Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിഘടന ശക്തികളെ കരുതിയിരിക്കുക

സിപിഎം നേതാക്കളും പോപ്പുലര്‍ ഫ്രണ്ടുകാരും അസഭ്യം പറഞ്ഞാലും കൊല വിളിച്ചാലും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും കേട്ടഭാവമില്ലെങ്കിലും അതിനെ വിമര്‍ശിച്ചു കൊണ്ട് സംസാരിച്ചാല്‍, അത് കെപിസിസി പ്രസിഡന്റായാലും ജനനേതാവും മുന്‍ എംഎല്‍എയുമായാലും ബിഷപ്പായാലും ശരി ചാനല്‍ച്ചര്‍ച്ചയാകും; കേസെടുക്കും- ഇതാണ് കേരളമിന്ന് കാണുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 22, 2022, 05:49 am IST
inArticle

ഡോ. ആര്‍.ഗോപിനാഥന്‍

മാധ്യമങ്ങള്‍ക്ക്, ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വിലക്കോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്താറുണ്ട്. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയായിരുന്നു തികച്ചും രാഷ്‌ട്രീയമായ ഇടപെടല്‍ ഇക്കാര്യത്തില്‍ നടത്തിയത്. അത് ഇന്ത്യയിലെ എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായിരുന്നു. പല ഘട്ടങ്ങളിലും ഭാഗികമായോ, ഏതെകിലും നിര്‍ദിഷ്ട മാധ്യമത്തിന്റെ നിയമ വിരുദ്ധമോ, നിഗൂഢമോ ആയ ലക്ഷ്യത്തോടെയുള്ള പ്രചാരണത്തെ അടിസ്ഥാനപ്പെടുത്തിയോ ആ മാധ്യമത്തെ നിയന്ത്രിക്കുകയോ, തടയുകയോ ചെയ്യാറുണ്ട്. കാരണം മാധ്യമങ്ങളെ ഉപയോഗിച്ചുള്ള  ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ വ്യാജ പ്രചാരണങ്ങള്‍ ഒരു രാജ്യത്തിനും അനുവദി ക്കാനാകില്ല. കേരളത്തില്‍ അടുത്ത കാലത്ത്, ഒരു സമുദായ സംഘടനയുടെ ചാനല്‍ താല്‍ക്കാലികമായി നിരോധിച്ചത്, നിരന്തരമായി ഇന്ത്യന്‍ ജനതക്കെതിരേ വ്യാജ വാര്‍ത്തകളുണ്ടാക്കി പ്രചരിപ്പിച്ചതിനാണ്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലൂടെയാണ് ആ ചാനല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.  

ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ കുറേപ്പേര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ കേവലം തൊഴില്‍ പ്രശ്‌നം മാത്രമാണുള്ളതെന്ന് പറയാനാകില്ല. അത്തരമൊരു മാനസികാന്തരീക്ഷത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിരി ക്കുന്നു.  

മലയാള മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും, മാധ്യമ പ്രവര്‍ത്തകരില്‍ ഏറിയ കൂറും വാര്‍ത്താ നിര്‍മ്മിതികളുടേയും വാര്‍ത്താവിതരണത്തിന്റേയും കാര്യത്തില്‍ ചില നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ സ്വാധീന ശക്തിക്ക്  അടിമപ്പെട്ടവരാണ്. ഏകപക്ഷീയമാണ് അവരുടെ നിലപാടുകള്‍. അതിന് പല കാരണങ്ങളുണ്ട്. മുന്‍കാലങ്ങളിലും പത്രപ്രവര്‍ത്തകരില്‍ ചെറിയ ഒരു വിഭാഗം രാഷ്‌ട്രീയ പാര്‍ട്ടികളോടുള്ള

താല്‍പ്പര്യം കൊണ്ടോ, പണത്തോടുള്ള മോഹം കൊണ്ടോ തങ്ങളുടെ തൊഴിലിടങ്ങളെ ദുരുപയോഗിച്ചിട്ടുണ്ട്.  മാധ്യമ ധര്‍മ്മികതയോ സാമൂഹിക ഉത്തരവാദിത്തമോ തൊട്ടുതീണ്ടിയിട്ടില്ലാത്തവരുടെ മേച്ചില്‍പ്പുറങ്ങളായി മാധ്യമ മേഖല മാറിയിരിക്കുന്നുവെന്നതാണ് ദുരവസ്ഥ.  

ഇസ്ലാമിക ഭീകരവാദ സംഘടനകളില്‍ നിന്ന് പണവും പാരിതോഷികങ്ങളും  കൈപ്പറ്റുന്ന ചാനല്‍ പ്രവര്‍ത്തകരുടെ ലിസ്റ്റ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പരസ്യമായി പറഞ്ഞിട്ട് അവരിലൊറ്റയാള്‍ പോലും അത് നിഷേധിച്ചിട്ടില്ല. ‘നമുക്കെതിരായ ഒരു വാര്‍ത്തയും കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും നല്കില്ലെ’ ന്ന് അദ്ദേഹം പ്രഖ്യാപിച്ചത് അതിന്റെ ഭാഗമായിട്ടാണ്.  

അതിന്റെ രാഷ്‌ട്രീയ ഭൂമികയായി സിപിഎമ്മിന്റെ നിലപാടുകള്‍ മാറിയിരിക്കുന്നത് ഈ വിഘടന ശക്തികളുടെ സ്വാധീനം മൂലമാണ്. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ തണലില്‍ വിഘടന പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിനിഷ്ഠ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമ മേഖലയെ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലായി.  

സിപിഎം നേതാക്കളും പോപ്പുലര്‍ ഫ്രണ്ടുകാരും അസഭ്യം പറഞ്ഞാലും കൊല വിളിച്ചാലും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും  കേട്ടഭാവമില്ലെങ്കിലും അതിനെ വിമര്‍ശിച്ചു കൊണ്ട് സംസാരിച്ചാല്‍, അത് കെപിസിസി പ്രസിഡന്റായാലും ജനനേതാവും മുന്‍ എംഎല്‍എയുമായാലും ബിഷപ്പായാലും ശരി ചാനല്‍ച്ചര്‍ച്ചയാകും; കേസെടുക്കും- ഇതാണ് കേരളമിന്ന് കാണുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.