Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോപ്പുലര്‍ ഫ്രണ്ടിന് മൂക്കുകയറിടുമ്പോള്‍

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നില്ല. കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ താവളമായി തുടരുന്നത് ഇടതു-വലതു മുന്നണികളുടെ പിന്തുണയിലാണ്. ഈ സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് നിയമവാഴ്ചയും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ കരുതുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 06:00 am IST
in Editorial

കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരം പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ശരിയായ ദിശയിലുള്ള ഒന്നാണ്. കേരള ഹൈക്കോടതി പോലും ഭീകര സംഘടനകളെന്ന് വിശേഷിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇ ഡിയുടേത് സ്വാഭാവിക നടപടിയാണെന്ന് കാണാനാവും. മരവിപ്പിച്ച അക്കൗണ്ടുകളിലേക്ക് വിദേശങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ വന്നിട്ടുള്ളതായും ഇതിനെക്കാള്‍ പലമടങ്ങ് തുക ഈ സംഘടനകള്‍ ഹവാല വഴി കൈപ്പറ്റിയിട്ടുള്ളതായും ഇ ഡി കരുതുന്നുണ്ട്. ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതിന്റെ മറവില്‍ അവിടെ കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ സിദ്ദിഖ് കാപ്പന്റെ നേതൃത്വത്തില്‍ ശ്രമിച്ചതിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിയമവിരുദ്ധ പണമിടപാടുകളെക്കുറിച്ച് വിവരം ലഭിച്ചത്. കേരളത്തില്‍ റെയ്ഡ് നടത്തിയ ഇ ഡി പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് നേതാക്കളെ അറസ്റ്റു ചെയ്യുകയുണ്ടായി.

നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശരാജ്യങ്ങളില്‍ നിന്നടക്കം ശേഖരിക്കുന്ന പണമൊഴുക്കിയാണ് പോപ്പുലര്‍ ഫ്രണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശില്‍ കലാപമുണ്ടാക്കാന്‍ ഈ സംഘടന 22 കോടി രൂപ എത്തിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ചില ഗള്‍ഫ് നാടുകളിലെ അനുഭാവികളുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം ശേഖരിക്കപ്പെടുന്നത്.  ഇതിന്റെ ഉറവിടം ആഗോള ഇസ്ലാമിക ഭീകരവാദ കേന്ദ്രങ്ങളാണെന്ന കാര്യം വ്യക്തമാണ്. ഇത്തരം പണമിടപാടുകള്‍ക്കായി വളരെ വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കാന്‍ ഹോട്ടല്‍ വ്യവസായവും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമൊക്കെ നടത്തിയതായി കരുതപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ചില നേതാക്കള്‍ പിടിയിലായിട്ടുണ്ട്. മതഭ്രാന്തും അന്യമത വിദ്വേഷവും മാത്രമല്ല അവിശ്വസനീയമായ തോതിലുള്ള പണശക്തിയും പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുണ്ട്. കോളജ് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിലും ഹീനമായ കൊലപാതകങ്ങളിലും കൊലവിളികള്‍ മുഴക്കിയുള്ള സമ്മേളനങ്ങളിലും ഈ പണം ഉപയോഗിക്കുകയാണ്. എന്തു ക്രൂരകൃത്യവും ചെയ്യാന്‍ ഇക്കൂട്ടര്‍ ആളുകളെ സംഘടിപ്പിക്കുന്നതിനു പിന്നില്‍ പണം ഒരു പ്രധാന ഘടകമാണ്. മയക്കുമരുന്നുകടത്തിലൂടെയും മറ്റും ഇതിനായി സഹസ്രകോടികള്‍ സമ്പാദിക്കുന്നതായുള്ള നിരവധി വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.  

അന്യമതസ്ഥരെ ഉന്മൂലനം ചെയ്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം. ഇതിനനുസൃതമായ മുദ്രാവാക്യമാണ് അടുത്തിടെ ആലപ്പുഴയില്‍ അവര്‍ മുഴക്കിയത്. ഇതിനെതിരെ കേസു വന്നപ്പോള്‍ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും എതിരായ കൊലവിളിയെ ന്യായീകരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്തത്. കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് ലഭിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയാണ് ഇങ്ങനെയൊക്കെ പറയാനുള്ള ധൈര്യം ഇക്കൂട്ടര്‍ക്ക് നല്‍കുന്നത്. ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തെ അപലപിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മടിച്ചുനിന്നതും ഇതുകൊണ്ടുതന്നെ. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഭാഷയിലാണ് പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നത്. ഇസ്ലാമിക ഭീകരര്‍ പ്രതികളാവുന്ന കേസുകളില്‍ പോലീസ് അവരുമായി ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നില്ല. കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ താവളമായി തുടരുന്നത് ഇടതു-വലതു മുന്നണികളുടെ പിന്തുണയിലാണ്. ഈ സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് നിയമവാഴ്ചയും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ കരുതുന്നത്. ഇക്കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇ ഡിയുടെ നടപടി സുപ്രധാനമായ ഒരു ചുവടുവയ്‌പ്പാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഈ മതഭീകരരെ അടിച്ചമര്‍ത്തുക തന്നെ വേണം.

Tags: പോപ്പുലര്‍ ഫ്രണ്ട്pfi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.