമേഷ് കോല്‍ഹെ  വാട്‌സ്ആപ്പ് സന്ദേശം പങ്കുവെച്ച ഗ്രൂപ്പിൽ യൂസഫ് ഖാൻ ഉണ്ടെന്നാണ് കണ്ടെത്തൽ.  

യൂസഫ് ഖാൻ, ഉമേഷിന്റെ അടുത്ത സുഹൃത്താണെന്നും 2006 മുതൽ അയാളെ നേരിട്ട് അറിയാമെന്നും  ഉമേഷ് കോല്‍ഹെയുടെ സഹോദരന്‍ മഹേഷ് കോല്‍ഹെ പറയുന്നു.  

ജൂണ്‍ 22ന് രാത്രി ഉമേഷ്‍ കോല്‍ഹെ മകന്‍ സങ്കേത്, മരുമകള്‍ വൈഷ്ണവി എന്നിവരോടൊപ്പം വേറെ വേറെ ബൈക്കുകളില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. രണ്ടു പേര്‍ ഉമേഷ് കോല്‍ഹെയുടെ വഴിതടഞ്ഞു. കോല്‍ഹെയെ പിന്നില്‍ നിന്നും കഴുത്തില്‍ കത്തിഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി ഉമേഷ് കോല്‍ഹെ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഞ്ച് ഇഞ്ച് നീളമുള്ള ചൈനീസ് കത്തി ഉപയോഗിച്ച് പ്രൊഫഷണല്‍ രീതിയിലായിരുന്നു കൊല. ഒരാഴ്ചയായി ഉമേഷിനെ അക്രമികള്‍ നിരീക്ഷിച്ചുവരികയായിരുന്നു. പിന്നീടാണ് കൊലപാതകം നടത്തിയത്.  കോല്‍ഹെയുടെ മകനും മരുമകളും ഓടിയെത്തിയെങ്കിലും അക്രമികള്‍ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

Tags: കൊലപാതകംമതനിന്ദനൂപുര്‍ ശര്‍മ്മഉമേഷ് കോല്‍ഹെഡോ.യൂസഫ് ഖാൻ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.