Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പഠനാവസരം ചോദിച്ച് 13കാരന്‍ സ്‌കൂളില്‍; മുന്നില്‍ മല പോലെ തടസങ്ങള്‍, ഹാജരാക്കാൻ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ കൈവശമില്ല

അത്താണി പെരിങ്ങണ്ടൂരിനടുത്താണ് ഈ കുടുംബം കഴിയുന്നത്. മൂന്നാം വയസില്‍ കേരളത്തിലെത്തിയ തനിക്ക് പിതാവിന്റെ സുഹൃത്തിന്റെ സഹായത്തോടെ മലപ്പുറം വടക്കുംപുറത്തെ സ്വകാര്യ സ്‌കൂളില്‍ മൂന്ന് വരെ പഠിക്കാന്‍ കഴിഞ്ഞതായും കുട്ടി പറയുന്നു. ഈ സ്‌കൂള്‍ പിന്നീട് അടച്ചുപൂട്ടിയതോടെ തന്റെ പഠനം പ്രതിസന്ധിയിലായെന്നും ശിവ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 03:05 pm IST
inThrissur
ശിവ സ്കൂളിലെ കുട്ടികൾക്കൊപ്പം

ശിവ സ്കൂളിലെ കുട്ടികൾക്കൊപ്പം

വടക്കാഞ്ചേരി: പഠനാവസരം ചോദിച്ച് പതിമൂന്നുകാരന്‍ വിദ്യാലയത്തിലെത്തി. മുന്നിലുള്ളത് മല പോലെ തടസ്സങ്ങള്‍. ഞാന്‍മാത്രമിങ്ങനെ നടന്നാല്‍ മതിയോ എനിക്കും പഠിക്കണ്ടേ. ഉച്ചനേരത്ത് സ്‌കൂളിലെ സ്റ്റാഫ്‌റൂമില്‍ കയറി വന്ന ഇതരസംസ്ഥാനക്കാരനായ  പതിമൂന്നുകാരന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ചോദ്യം കേട്ട് അമ്പലപുരം ദേശവിദ്യാലയം യുപി സ്‌കൂളിലെ അധ്യാപകരും അമ്പരന്നു.  

ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയ ഒഡീഷ ഒഡബ ജില്ല സ്വദേശികളായ ഭഗവാന്‍ – സുസ്മിത ദമ്പതികളുടെ മകന്‍ ശിവയാണ് പഠിക്കണമെന്ന ആഗ്രഹവുമായി സ്‌കൂളിലെത്തിയത്. അത്താണി പെരിങ്ങണ്ടൂരിനടുത്താണ് ഈ കുടുംബം കഴിയുന്നത്. മൂന്നാം വയസില്‍ കേരളത്തിലെത്തിയ തനിക്ക് പിതാവിന്റെ സുഹൃത്തിന്റെ സഹായത്തോടെ മലപ്പുറം വടക്കുംപുറത്തെ സ്വകാര്യ സ്‌കൂളില്‍ മൂന്ന് വരെ പഠിക്കാന്‍ കഴിഞ്ഞതായും കുട്ടി പറയുന്നു.  ഈ സ്‌കൂള്‍ പിന്നീട് അടച്ചുപൂട്ടിയതോടെ തന്റെ പഠനം പ്രതിസന്ധിയിലായെന്നും ശിവ പറയുന്നു.  

തൃശൂര്‍ അത്താണിയിലെത്തി പഠനം തുടരാന്‍ നിരവധി വിദ്യാലയങ്ങളെ സമീപിച്ചു. എന്നാല്‍ രേഖകളില്ലാത്തതിനാല്‍ സ്‌കൂളുകളും നിസ്സഹായരായതായി കുട്ടി പറയുന്നു. അതുകൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത മാനസികാവസ്ഥ വീട്ടുകാര്‍ക്കുമുണ്ട്. ഇത് രണ്ടാം തവണയാണ് കുട്ടി തനിച്ച് ദേശവിദ്യാലയത്തിലെത്തുന്നതെന്ന് പ്രധാനാധ്യാപിക സതീദേവി അറിയിച്ചു. ദേശവിദ്യാലയത്തില്‍ ഇതരസംസ്ഥാനക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് . അക്കൂട്ടത്തില്‍ തന്റെ കൂട്ടുകാരുമുണ്ട്. അങ്ങനെയാണ് ഇവിടെ എത്തിയത്.  

പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഏതു ക്ലാസില്‍ വേണമെങ്കില്‍ പഠിച്ചോളാം. നിഷ്‌കളങ്കമായ വാക്കുകള്‍ കേട്ടു നിന്നവരുടെയും കണ്ണു നിറച്ചു. കുട്ടിയുടെ ആവശ്യം ന്യായമാണെന്നും എന്നാല്‍ നിയമ തടസ്സങ്ങളാണ് വെല്ലുവിളിയെന്നും വിഷയത്തില്‍ ഉന്നത അധികൃതരുടെ നിര്‍ദ്ദേശം തേടുമെന്നും സ്‌കൂള്‍ മാനേജര്‍ ടി.എന്‍ ലളിത ടീച്ചര്‍ അറിയിച്ചു. തടസ്സങ്ങള്‍ നീങ്ങി മാതാപിതാക്കള്‍ക്കൊപ്പമെത്തിയാല്‍ കുട്ടിയുടെ പഠനമുറപ്പാക്കാന്‍ നടപടിയുണ്ടാകുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികളോടൊപ്പം ഉച്ചഭക്ഷണവും നല്‍കിയാണ് അധ്യാപകര്‍ ശിവയെ യാത്രയാക്കിയത്.

Tags: Thrissurstudentschools
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.