Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്‌കൂള്‍ വിപണി; വൈവിദ്ധ്യമാര്‍ന്ന ഐറ്റങ്ങളുമായി വ്യാപാരികൾ, നോട്ട്ബുക്കുകള്‍ക്ക് 40-45 ശതമാനം വില കൂടി, പ്രതീക്ഷാ ഭാരവുമായി സ്‌കൂള്‍ ബാഗുകള്‍

ബാഗ്, കുട എന്നിവയ്‌ക്ക് പുറമേ നോട്ടുബുക്ക്, ബോക്സ്, പൗച്ച്, പേന, പെന്‍സില്‍, കവര്‍ ചെയ്യാനുള്ള പേപ്പര്‍ എന്നിവയ്‌ക്കാണ് ആവശ്യക്കാരേറെയുള്ളത്. മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും ഇക്കുറി സ്‌കൂള്‍ വിപണിയില്‍ സ്ഥാനം പിടിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 03:08 pm IST
in Business

തൃശ്ശൂര്‍: നീണ്ട ഇടവേളയ്‌ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നതോടെ പ്രതീക്ഷയോടെ വ്യാപാരികള്‍. രണ്ടു വര്‍ഷത്തെ ക്ഷീണം ഇക്കുറി കച്ചവടം പൊടിപൊടിച്ച് തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍. വിപണിയില്‍ വില വര്‍ദ്ധനവ് ഉണ്ടെങ്കിലും മികവുറ്റ വൈവിദ്ധ്യമാര്‍ന്ന ഐറ്റങ്ങള്‍ വിപണിയിലെത്തിച്ച് കച്ചവടം കൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. പലയിടത്തും നേരത്തെ തന്നെ സ്റ്റോക്കുകളെത്തിച്ച് കഴിഞ്ഞു. ചുരുക്കം ചില കടകളില്‍ മുന്‍ വര്‍ഷത്തെ ബാഗ്, കുട തുടങ്ങിയ സാധനങ്ങള്‍ ഇപ്പോഴും വിറ്റഴിയാതെയുണ്ട്.  

ബാഗ്, കുട എന്നിവയ്‌ക്ക് പുറമേ നോട്ടുബുക്ക്, ബോക്സ്, പൗച്ച്, പേന, പെന്‍സില്‍, കവര്‍ ചെയ്യാനുള്ള പേപ്പര്‍ എന്നിവയ്‌ക്കാണ് ആവശ്യക്കാരേറെയുള്ളത്. മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും ഇക്കുറി സ്‌കൂള്‍ വിപണിയില്‍ സ്ഥാനം പിടിക്കും.

സ്‌കൂള്‍ തുറക്കുമ്പോള്‍ വ്യാപാരികളുടെ പ്രതീക്ഷ മുഴുവന്‍ സ്‌കൂള്‍ ബാഗുകളിലാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ഏപ്രില്‍ മുതല്‍ തന്നെ സാധാരണ ഗതിയില്‍ കടകളില്‍ സ്‌കൂള്‍ ബാഗുകളും ബഹുവര്‍ണക്കുടകളും വ്യാപാരികള്‍ കടം വാങ്ങി നിറച്ചെങ്കിലും മെയ് പകുതിയായിട്ടും മുന്‍വര്‍ഷങ്ങളിലെ പോലെ കച്ചവടം നടക്കുന്നില്ലെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്.

സാധാരണ സ്‌കൂള്‍ ബാഗുകള്‍ക്ക് ഒരു വര്‍ഷമാണ് ഗ്യാരണ്ടി. കൊവിഡ് കാലത്ത് ഉപയോഗിക്കാതെ കിടന്നതിനാലും പഴയ ബാഗ് ഉപേക്ഷിക്കേണ്ടി വരുമെന്നതിനാല്‍ പുതിയവയ്‌ക്ക് ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. സ്‌കൂള്‍ തുറക്കും മുന്‍പായുള്ള ഷോപ്പിംഗ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. വര്‍ണ്ണക്കുടകളും സൂപ്പര്‍ ഹീറോകളുടെയും കാര്‍ട്ടൂണ്‍ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകള്‍ കുട്ടികള്‍ക്കായി കടക്കാര്‍ പ്രത്യേകം കരുതിയിട്ടുണ്ട്.  

പ്രധാനമായും മൂന്ന് സീസണുകളാണ് ബാഗ് വില്‍പ്പനക്കാര്‍ക്ക് ലഭിക്കാറ്. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കാലയളവ് സ്‌കൂളിലേയ്‌ക്ക് ആവശ്യമായ ബാഗും കുടകളും വില്‍പന നടത്തും. ആഗസ്റ്റില്‍ കോളേജുകള്‍ തുറക്കുന്നതിനാല്‍ സെപ്തംബര്‍ വരെ കോളേജിലേക്ക് ആവശ്യമായ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്‌ക്കുള്ള സമയമാണ്. ട്രാവല്‍ ബാഗുകളുടെ വില്‍പ്പനയാണ് ഈ സമയത്ത് നടക്കാറ്.

ചെറിയ കുട്ടികള്‍ക്കുള്ള ബാഗുകള്‍ക്ക് 300 മുതല്‍ 500 രൂപ വരെയും ഹൈസ്‌കൂള്‍, പ്ലസ് ടു കുട്ടികളുടെ ബാഗിന് 500മുതല്‍ 1500 രൂപ വരെയുമാണ് വില. പാദരക്ഷകള്‍ക്ക് പത്തു മുതല്‍ 200 രൂപ വരെയാണ് വര്‍ദ്ധനവ്.   

സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ നോട്ട് ബുക്കിന് വില കയറ്റവും ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ന്യൂസ് പ്രിന്റ് വില വര്‍ദ്ധനവോടെ നോട്ടുബുക്കുകള്‍ക്ക് 40-45 ശതമാനം വില കൂടി. കിലോയ്‌ക്ക് 65 രൂപ ഉണ്ടായിരുന്ന നോട്ട്ബുക്ക് പേപ്പറിന്റെ വില 90 ആയി വര്‍ധിച്ചതാണ് തിരിച്ചടിയായത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി നോട്ട്ബുക്കുകളുടെ നിര്‍മ്മാണവും വൈകിയിട്ടുണ്ട്.

Tags: priceschoolsNotebook
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ നിലവില്‍ വരും

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.