Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്തെ 80% അണക്കെട്ടുകളും 25 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ളവ; ഡാം സുരക്ഷാ നിയമത്തെക്കുറിച്ചുള്ള ദേശീയ ശില്‍പശാല നാളെ

ഇന്ത്യയില്‍ 5334 വലിയ അണക്കെട്ടുകള്‍ നിലവിലുണ്ട്. കൂടാതെ 411 വലിയ അണക്കെട്ടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇന്ത്യയിലെ അണക്കെട്ടുകള്‍ പ്രതിവര്‍ഷം 300 ശതകോടി ക്യുബിക് മീറ്റര്‍ ജലം സംഭരിക്കുന്നു. ഈ അണക്കെട്ടുകള്‍ വര്‍ഷങ്ങളായി കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2022, 05:40 pm IST
inKerala

ന്യൂദല്‍ഹി: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴില്‍ ജലവിഭവ വകുപ്പിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍, 2022 ജൂണ്‍ 16ന്  ന്യൂദല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ അണക്കെട്ട് സുരക്ഷാ നിയമം, 2021 എന്ന വിഷയത്തില്‍ ഒരു ഏകദിന ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. അണക്കെട്ട് സുരക്ഷാനിയമം 2021ലെ വ്യവസ്ഥകളെ കുറിച്ച് എല്ലാ പങ്കാളികളെയും ബോധവത്കരിക്കാനും ഇന്ത്യയിലെ അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച ഭരണ നിര്‍വഹണത്തെ കുറിച്ച് അവബോധം നല്‍കാനുമാണ് ശില്‍പശാല ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ 5334 വലിയ അണക്കെട്ടുകള്‍ നിലവിലുണ്ട്. കൂടാതെ 411 വലിയ അണക്കെട്ടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇന്ത്യയിലെ അണക്കെട്ടുകള്‍ പ്രതിവര്‍ഷം 300 ശതകോടി ക്യുബിക് മീറ്റര്‍ ജലം സംഭരിക്കുന്നു. ഈ അണക്കെട്ടുകള്‍ വര്‍ഷങ്ങളായി കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഏകദേശം 80% അണക്കെട്ടുകള്‍ 25 വര്‍ഷത്തില്‍ കൂടുതലും, 227 അണക്കെട്ടുകള്‍ 100 വര്‍ഷത്തില്‍ കൂടുതലും പഴക്കമുള്ളവയാണ്. അണക്കെട്ടുകളുടെ കാലപ്പഴക്കവും യഥാസമയം അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്താത്തതും ഇവയുടെ സുരക്ഷ ആശങ്കപ്പെടുത്തുന്ന വിഷയമാക്കിയിട്ടുണ്ട്.

അണക്കെട്ടിന്റെ തകര്‍ച്ചയും അതുമായി ബന്ധപ്പെട്ട ദുരന്തങ്ങളും തടയുന്നതിന് നിര്‍ദ്ദിഷ്ട അണക്കെട്ടിന്റെ നിരീക്ഷണവും പരിശോധനയും പ്രവര്‍ത്തനവും അറ്റകുറ്റപ്പണിയും ഉറപ്പാക്കും. കൂടാതെ,അവയുടെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള ഒരു സ്ഥാപനപരമായ സംവിധാനം സൃഷ്ടിക്കുന്നതിനും അണക്കെട്ട് സുരക്ഷാ നിയമം, 2021 ലക്ഷ്യമിടുന്നു.

നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, ഏകീകൃതമായ അണക്കെട്ട് സുരക്ഷാ നയങ്ങളും പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും വികസിപ്പിക്കുന്നതിന് സഹായിക്കുന്നതിനായി  കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഡാം സുരക്ഷ സംബന്ധിച്ച ദേശീയ സമിതി രൂപീകരിച്ചു കേന്ദ്ര ഗവണ്‍മെന്റ് ഇതിനകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, അണക്കെട്ട് സുരക്ഷാ നയങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനുള്ള ഒരു നിയന്ത്രണ സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി (എന്‍ഡിഎസ്എ) സ്ഥാപിച്ചിട്ടുമുണ്ട്.

അണക്കെട്ടുകള്‍, ഡാമുകളുടെ സുരക്ഷിതമായ ഭരണനിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട മന്ത്രിമാര്‍/നയ നിര്‍മ്മാതാക്കള്‍, കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേന്ദ്ര/സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ ഗവണ്‍മെന്റുകളുടെ സാങ്കേതിക വിദഗ്ധര്‍, കേന്ദ്ര ജല കമ്മീഷന്‍, അക്കാദമിക വിദഗ്ധര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല അണക്കെട്ട് ഉടമകള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുക്കും.

Tags: ഡാംവര്‍ക്‌ഷോപ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിളിമാനൂരില്‍ അവശേഷിക്കുന്ന ഏക ആലയില്‍ പ്രസാദ് പണിയില്‍
Thiruvananthapuram

അന്യംനിന്ന ആലകള്‍; ജീവിതം രാകിമിനുക്കി പ്രസാദ്

Kerala

വാളയാര്‍ അണക്കെട്ടില്‍ 2 കോളേജ് വിദ്യാര്‍ത്ഥികളെ കാണാതായി; അപകടത്തില്‍ പെട്ടത് തമിഴ്‌നാട്ടുകാര്‍

Kerala

കനത്തഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടി, പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Pathanamthitta

ഹെമറ്റോളജി ഏകദിന ശില്‍പശാല നടന്നു

Kerala

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; മണിയാര്‍, കല്ലാര്‍കുട്ടി, പംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു, പമ്പ, കക്കാട്ടാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത

പുതിയ വാര്‍ത്തകള്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.