Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്‌കൂള്‍ വിപണിയില്‍ ഉണര്‍വ്

യൂണിഫോം തുണിത്തരങ്ങള്‍ക്ക് ഇത്തവണ മീറ്ററിന് 20 മുതല്‍ 40 രൂപ വരെയാണ് വര്‍ധന. സ്വകാര്യ സ്‌കൂളുകളില്‍ മാനേജ്‌മെന്റ് മുന്‍കൈയെടുത്ത് യൂണിഫോം തയ്ച്ചു നല്‍കുകയാണ്. 2,000 മുതല്‍ 5,000 രൂപ വരെയാണ് ഇതിന്റെ ചെലവ്. ഗതാഗതച്ചെലവ്, ഇന്ധനം, രാസവസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധന, പ്രധാന ഉല്‍പാദക സ്ഥലമായ മുംബൈയിലെ പവര്‍കട്ട് എന്നിവ യൂണിഫോം തുണിയുടെ വില വര്‍ധനക്ക് കാരണമായതായി വ്യാപാരികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 10:01 am IST
in Kottayam

കോട്ടയം: കൊവിഡ് മഹാമാരി മൂലം അടഞ്ഞുകിടന്ന സ്‌കൂളുകള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തവണ വിപണിയില്‍ ഉണര്‍വ് അനുഭവപ്പട്ടതായി വ്യാപാരി സമൂഹം. എന്നാല്‍ വ്യാപാരത്തില്‍ അമിതാവേശം പ്രകടമല്ലെന്നും അവര്‍ പറയുന്നു.കൊവിഡ് മൂലം നഷ്ടപ്പെട്ട വിപണി ഒരു പരിധിവരെ തിരിച്ചു പിടിക്കാനായതിന്റെ ആശ്വാസം വ്യാപാരികളുടെ വാക്കുകളില്‍ പ്രകടം. തയ്യല്‍ കടകളും പൊടിപൊടിച്ചു. കുട്ടികളുടെ പ്രിയമേറിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഛോട്ടാ ഭീം, ഡോറാ, ബുജി, സ്‌പൈഡര്‍മാന്‍ എന്നിവയുടെ ചിത്രങ്ങളടങ്ങിയ ബാഗുകള്‍ക്കും വര്‍ണ്ണ കുടകള്‍ക്കുമായിരുന്നു ഇത്തവണ ഏറെ പ്രിയം.

ചെറിയ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ ആകൃതിയിലും വര്‍ണത്തിലുമുള്ള കുടകളാണ് ഇതില്‍ പ്രധാനം. ബ്രാന്‍ഡഡ് കുടകള്‍ക്ക് 135 രൂപ മുതലും മഴക്കോട്ട് 199 രൂപ മുതലും ബാഗ് 245 രൂപ മുതലുമാണ് വില്‍പന. നോട്ട് ബുക്കുകള്‍, ബാഗ്, വാട്ടര്‍ ബോട്ടില്‍, ജോമട്രി ബോക്‌സുകള്‍, പുസ്തകം പൊതിയാനുളള കടലാസ്, പെന്‍സില്‍, പേന, സ്ലേറ്റ് എന്നിവ ഉള്‍പ്പെടെ കടകളില്‍ എത്തിക്കപ്പെട്ട മിക്ക സാധനങ്ങളും ഇതിനകം തന്നെ വിറ്റഴിയപ്പെട്ടു.  

വിലക്കയറ്റം രക്ഷിതാക്കള്‍ക്ക് ബാധ്യതയാകുമ്പോഴും തുണിക്കടകളിലും ചെരുപ്പുകടകളിലും തിരക്കുകള്‍ക്ക് കുറവില്ല. യൂണിഫോം തുണിത്തരങ്ങള്‍ക്ക് ഇത്തവണ മീറ്ററിന് 20 മുതല്‍ 40 രൂപ വരെയാണ് വര്‍ധന. സ്വകാര്യ സ്‌കൂളുകളില്‍ മാനേജ്‌മെന്റ് മുന്‍കൈയെടുത്ത് യൂണിഫോം തയ്ച്ചു നല്‍കുകയാണ്. 2,000 മുതല്‍ 5,000 രൂപ വരെയാണ് ഇതിന്റെ ചെലവ്. ഗതാഗതച്ചെലവ്, ഇന്ധനം, രാസവസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധന, പ്രധാന ഉല്‍പാദക സ്ഥലമായ മുംബൈയിലെ പവര്‍കട്ട് എന്നിവ യൂണിഫോം തുണിയുടെ വില വര്‍ധനക്ക് കാരണമായതായി വ്യാപാരികള്‍ പറയുന്നു.  

50 രൂപ മുതല്‍ മുകളിലേക്കാണ് പെന്‍സില്‍ ബോക്‌സുകളുടെ വില. ഇത് നൂറും ഇരുനൂറും കടക്കും. വാട്ടര്‍ ബോട്ടില്‍ വാങ്ങണമെങ്കില്‍ 250 രൂപയാകും. ചോറ്റുപാത്രത്തിന് 15 രൂപയുടെ വര്‍ധനയുണ്ടായതായി വ്യാപാരികള്‍ പറയുന്നു.നോട്ട് ബുക്ക്, പെന്‍സില്‍, റബ്ബര്‍, ഷാര്‍പ്‌നര്‍ എന്നിവക്കെല്ലാം നേരിയ തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇവയെല്ലാം പല നിലവാരത്തില്‍ പല വിലക്ക് ലഭിക്കുമെന്നതിനാല്‍ ഓരോരുത്തരും അവരവരുടെ ബജറ്റിന് ഒതുങ്ങുന്നവ മാത്രം തെരഞ്ഞെടുക്കുകയാണ്. ചെരുപ്പ്, ഷൂസ് എന്നിവക്കും വന്‍ തുക തന്നെ രക്ഷിതാക്കള്‍ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്.  ഒന്നിലേറെ കുട്ടികള്‍ ഒരു വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോകാനുള്ളിടത്ത് ചെലവ് താങ്ങാനാവുന്നതിനും അപ്പുറമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. എങ്കിലും വിപണിയില്‍ തിരക്കിന് കുറവില്ലായിരുന്നു.

Tags: schoolskottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.