Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോഷണം പോയ തമിഴ്‌നാട് സ്വദേശികളുടെ കാറില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് 1.78 കോടി; പണം സൂക്ഷിച്ചിരുന്നത് സീറ്റിനടിയിലെ രഹസ്യ അറയില്‍

തോലനൂര്‍ നൊച്ചൂരിലാണ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാര്‍ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പോലീസ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടെന്ന് പറയുന്നതിനേക്കാള്‍ കൂടുതല്‍ തുക കണ്ടെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2022, 02:04 pm IST
inKerala

പാലക്കാട് : മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയ കാറില്‍ നിന്നും  1.78 കോടി രൂപ പോലീസ് പിടിച്ചെടുത്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വേലിക്കാട്ടുനിന്ന് തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശികളുടെ കാറില്‍ നിന്നാണ് പണം കണ്ടെത്തിയത്. മുന്‍വശത്തെ സീറ്റിനടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു പണം.  

വെള്ളിയാഴ്ചയാണ് തമിഴ്‌നാട് സ്വദേശികളായ ബഷീര്‍ (46), ധമീന്‍ (44), അമീന്‍ (52) എന്നിവര്‍ സഞ്ചരിച്ച കാര്‍ വേലിക്കാട്ട് തടഞ്ഞ് കാര്‍ തട്ടിയെടുത്തത്. ഇവര്‍ പോലീസില്‍ പരാതിയും നല്‍കി. യാത്രക്കാരായ മൂവരെയും ഇറക്കിവിട്ട് 15 ലക്ഷം രൂപയും കാറും മൂന്ന് മൊബൈല്‍ഫോണുകളും കവര്‍ന്നെന്നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ജി.പി.എസ്. സംവിധാനമുപയോഗിച്ച് കോങ്ങാട് പോലീസാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.  

തോലനൂര്‍ നൊച്ചൂരിലാണ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാര്‍ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. വിവരമറിയിച്ചതോടെ കോട്ടായി പോലീസും സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടെന്ന് പറയുന്നതിനേക്കാള്‍ കൂടുതല്‍ തുക കണ്ടെടുത്തത്.  

500 രൂപയുടെ കെട്ടുകളാക്കി അടുക്കിവെച്ചനിലയിലായിരുന്നു പണം. ഇതോടെ പോലീസും ആശയക്കുഴപ്പത്തിലാണ്. മേലാര്‍കോട് ഭാഗത്ത് കടം കൊടുക്കാനാണ് പണം കൊണ്ടുവന്നതെന്നും 15 ലക്ഷം രൂപ കാറിലുണ്ട് എന്നുമാണ് മൂവര്‍സംഘം പോലീസിനോട് പറഞ്ഞിരുന്നത്.

ഫോറന്‍സിക്- വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട്, മുണ്ടൂര്‍, കോങ്ങാട് പ്രദേശങ്ങളില്‍ മുമ്പും സമാനമായ രീതിയില്‍ കാര്‍തട്ടിയെടുക്കല്‍ സംഭവങ്ങളുണ്ടായിട്ടുണ്ട്. കുഴല്‍പ്പണക്കടത്തുസംഘങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്കുപിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.  

Tags: കേരള പോലീസ്പണംവാഹനംകള്ളപ്പണംഹവാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.