തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ മാത്യൂ കുഴല്നാടന് എംഎല്‍എ നടത്തിയ ആരോപണങ്ങള്‍ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷം പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് അവതരിപ്പിക്കുകയാണ്. ഇത് ജനങ്ങള്‍ 2021ലെ തെരഞ്ഞെടുപ്പിലേ തള്ളിക്കളഞ്ഞതാണെന്നും റിയാസ് പറഞ്ഞു.
തന്റെ മണ്ഡലമായ ബലുശ്ശേരിയില് കുഴല്നാടന് ഉന്നയിച്ച ആരോപണങ്ങള്വെച്ച് ക്യാമ്പൈന്വരെ നടത്തി. എന്നിട്ടും വന്‍ ഭൂരിപക്ഷത്തിലാണ് താന്‍ ജയിച്ചതെന്നും അദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ മാത്യൂ കുഴല്നാടന് പുറത്തുവിട്ടു. വീണ വിജയന്റെ കമ്പനിയുടെ മെന്റര്‍ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എന്ന് വ്യക്തമാക്കുന്ന ഭാഗം കമ്പനിയുടെ വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്തെന്ന ആരോപണം അദ്ദേഹം പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെ വെബ്സൈറ്റില്‍ ജെയ്ക് ബാലകുമാറിനേക്കുറിച്ച് നേരത്തെ ഉള്‍പ്പെടുത്തിയിരുന്ന ഭാഗം മാത്യു കുഴല്നാടന് വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ 2020 മേയില്‍ വെബ് സൈറ്റ് അപ്രത്യക്ഷമാകുകയും പിന്നീട് ജൂണ്‍ മാസത്തില്‍ ഇത് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്നാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: