Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗായത്രിയിലെ ദുര്‍ഗാതത്വം

ഈശ്വരന്‍ സൂക്ഷ്മമാണ്. ഈശ്വരന്റെ സന്തതിയായ ജീവിയും സൂക്ഷ്മമാണ്. പിതാവില്‍നിന്നും സന്താനത്തിന് മനുഷ്യജന്മമെന്ന മഹത്തായ അനുദാനം ലഭിച്ചതോടൊപ്പം, ആലസ്യത്തിലും പ്രമാദത്തിലും നഷ്ടപ്പെടുത്താതെ ഏതെങ്കിലും വിശിഷ്ടപ്രയേജനത്തിനായി വിനിയോഗിച്ചാല്‍ പകരം ലൗകികവും ആദ്ധ്യാത്കിമവുമായ സമ്പത്തുകള്‍ ധാരാളമായി ലഭ്യമാക്കുന്ന സമയമെന്ന അദൃശ്യധനവും ലഭിച്ചിട്ടുണ്ട്. ഈ വസ്തുതയാണ് ഗായത്രിയുടെ കാളീവ്യാഖ്യാനത്തില്‍ സ്പഷ്ടമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 07:00 am IST
in Samskriti

ഗായത്രിയുടെ 24 ശക്തിധാരകള്‍

ഗായത്രിയുടെ ഒരു ധാരയാണ് ദുര്‍ഗ. ദുര്‍ഗയെത്തന്നെ കാളി എന്നും പറയുന്നു. കാളിയെ കാലാധിപതിയുടെ (മഹാകാലത്തിന്റെ) സഹധര്‍മിണിയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. മഹാകാലം എന്നു പറഞ്ഞാല്‍ വിശാലമായ സമയാകാശം. സമയത്തിന്റെ മഹിമയെ അംഗീകരിക്കുന്നവര്‍, സമയത്തിന്റെ ഉപയോഗം മനസ്സിലാക്കുന്നവര്‍, അതിനെ സദുപയോഗപ്പെടുത്തുന്നവര്‍ കാളിയുടെ ഉപാസകന്മാരായി കരുതപ്പെടുന്നു.

ആലസ്യംമൂലം ശരീരവും പ്രമാദംമൂലം മാനസികശക്തിയും നഷ്ടപ്പെടാതിരുന്നാല്‍ സാമാന്യനിലയിലുള്ള മനുഷ്യര്‍ക്കുപോലും അഭീഷ്ടസിദ്ധിയുടെ അത്യുന്നത തലത്തിലെത്താന്‍ സാധിക്കുന്നതാണ്. ശരിയാംവണ്ണം ഉപയോഗപ്പെടുത്തി, മനുഷ്യന് ഏതു സാഫല്യവും നേടാന്‍ കഴിയുന്ന ഈശ്വരദത്തമായ സമ്പത്താണ് സമയം. ഈശ്വരന്‍ സൂക്ഷ്മമാണ്. ഈശ്വരന്റെ സന്തതിയായ ജീവിയും സൂക്ഷ്മമാണ്. പിതാവില്‍നിന്നും സന്താനത്തിന് മനുഷ്യജന്മമെന്ന മഹത്തായ അനുദാനം ലഭിച്ചതോടൊപ്പം, ആലസ്യത്തിലും പ്രമാദത്തിലും നഷ്ടപ്പെടുത്താതെ ഏതെങ്കിലും വിശിഷ്ടപ്രയേജനത്തിനായി വിനിയോഗിച്ചാല്‍ പകരം ലൗകികവും ആദ്ധ്യാത്കിമവുമായ സമ്പത്തുകള്‍ ധാരാളമായി ലഭ്യമാക്കുന്ന സമയമെന്ന അദൃശ്യധനവും ലഭിച്ചിട്ടുണ്ട്. ഈ വസ്തുതയാണ് ഗായത്രിയുടെ കാളീവ്യാഖ്യാനത്തില്‍ സ്പഷ്ടമായിരിക്കുന്നത്.

ഓരോ ദിവസവും ജോലിത്തിരക്കോടെ കഴിയാനുള്ള പദ്ധതികള്‍ രൂപീകരിക്കുകയും അതില്‍ സമ്പൂര്‍ണനിഷ്ഠയോടെ വ്യാപൃതരാകുകയും ചെയ്യുന്നത് അഭീഷ്ടസാദ്ധ്യത്തിന്റെ അടിസ്ഥാനമാണ്. ഈ പരിപാടി ദൃഢവിശ്വാസത്തോടെ അനുവര്‍ത്തിക്കുക എന്നത് മഹാകാലത്തിന്റെ(കാലാധിപതിയുടെ) ഉപാസനയാണ്. ഈ ആലംബത്തെ അംഗീകരിക്കുന്നവര്‍ക്ക് മഹാത്മാക്കളുടെ ഔന്നത്യത്തിലേയ്‌ക്ക് ഉയരുവാന്‍ സാധിക്കുന്നു.

കാളിക്കു വേറെയും പല നാമങ്ങളുണ്ട്. ദുര്‍ഗ, ചണ്ഡി, അംബ, ശിവാ, പാര്‍വതി മുതലായവയും കാളിയുടെ പേരുകളാണ്. സംഘടിതശക്തിയും ഇതിന്റെ ഒരു രൂപമാണ്. എത്രതന്നെ സുയോഗ്യവും സമര്‍ത്ഥവും സമ്പന്നവും ആയിരുന്നാല്‍ തന്നെയും ഏകാകിത്വം അപൂര്‍ണാവസ്ഥയില്‍തന്നെ നിലകൊള്ളുന്നു. ആര്‍ക്ക്, എത്രമാത്രം സഹകരണം ലഭിക്കുന്നുവോ അവര്‍ അതേ അനുപാതത്തില്‍ പുരോഗതി കൈവരിക്കുന്നു. സംഘടനയുടെ മാഹാത്മ്യം അപാരമാണ്. വ്യക്തിയുടെയായാലും സമുദായത്തിന്റെയായാലും സകല പുരോഗതിയുടേയും സമൃദ്ധിയുടേയും ശാന്തിയുടേയും അടിസ്ഥാനം സാമൂഹികത്വവും സഹകരണവുമാണ്. മനൂഷ്യന്റെ ഇന്നേവരെയുള്ള നേട്ടങ്ങളെല്ലാം സഹകരണസ്വഭാവംമൂലമാണ് സാദ്ധ്യമായിരിക്കുന്നത്. ഭാവിയിലും മഹത്വമേറിയ നേട്ടങ്ങള്‍ കൈവരിക്കപ്പെടുന്നത് സഹകരണാടിസ്ഥാനത്തില്‍തന്നെ ആയിരിക്കും.

ദുര്‍ഗാവതാരത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണല്ലോ: അസുരന്മാരുടെ ഉപദ്രവംമൂലം ഗതിമുട്ടിയ ദേവന്മാരെ ഉദ്ധരിക്കാന്‍വേണ്ടി ബ്രഹ്മാവ് ദേവന്മാരുടെ തേജസ്സ് സ്വരൂപിച്ച് കാളിയെ നിര്‍മിച്ച് പ്രചണ്ഡമായ ശക്തി ഉല്പാദിപ്പിച്ചു. ഈ ചണ്ഡി തന്റെ ശൗര്യം കൊണ്ട് അസുരന്മാരെ പരാജയപ്പെടുത്തുകയും ദേവന്മാര്‍ക്കു അവരുടെ ഉചിതമായ സ്ഥാനം വീണ്ടെടുത്തു കൊടുക്കുകയും ചെയ്തു. സാമൂഹികത്വത്തിന്റെ ശക്തി അപാരമാണെന്നുള്ളതാണ് ഈ കഥയുടെ സാരം. എതേതുദ്ദേശ്യത്തിനുവേണ്ടി പ്രയോഗിക്കുന്നുവോ, അതില്‍ അസാമാന്യവിജയം ലഭിക്കുന്നതാണ്.

ദുര്‍ഗയുടെ വാഹനം സിംഹമാണ്. ഇത് വീരതയുടെ പ്രതീകമാണ്. ദുര്‍ഗയുടെ പ്രവര്‍ത്തനമേഖലയില്‍ സംഘര്‍ഷത്തിനാണ് പ്രാധാന്യം. ജീവിതസമരത്തില്‍ വിജയം കൈവരിക്കാന്‍ ഏതൊരുവനും തന്റെ ആന്തരികദൗര്‍ബല്യങ്ങളോടും സ്വഭാവത്തിലെ ദുഷ്പ്രവണതകളോടും നിരന്തരം മല്ലടിച്ചുകൊണ്ടിരിക്കണം. ബാഹ്യജീവിതത്തില്‍ അരുതായ്‌മകളും അനീതികളും ആക്രമിച്ചുകൊണ്ടിരിക്കും, തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. അവയെ അഭിമുഖീകരിക്കുകയല്ലാതെ വേറെ വഴിയില്ല. ശാന്തിയോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ, ആക്രമങ്ങളില്‍നിന്നു തടസ്സങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി കഴിയുക പ്രയാസമാണ്. അവയെ നേരിടുകയല്ലാതെ നിവൃത്തിയില്ല. ഇതിനു വേണ്ടതായ ശൗര്യവും സാഹസവും ഗായത്രിയിലെ ദുര്‍ഗാതത്വം ഉണരുന്നതോടെ സംജാതമാകുന്നു. ഗായത്രീ ഉപാസനമൂലം അന്തരാളത്തില്‍ ഇത്തരം തീവ്രത ഉയരുന്നു. ഇതിനെ സാധകന് ലഭിക്കുന്ന ദുര്‍ഗയുടെ അനുഗ്രഹമായി കരുതാം.

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.