Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേന്ദ്ര പദ്ധതികള്‍ അട്ടിമറിച്ച് കേരള സര്‍ക്കാരിന്റെ ക്രൂരത

ഇടതുമുന്നണി സര്‍ക്കാരിന്റെ ഈ നടപടി ഒറ്റപ്പെട്ട സംഭവമല്ല. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനോപകാര പദ്ധതികള്‍ അട്ടിമറിക്കുകയാണ്. കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ അറിയാതിരിക്കാന്‍ പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ പോലും വിളിച്ചുചേര്‍ക്കാത്ത സ്ഥിതിയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 06:00 am IST
in Editorial

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കു നല്‍കുന്ന കാര്‍ഷിക, അടിസ്ഥാന സൗകര്യ വികസന വായ്‌പ അന്ധമായ ബിജെപി വിരോധംകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് നിഷേധിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ തികഞ്ഞ ജനദ്രോഹമാണ് ചെയ്യുന്നത്. കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി രണ്ട് കോടി രൂപ വരെ വായ്‌പ ലഭിക്കുന്ന ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തന്ത്രപരമായി അട്ടിമറിക്കുകയാണ്. 2020 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി പ്രകാരം അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്താകെ ഒരു ലക്ഷംകോടിയുടെ വായ്‌പ വിതരണം ചെയ്യുമ്പോള്‍ 2,520 കോടിയാണ് കേരളത്തിന്റെ വിഹിതം. രണ്ട് വര്‍ഷത്തിനിടെ 74 കോടി രൂപയുടെ വായ്‌പ മാത്രമാണ് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിച്ചത്. 87 കോടിയുടെ അപേക്ഷ നിലവിലുണ്ട്. അപ്പോഴും 2400 കോടി രൂപയുടെ വായ്‌പ ശേഷിക്കുകയാണ്. നാല് വര്‍ഷത്തിനകം വായ്‌പ വിതരണം ചെയ്യപ്പെട്ടില്ലെങ്കില്‍ തുക നഷ്ടമാകും. കൃഷി വകുപ്പ് വേണ്ടത്ര പ്രചാരണം നല്‍കാത്തതിനാല്‍ കര്‍ഷകര്‍ക്ക് വായ്‌പയെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് അവര്‍ അപേക്ഷിക്കാതിരിക്കാന്‍ കാരണം. കര്‍ഷക സംഘടനകള്‍ക്കൊന്നും ഈ വായ്‌പയെപ്പറ്റി അറിവില്ല. കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ കൊലച്ചതി വെളിപ്പെട്ടതോടെ വിശദീകരണവുമായി കൃഷി മന്ത്രി രംഗത്തുവരികയുണ്ടായി. വായ്‌പാ പദ്ധതിയെക്കുറിച്ച് സര്‍ക്കാരും കൃഷി വകുപ്പും കൃത്യമായ പ്രചാരണം നടത്തുന്നുണ്ടെന്നാണ് മന്ത്രിയുടെ അവകാശവാദം. എങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് വായ്‌പയെടുക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരാത്തത് എന്നതിനെക്കുറിച്ച് മന്ത്രിക്ക് ഒന്നും പറയാനില്ല.

ഇടതുമുന്നണി സര്‍ക്കാരിന്റെ ഈ നടപടി ഒറ്റപ്പെട്ട സംഭവമല്ല. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനോപകാര പദ്ധതികള്‍ അട്ടിമറിക്കുകയാണ്. കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ അറിയാതിരിക്കാന്‍ പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ പോലും വിളിച്ചുചേര്‍ക്കാത്ത സ്ഥിതിയുണ്ടായി. കര്‍ഷകര്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നേരിട്ട് പണമെത്തുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി സംസ്ഥാന കൃഷി വകുപ്പ് തടയുകയാണ്. കിസാന്‍ സമ്മാന്‍ നിധിക്കായുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 60 ലക്ഷം കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നിരിക്കെ പകുതിയോളം പേര്‍ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. ജന്‍ധന്‍ യോജന, ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികളുടെ പ്രയോജനം അര്‍ഹതപ്പെട്ട ബഹുഭൂരിപക്ഷം പാവപ്പെട്ടവര്‍ക്കും കിട്ടാതിരിക്കാനുള്ള കള്ളക്കളിയും പിണറായി സര്‍ക്കാര്‍ നടത്തുകയുണ്ടായി.  വളരെയധികം പേര്‍ക്ക് പ്രയോജനം ചെയ്യുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പലതും സംസ്ഥാനത്ത് അട്ടിമറിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികള്‍ ലൈഫ് മിഷന്‍ എന്ന് പേരുമാറ്റി നടപ്പാക്കുകയും അഴിമതി നടത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ നേട്ടമായാണ് ലൈഫ് പദ്ധതിയെക്കുറിച്ച് പ്രചരിപ്പിച്ചത്. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പദ്ധതിയായി അവതരിപ്പിച്ചും വിതരണം ചെയ്തു. ഇതിലും അഴിമതി നടത്തി. കൊവിഡ് കാലത്ത് ആയുഷ്മാന്‍ പദ്ധതിയിലൂടെയുള്ള സൗജന്യ ചികിത്സ നിഷേധിച്ചതിലൂടെ പാവപ്പെട്ട ജനങ്ങളോട് കൊടുംക്രൂരതയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കള്ളപ്രചാരണത്തിലൂടെ ഇതിനൊക്കെ മറയിട്ടു.

ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ജനക്ഷേമ ഭരണമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കാഴ്ചവയ്‌ക്കുന്നത്. തുടക്കം മുതല്‍ തന്നെ അത് അങ്ങനെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിരവധിയായ ജനക്ഷേമ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കുക വഴി ജനങ്ങള്‍ക്ക് ബിജെപിയോട് ആഭിമുഖ്യം വരും. 2019 ല്‍ കൂടുതല്‍ ശക്തമായ ജനവിധിയോടെ മോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയത് ജനക്ഷേമ പദ്ധതികളുടെ വിജയമാണ്. ഇങ്ങനെയൊരു സാഹചര്യം കേരളത്തില്‍ വരാതിരിക്കാനാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ശ്രമിക്കുന്നത്. കേന്ദ്ര പദ്ധതികളുടെ പ്രയോജനങ്ങള്‍ ജനങ്ങളില്‍ നേരിട്ടെത്തിയാല്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരം പുറത്തുവരും. കേന്ദ്ര വിരോധം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരം നഷ്ടമാവും. ഇടതുപക്ഷത്തിന്റെ ഈ ജനവിരുദ്ധ രാഷ്‌ട്രീയവും ഭരണവും തുറന്നു കാട്ടേണ്ടത് പ്രതിപക്ഷമാണ്. എന്നാല്‍ സോണിയയുടെ കോണ്‍ഗ്രസ്സ് ഇടതുപക്ഷവുമായി പരസ്യവും രഹസ്യവുമായ സഖ്യത്തിലാണ്. അഴിമതി വച്ചുപൊറുപ്പിക്കാത്ത മോദി ഭരണത്തിന് അന്ത്യംകുറിക്കാന്‍ ഇക്കൂട്ടര്‍ ഒറ്റക്കെട്ടാണ്. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനൊന്നാം ഗഡുവില്‍ 37 ലക്ഷത്തിലേറെ കര്‍ഷകര്‍ക്കാണ് രണ്ടായിരം രൂപ വീതം ലഭിച്ചത്. ഇടതു സര്‍ക്കാരിനെ മറികടന്നും ശക്തമായ ബോധവല്‍ക്കരണം നടത്തി കേന്ദ്ര പദ്ധതികളുടെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ ജനക്ഷേമത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.