Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഒരാഴ്ചയായി വെള്ളമില്ല; പ്രഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാനാവാതെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തില്‍

കിടത്തിച്ചികിത്സയിലുള്ളവരും അവരുടെ കൂട്ടിരിപ്പുകാരും ജീവനക്കാരുമൊക്കെയായി നൂറില്‍പ്പപരം പേര്‍ സദാസയവും ആശുപത്രിയിലുണ്ടാവും. ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് തന്നെ വേണം നല്ലൊരു ശതമാനം വെള്ളം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 01:10 pm IST
inKannur

ഇരിട്ടി: വെള്ളമില്ലാത്തതു മൂലം പ്രഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാനാവാതെ ഒരാഴ്ചയായി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കിടത്തിച്ചികിത്സാ വിഭാഗത്തിലെ രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ദുരിതത്തില്‍. ഇരിട്ടി പാലത്തിന് സമീപം പഴശ്ശി പദ്ധതിയോട് ചേര്‍ന്ന ജല അതോറിറ്റിയുടെ കിണറില്‍ നിന്നുമുള്ള പമ്പിങ് തടസ്സപ്പെട്ടതാണ് ജല ലഭ്യതക്ക് തടസ്സമായത്.  

കഴിഞ്ഞ ദിവസങ്ങളില്‍ ഇരിട്ടി മേഖലയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. കാലവര്‍ഷം കനക്കുമെന്ന് കരുതി പഴശ്ശിയുടെ ഷട്ടറുകളെല്ലാം തുറന്ന് ജലം ഒഴുക്കിക്കളഞ്ഞതാണ് താലൂക്ക് ആശുപത്രിക്ക് വിനയായത്. ഇതോടെ ആശുപത്രിയിലേക്ക് വെള്ളം പമ്പുചെയ്യുന്ന കിണറിലെ വെള്ളം മുഴുവന്‍ താണുപോയതാണ് പമ്പിങ് നിലക്കാന്‍ ഇടയാക്കിയത്. വെറും 10 മിനിട്ടു പോലും ഇതില്‍ നിന്നും പമ്പുചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍.  

കിടത്തിച്ചികിത്സയിലുള്ളവരും അവരുടെ കൂട്ടിരിപ്പുകാരും ജീവനക്കാരുമൊക്കെയായി നൂറില്‍പ്പപരം പേര്‍ സദാസയവും ആശുപത്രിയിലുണ്ടാവും. ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് തന്നെ വേണം നല്ലൊരു ശതമാനം വെള്ളം. എന്നാല്‍ ഇപ്പോള്‍ പത്ത് മിനുട്ട് പോലും ഉപയോഗിക്കാനുള്ള വെള്ളം ലഭിക്കുന്നില്ല. രാവിലെയും ഉച്ചക്കും രാത്രിയിലുമെല്ലാം ഇതാണ് അവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്താല്‍ മേല്‍ക്കൂരയില്‍ നിന്നും വീഴുന്ന വെള്ളത്തിനായി കാത്തിരുന്നാണ് പലരും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. വെള്ളമില്ലാഞ്ഞതിനാല്‍ ചികിത്സ പാതിവഴി നിര്‍ത്തി പോകേണ്ടിവന്നവരും ഉണ്ട്.

ഇരിട്ടി ഹൈസ്‌കൂള്‍ കുന്നിന്റെ ഒരു ഭാഗത്താണ് ഇരിട്ടി താലൂക്ക് ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നത്. വെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് നിരവധി തവണ വെള്ളത്തിനായി കുഴല്‍ കിണറുകള്‍ അടക്കം കുഴിച്ചിരുന്നെങ്കിലും വെള്ളം ലഭിക്കാത്ത അവസ്ഥയായിരുന്നു. നേരമ്പോക്കിലെ പഴയ ആശുപത്രിയിലെ (ഇപ്പോള്‍ അഗ്‌നിശമനസേനാനിലയം) കിണറില്‍ നിന്നും ഇരിട്ടി പാലത്തിനു സമീപത്തെ ജല അതോറിറ്റിയുടെ കിണറില്‍ നിന്നുമാണ് വെള്ളം പമ്പുചെയ്ത് ഇവിടെ എത്തിച്ചിരുന്നത്.  മഴക്കാലം തുടങ്ങുന്നതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നതോടെ എല്ലാ വര്‍ഷവും ഈ പ്രശ്‌നം ആശുപത്രിയില്‍ ഉണ്ടാകാറുണ്ട്.

പഴശ്ശി പദ്ധതിയുടെ ജലാശയത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന നഗരമാണ് ഇരിട്ടി. എന്നാല്‍ ആശുപത്രിയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു സമഗ്ര പദ്ധതി ഇതുവരെ ഉണ്ടായിട്ടില്ല. നേരംപോക്ക് മേഖലയില്‍ നിത്യവും വെള്ളം ലഭിക്കുന്ന നിരവധി പ്രദേശങ്ങളുണ്ട്. ഇവിടെ എവിടെയെങ്കിലും കിണര്‍ കുത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ഉള്ളൂ എങ്കിലും ഇതിനുള്ള പരിശ്രമം ഉണ്ടാകുന്നില്ല. നേരംപോക്ക് വയല്‍ തുടങ്ങുന്ന ഭാഗത്തു പഴശ്ശിയുടെ അധീനതയിലുള്ള ഭൂമിയില്‍ കിണര്‍ കുഴിക്കുമെന്നു കുറച്ചുകാലമായി പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും അതൊന്നും പ്രവര്‍ത്തികമായില്ല.

എന്നാല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ജലക്ഷാമം പരിഹരിച്ചതായി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത അറിയിച്ചു. പഴശ്ശി പദ്ധതിയിലെ ഷട്ടര്‍ തുറന്നപ്പോള്‍ കിണറ്റിലെ വെള്ളം പെട്ടെന്ന് താഴ്ന്നതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ജലസേചന വിഭാഗം അധികൃതരുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ വെളളം നിശ്ചിത അളവില്‍ നിലനിര്‍ത്തിയതോടെ പ്രതിസന്ധി പരിഹരിച്ചു. പുതിയ ടാങ്ക് നിര്‍മ്മിച്ചെ് വെള്ളത്തിന്റെ സംഭരണ ശേഷി ഉയര്‍ത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും ചെയര്‍ പേഴ്സണ്‍ പറഞ്ഞു.

പഴശ്ശി ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞതോടെ ജലാശയത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന നിരവധി വീടുകളിലെ കിണറുകള്‍ വറ്റിയ അവസ്ഥയിലായി. പുഴയില്‍ വെള്ളം താഴ്ന്നതോടെ കിണറുകളിലെ വെള്ളവും ക്രമാതീതമായി താഴ്ന്ന് പോവുകയായിരുന്നു. കാലവര്‍ഷം ശക്തിപ്പെട്ട് ഭൂമിയില്‍ ഉറവ രൂപപ്പെടുന്നതിനു മുന്‍പ് വെള്ളം തുറന്നു വിട്ടതാണ് വിനയായത്. മഴ ശക്തിപ്പെടാതെ ഇനി ഇത്തരം കിണറുകളില്‍ വെള്ളം ലഭിക്കില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ പഴശ്ശി പദ്ധതി വരുന്നതിനു മുന്‍പ് നിര്‍മ്മിച്ച പഴയ കിണറുകളില്‍ ഈ പ്രശ്‌നം ഇല്ലാത്തതും ശ്രദ്ധേയമാണ്.

Tags: hospitalwaterIritty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.