Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ന്യായീകരണത്തിന് ഭാര്യയ്‌ക്ക് പിന്‍വാതില്‍ നിയമനം; വാര്‍ത്തയായതില്‍ അസ്വസ്ഥതനായി അഭിലാഷ്; ജന്മഭൂമിക്കെതിരെ മാതൃഭൂമി ന്യൂസ് ഡപ്യൂട്ടി എഡിറ്റര്‍

കുസാറ്റില്‍ നിരവധി യോഗ്യതയുള്ളവരെ തഴഞ്ഞാണ് അഭിലാഷിന്റെ ഭാര്യയ്‌ക്ക് നിയമനം നല്‍കിയത്. ഈ അനധികൃത നിയമനം അവിടെ ജോലിക്കായി അപേക്ഷിച്ചവര്‍ തന്നെയാണ് ജന്മഭൂമിയെ അറിയിച്ചത്. ഇതു ജന്മഭൂമി ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയതോടെ പിണറായിയുടെ സ്തുതി പാഠകരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷീണമായിരുന്നു. അവര്‍ വിവിധ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 12:57 pm IST
in Kerala

കൊച്ചി: പിണറായി സര്‍ക്കാരിനെ ന്യായീകരിക്കുന്നതിന് പ്രത്യുപകാരമായി ഭാര്യയ്‌ക്ക് ലഭിച്ച നിയമനത്തിനെതിരെയുള്ള വാര്‍ത്തയില്‍ അസ്വസ്ഥനായി മാതൃഭൂമി ന്യൂസ് ഡപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്‍. ഭാര്യയ്‌ക്ക് നിയമനം ലഭിച്ച വാര്‍ത്ത സംഘ്പരിവാര്‍ ഐ ടി സെല്ലും മഞ്ഞപത്രങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് അഭിലാഷ് ന്യായീകരിക്കുന്നു. ഒരാള്‍ സ്വന്തം മെറിറ്റില്‍ നേടിയ ജോലിയെ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് എത്ര സ്ത്രീവിരുദ്ധമാണെന്നും എന്റെ അഭിപ്രായങ്ങളും നിലപാടുകളമാണ് ജന്മഭൂമിയുടെയും മറ്റ് വികൃത മനസ്സുകളേയും പ്രശ്‌നമെങ്കില്‍ നിങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല. അതിനു വേറെ വഴി നോക്കുന്നതാകും ഉചിതമെന്നും അദേഹ േഫേസ്ബുക്കില്‍ കുറിച്ചു.  

കുസാറ്റില്‍ നിരവധി യോഗ്യതയുള്ളവരെ തഴഞ്ഞാണ് അഭിലാഷിന്റെ  ഭാര്യയ്‌ക്ക് നിയമനം നല്‍കിയത്. അഭിലാഷ് സിപിഎമ്മിനെ ചാനലില്‍ ന്യായീകരിക്കുന്നതിന് ലഭിച്ച പ്രത്യുപകാരമാണ് ഭാര്യയുടെ നിയമനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യോഗ്യതയുള്ളവരെ മനപൂര്‍വം അവഗണിച്ച് ഇവരെ തിരുകി കയറ്റിയതില്‍ യൂണിവേഴ്സിറ്റിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

അഭിലാഷ് മോഹനന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:  

കൊച്ചി സര്‍വകലാശാലയില്‍ ബന്ധുനിയമനം നടന്നോ?

മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്റെ ഭാര്യയെ കുസാറ്റില്‍ പി ആര്‍ ഓ ആയി പിന്‍ വാതില്‍ നിയമനം നടത്തി തിരുകിക്കയറ്റി എന്നൊരു വാര്‍ത്ത സംഘ്പരിവാര്‍ ഐ ടി സെല്ലും അവരുടെ  മഞ്ഞ പത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്..ഈ കാര്യത്തില്‍ ജനുവിനായ തെറ്റിദ്ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കായിയാണ് ഈ കുറിപ്പ്. അപവാദം പറഞ്ഞും കൂകിത്തോല്‍പ്പിച്ചും ഇല്ലാതാക്കാം എന്ന് കരുതുന്നവരെ പരമ പുച്ഛത്തോടെ അവഗണിക്കുകയാണ്.

2020 മെയ് മാസത്തിലാണ് കൊച്ചിന്‍ സര്‍വ്വകലാശാല പി ആര്‍ & പി ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. പത്ര പ്രവര്‍ത്തനത്തില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തരബിരുദവും എട്ടു വര്‍ഷം എക്‌സ്പീരിയന്‍സുമാണ് യോഗ്യത. ഒരു വര്‍ഷത്തിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ഈ വിജ്ഞാപനം കണ്ട് വന്ദന മോഹന്‍ദാസ് നിര്‍ദ്ധിഷ്ട്ട രേഖകള്‍ സഹിതം  അപേക്ഷിച്ചു. അഭിമുഖം കഴിഞ്ഞു. യൂണിവേഴ്‌സിറ്റി റാങ്ക് പട്ടിക അവരുടെ വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിച്ചു. രണ്ടു വര്‍ഷമാണ് റാങ്ക്  പട്ടികയുടെകാലാവധി. ഈ വര്‍ഷം ഫെബ്രുവരിയില്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന്  ജോലിക്ക് ജോയിന്‍ ചെയ്യാന്‍ സന്നദ്ധയാണോ എന്ന് തിരക്കി. അതനുസരിച്ച് സര്‍വ്വകലാശാലയില്‍ ജോലിക്ക്  ജോയിന്‍ ചെയ്യുകയും ചെയ്തു. ഇത്തരം  നിയമനങ്ങളില്‍ മൂന്നു ചോദ്യങ്ങളാണ് സാധാരണഗതിയില്‍ വരിക.

1,യോഗ്യതയില്ലാത്തയാളെ നിയമിച്ചോ ?

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് , ഡെക്കാന്‍ ക്രോണിക്കിള്‍ എന്നീ പ്രമുഖ ദിനപത്രങ്ങളിലടക്കം 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വന്ദനക്ക് ഉണ്ട്. ഏഷ്യന്‍ ഏജ് , മുബൈ മിറര്‍, ന്യൂസ് ലോണ്‍ട്രി അടക്കമുള്ള  മാധ്യമങ്ങള്‍ക്ക്  വേണ്ടി കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദവും ഉണ്ട്. നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ യോഗ്യത ഉണ്ട് എന്ന് ചുരുക്കം.

2, നിയമനം പ്രക്രിയയില്‍ നടപടിക്രമങ്ങള്‍ പാലിച്ചോ?

എല്ലാ നടപടിക്രമങ്ങളും പാലിച്ച് സുതാര്യമായി നടന്ന നിയമനമാണ്

3, നിയമനത്തില്‍  ബാഹ്യ സ്വാധീനം ഉണ്ടായിട്ടുണ്ടോ?

ഞാന്‍  ഒരു ഘട്ടത്തിലും  ഒരു ഇടപെടലും  നടത്തിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള സ്വാധീനം/ഇടപെടല്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് ആരെങ്കിലും തെളിയിക്കുന്ന പക്ഷം മാധ്യമപ്രവര്‍ത്തനം  അവസാനിപ്പിച്ച് അവര്‍ പറയുന്ന പണി ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.

എല്ലാ യോഗ്യതയുമുള്ള ആള്‍ ഒരു ജോലിക്ക് അപേക്ഷിച്ച് അത് നേടിയാല്‍ അത് എങ്ങനെയാണ് ഭാര്യ നിയമനം ആകുക? എന്റെ ഭാര്യ എന്നതല്ല വന്ദന മോഹന്‍ദാസിന്റെ വിലാസം. അവരുടെ കരിയര്‍ അവരുടേതാണ്. ഒരു സ്ത്രീക്ക് ജോലി കിട്ടണമെങ്കില്‍ ഭര്‍ത്താവിന്റെ സ്വാധീനം വേണോ? ഒരാള്‍ സ്വന്തം മെറിറ്റില്‍ നേടിയ ജോലിയെ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് എത്ര സ്ത്രീവിരുദ്ധമാണ്.എന്റെ അഭിപ്രായങ്ങളും നിലപാടുകളമാണ് ജന്മഭൂമിയുടെയും മറ്റ് വികൃത മനസ്സുകളേയും പ്രശ്‌നമെങ്കില്‍ നിങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല. അതിനു വേറെ വഴി നോക്കുന്നതാകും ഉചിതം.

Tags: Pinarayi Vijayanappointmentമാതൃഭൂമി ടിവിAbhilash Mohanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.