Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിസ്മയയുടേത് ആത്മഹത്യ, താന്‍ കുറ്റക്കാരനല്ല; പിതാവിന് ഓര്‍മ്മ കുറവുണ്ട്, അമ്മയും രോഗി ശിക്ഷയില്‍ ഇളവ് വേണമെന്ന് കിരണ്‍ കുമാര്‍

കേസില്‍ കുറ്റക്കാരനെന്ന് തിങ്കളാഴ്ച കേസ് പരിഗണിച്ച കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വിധി പ്രസ്താവനയ്‌ക്കായി മാറ്റിവെയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 12:17 pm IST
inKerala

കൊല്ലം : വിസ്മയയുടേത് ആത്മഹത്യയാണ്. താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി കിരണ്‍ കുമാര്‍. വിധി പ്രസ്താവനയ്‌ക്കായി കോടതിയില്‍ എത്തിയ കിരണ്‍ കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കിരണ്‍ കുമാറിനോട് കോടതി എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചിരുന്നു. തുടര്‍ന്ന് തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും കിരണ്‍ പറഞ്ഞു.  

വിസ്മയയുടേത് ആത്മഹത്യയാണ്. താന്‍ കുറ്റം ചെയ്തിട്ടില്ല. തന്റെ പിതാവിന് ഓര്‍മ്മ കുറവുണ്ട്. അമ്മയ്‌ക്കും വാതരോഗ സംബന്ധമായ പ്രശ്‌നങ്ങളുണ്ട്. ഇരുവരേയും സംരക്ഷിക്കേണ്ടത് താനാണ്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും കിരണ്‍ കുമാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ കേസിലെ വിധി പ്രസ്താവന സമൂഹത്തിന് പാഠമാകണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങരുതെന്ന് ചട്ടമുണ്ട്. പ്രതി സ്ത്രീധനം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയോട് കോടതി അനുകമ്പ കാട്ടേണ്ടതില്ല. പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.  

കേസില്‍ കുറ്റക്കാരനെന്ന് തിങ്കളാഴ്ച കേസ് പരിഗണിച്ച കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വിധി പ്രസ്താവനയ്‌ക്കായി മാറ്റിവെയ്‌ക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.  

വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് കേസില്‍ വിധി പ്ര്താവന നടത്തുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തിയ കേസില്‍ അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്ന് കോടതി വിധി പ്രസ്താവനയ്‌ക്കിടെ അറിയിച്ചു.  

തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നതാണെന്നും കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച ഉത്തരവിറക്കിയിരിക്കുന്നു. കിരണ്‍ കുമാറിനെതിരെ പോലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളില്‍ അഞ്ചും നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (ബി), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (എ), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളും ശരിവെച്ച കോടതി ഐപിസി 506, 323 വകുപ്പുകള്‍ തള്ളിക്കളഞ്ഞിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ ഇന്നലെ തന്നെ ജയിലിലേക്ക് മാറ്റി. രാവിലെ വിധി പ്രസ്താവനയ്‌ക്കായി പോലീസ് കോടതിയില്‍ എത്തിക്കുകയായിരുന്നു.

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് കേസില്‍ ഇന്നലെ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമര്‍ത്ഥിക്കാനാണ് പ്രതിഭാഗം കോടതിയില്‍ ശ്രമിച്ചത്. ഭര്‍തൃവീട്ടില്‍ താന്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായി നടത്തിയ ഫോണ്‍ സംഭാഷണം കോടതിയില്‍ സുപ്രധാന തെളിവായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു.

Tags: courtvismayaവിസ്മയ കേസ്Kiran Kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

പുതിയ വാര്‍ത്തകള്‍

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.