Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രശ്‌നങ്ങളേറെ; വികസന സമിതിയോഗം ചേരുന്നത് മൂന്നു വര്‍ഷത്തിന് ശേഷം

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എച്ച്ഡിസി സ്റ്റാഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യൂണിയന്‍ നേതാക്കള്‍ കളക്ടറെ സമീപിച്ചെങ്കിലും എച്ച്ഡിസി യോഗം കൂടണമെന്ന മറുപടിയാണ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 03:55 pm IST
inAlappuzha

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മൂന്ന് വര്‍ഷത്തിന് ശേഷം തിങ്കളാഴ്ച ആശുപത്രി വികസന സമിതി യോഗം കൂടാന്‍ തീരുമാനം. ആശുപത്രിയില്‍ നിരവധി വിഷയങ്ങളുണ്ടായിട്ടും വികസന സമിതിയോഗം വിളിച്ച് കൂട്ടാന്‍ തയ്യാറാകാതിരുന്ന അധികൃതര്‍ അടിയന്തര യോഗം വിളിച്ചതിന് പിന്നില്‍ രാഷ്‌ട്രീയ ഇടപെടലാണെന്ന ആക്ഷേപം ശക്തമായി. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എച്ച്ഡിസി സ്റ്റാഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യൂണിയന്‍ നേതാക്കള്‍ കളക്ടറെ സമീപിച്ചെങ്കിലും എച്ച്ഡിസി യോഗം കൂടണമെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്നാണ് അടിയന്തര യോഗം വിളിച്ച് കൂട്ടാന്‍ തീരുമാനമായത്.

ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കള്‍ക്ക് നല്‍കി, മൃതദേഹം മാറി ബന്ധുക്കള്‍ക്ക് കൈമാറി, പതിമൂന്നുകാരിയെ വനിത സുരക്ഷാജീവനക്കാരി മര്‍ദ്ദിച്ചതുള്‍പ്പെടെ ജീവനക്കാരില്‍ നിന്നും പല വീഴ്ചകളുണ്ടായിട്ടും വികസന സമിതി യോഗം വിളിച്ച് കൂട്ടാന്‍ അധികൃതര്‍ തയ്യാറായില്ല. മൂന്നു മാസത്തിലൊരിക്കല്‍ വികസന സമിതി കൂടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ മൂന്നു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും വികസന സമിതി കൂടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കൊവിഡ് മൂലമാണ് വികസന സമിതി കൃത്യമായി കൂടാന്‍ കഴിയാതിരുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നു.  

എന്നാല്‍ കൊവിഡിന് മുന്‍പും ക്യത്യമായ ഇടവേളകളില്‍ വികസന സമിതി കൂടാനോ കൂടുന്ന വികസന സമിതികളുടെ തീരുമാനം നടപ്പാക്കാനോ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മുന്‍പ് ചേര്‍ന്ന യോഗങ്ങളിലെടുത്ത പല തീരുമാനങ്ങളും നിര്‍ദേശങ്ങളും കടലാസിലൊതുങ്ങിയിരിക്കുകയാണ്. തീരുമാനങ്ങളില്‍ പലതും നടപ്പാക്കാന്‍ അധികൃതര്‍ യാതൊരു താല്‍പര്യവും കാണിക്കാറില്ല. 2021 സപ്തംബര്‍ 9 ലെ ഉത്തരവ് പ്രകാരം ഈ വര്‍ഷം ഫെബ്രുവരി 26 ന് വികസന സമിതി പുന:സംഘടിപ്പിച്ചിരുന്നു.  പുന:സംഘടനക്കു ശേഷവും വികസന സമിതി കൂടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ജില്ലാ കളക്ടര്‍ ചെയര്‍മാനും, ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയുമായ വികസന സമിതിയില്‍ എംപി, എംഎല്‍എ, ജില്ലാ ബ്ലോക്ക് ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങള്‍ എന്നിവരെ കൂടാതെ 18 അംഗങ്ങളും വികസന സമിതിയിലുണ്ട്. അംഗങ്ങളായ  വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടി പ്രതിനിധികളും വികസന സമിതി ചേരാന്‍ ഒരാവശ്യവും ഇതുവരെ ഉന്നയിച്ചിട്ടില്ല. മുന്‍പ് ഒരിക്കലുമില്ലാത്ത തരത്തില്‍ ആശുപത്രിയില്‍ ദിവസേന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ്.  

Tags: Medical Collegealappuzhaകോളേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.