Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭക്ഷ്യവിഷബാധ വിദ്യാലയങ്ങളിലേക്കും

നിയമസഭയില്‍ സെഞ്ച്വറി തികയ്‌ക്കാനെന്ന പേരില്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ കാണിച്ചതിന്റെ നൂറിലൊരംശം താത്പര്യം പൊതുവിദ്യാഭ്യാസത്തിന്റെയും മറ്റും കാര്യത്തില്‍ ഈ ഭരണാധികാരികള്‍ പ്രകടിപ്പിക്കുമെങ്കില്‍ പിഞ്ചുകുട്ടികളെ മരണത്തിന് വിട്ടുകൊടുക്കുന്ന ഭക്ഷ്യവിഷബാധപോലുള്ള പ്രശ്‌നങ്ങള്‍ ഒരിക്കലും സംഭവിക്കുകയില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 7, 2022, 05:00 am IST
in Editorial

ഭക്ഷ്യവിഷബാധ ഭക്ഷണശാലകളില്‍നിന്ന് വിദ്യാലയങ്ങളിലേക്കും പടര്‍ന്നിരിക്കുന്നു. സ്‌കൂളുകളില്‍നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് പലവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി നിരവധി വിദ്യാര്‍ത്ഥികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തീര്‍ത്തും ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ അങ്ങേയറ്റം വൃത്തിഹീനമായ ചുറ്റുപാടുകളില്‍ തയ്യാറാക്കിയാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് പ്രാഥമിക പരിശോധനയില്‍നിന്ന് വ്യക്തമാവുകയുണ്ടായി. ശുദ്ധമായ വെള്ളം ഉറപ്പുവരുത്തുന്നില്ല. വൃത്തിയുള്ള പാത്രങ്ങളില്‍പ്പോലുമല്ല പാചകം ചെയ്യുന്നത്. നിരവധി വിദ്യാലയങ്ങളില്‍നിന്ന് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതിനാ

ല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാണ്. കൊച്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന അങ്കണവാടിയില്‍പ്പോലും ഭക്ഷ്യവിഷബാധ ഉണ്ടായി. വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ നോറോ വൈറസിന്റെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ശുചിത്വമില്ലാത്ത ഭക്ഷണത്തില്‍നിന്നും മലിനമായ വെള്ളത്തില്‍നിന്നുമാണ് ഈ വൈറസ് ബാധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആദര്‍ശവല്‍ക്കരിക്കുന്നതിന് വിരുദ്ധമായി നമ്മുടെ പൊതു വിദ്യാലയാന്തരീക്ഷം ശോചനീയമാണെന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല. വിദ്യാലയങ്ങളിലെ പഠന സൗകര്യങ്ങള്‍ മാത്രമല്ല, പരിസരശുചിത്വവും ഉറപ്പുവരുത്തേണ്ട ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.

കാസര്‍കോട് ഒരു പെണ്‍കുട്ടി ഷവര്‍മ കഴിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനെന്നവണ്ണം പലയിടങ്ങളിലും അധികൃതര്‍ ഭക്ഷണശാലകള്‍ പരിശോധിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങേയറ്റം ജീര്‍ണിച്ച ചുറ്റുപാടുകളില്‍ പഴകിയതും പുഴുവരിക്കുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നത് ചാനലുകളിലൂടെ തത്സമയം കണ്ട് ജനങ്ങള്‍ അമ്പരക്കുകയുണ്ടായി. ഭക്ഷ്യയോഗ്യമല്ലാത്തതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും മാരകരോഗങ്ങള്‍പോലും വരുത്തിവയ്‌ക്കുന്നതുമായ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കാലങ്ങളായി ഒരു തടസ്സവുമില്ലാതെ തങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്ന വിവരം ഒരു ഞെട്ടലോടെയാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. അഴുകി ദുര്‍ഗന്ധം വമിക്കുന്ന മീനും ഇറച്ചിയുമൊക്കെ അടുത്തിടെ വില്‍പ്പന കേന്ദ്രങ്ങളില്‍നിന്നും ഭക്ഷണശാലകളില്‍നിന്നും പിടിച്ചെടുത്തതില്‍നിന്ന് ഒരു കാര്യം വ്യക്തമാവുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുക്കാന്‍ കഴിയുന്നത് ചെറിയൊരംശം മാത്രമാണ്. ഇതിനെക്കാള്‍ എത്രയോ ഭീമമായ അളവിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ വിറ്റഴിക്കുന്നത്. ഭക്ഷണശാലകളുടെ ആകര്‍ഷകമായി തോന്നുന്ന പേരുകള്‍ക്കും കമനീയമായ അകത്തളങ്ങള്‍ക്കുമപ്പുറം അഴുക്കുകളാണ്. ശുചിത്വം തൊട്ടുതീണ്ടാത്ത അടുക്കളകളില്‍നിന്ന് കൃത്രിമമായ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളാണ് ആവശ്യക്കാരെ തേടിയെത്തുന്നത്.  

വിദ്യാലയങ്ങളെ സരസ്വതീ ക്ഷേത്രങ്ങളായി കാണുന്നവരാണല്ലോ നമ്മള്‍. സ്വാഭാവികമായും അവിടം വിശുദ്ധമായിരിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ഉപേക്ഷയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. വര്‍ഷത്തിലൊരിക്കല്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിലൊതുങ്ങുന്നു ഇക്കാര്യത്തില്‍ അധികൃതരുടെ താത്പര്യം. വര്‍ഷങ്ങളായിട്ടും പാഠ്യപദ്ധതി പരിഷ്‌കരിക്കാതെ കുട്ടികള്‍ ഒരേ പാഠങ്ങള്‍ തന്നെ പഠിക്കേണ്ടിവരുന്നത് ഇതിന് ചുമതലപ്പെട്ടവരുടെ വീഴ്ചയാണല്ലോ. പൊതുവിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നതാണെന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നുമുള്ള മനോഭാവമാണ് അധികൃതര്‍ പുലര്‍ത്തുന്നത്. ഈ മനോഭാവത്തിന്റെ അനന്തരഫലമാണ് വിദ്യാലയങ്ങളില്‍ അടിക്കടി ഉണ്ടാവുന്ന ഭക്ഷ്യവിഷബാധ. വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല, ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പുമൊക്കെ ഇതിന് ഉത്തരവാദികളാണ്. ജനങ്ങളോട് മറുപടി പറയാന്‍ ഈ വകുപ്പുകളുടെ മന്ത്രിമാര്‍ ബാധ്യസ്ഥരുമാണ്. മന്ത്രിമാര്‍ക്ക് ജനസേവനത്തില്‍ അടിസ്ഥാനപരമായ താത്പര്യമുണ്ടാവണം. അധരവ്യായാമങ്ങള്‍ക്കപ്പുറം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെടണം. നിയമസഭയില്‍ സെഞ്ച്വറി തികയ്‌ക്കാനെന്ന പേരില്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ കാണിച്ചതിന്റെ നൂറിലൊരംശം താത്പര്യം പൊതുവിദ്യാഭ്യാസത്തിന്റെയും മറ്റും കാര്യത്തില്‍ ഈ ഭരണാധികാരികള്‍ പ്രകടിപ്പിക്കുമെങ്കില്‍ പിഞ്ചുകുട്ടികളെ മരണത്തിന് വിട്ടുകൊടുക്കുന്ന ഭക്ഷ്യവിഷബാധപോലുള്ള പ്രശ്‌നങ്ങള്‍ ഒരിക്കലും സംഭവിക്കുകയില്ല.

Tags: keralaകേരള സര്‍ക്കാര്‍schoolsFood Poison
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

India

മുറിച്ചുവെച്ചിരുന്ന തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഛർദ്ദിയും വയറിളക്കവും; 15കാരൻ മരിച്ചു, മൂന്ന് കുട്ടികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.