Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലും’, മൂക്കിന് താഴെ ശിവസേനയെ വെള്ളംകുടിപ്പിക്കുന്ന നവനീത് കൗറും ഭര്‍ത്താവും ആര്?

ഉദ്ധവ് താക്കറെയുടെ വസതിയായ മതേശ്രീയ്‌ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയതോടെ എംപി നവ്‌നീത് കൗര്‍ റാണയുടെയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയുടെയും വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകരുടെ പ്രകടനങ്ങള്‍ ഒഴിഞ്ഞ നേരമില്ല. കാരണം ഇരുവരും നടത്തിയ വെല്ലുവിളി മഹാരാഷ്‌ട്രയിലെ ശിവസേനയുടെ കരുത്ത് അറിയുന്ന സ്വബോധമുള്ള ആരും ഒരിയ്‌ക്കലും മുതിരാത്ത ഒന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 08:49 pm IST
in India

മുംബൈ: ഉദ്ധവ് താക്കറെയുടെ വസതിയായ മതേശ്രീയ്‌ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയതോടെ എംപി നവ്‌നീത് കൗര്‍ റാണയുടെയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയുടെയും വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകരുടെ പ്രകടനങ്ങള്‍ ഒഴിഞ്ഞ നേരമില്ല. കാരണം ഇരുവരും നടത്തിയ വെല്ലുവിളി മഹാരാഷ്‌ട്രയിലെ ശിവസേനയുടെ കരുത്ത് അറിയുന്ന സ്വബോധമുള്ള ആരും ഒരിയ്‌ക്കലും മുതിരാത്ത ഒന്നാണ്.

ശിവസേന പ്രവര്‍ത്തകര്‍ ഇവരുടെ വീടിന് മുന്നില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി. ഖാറിലുള്ള ഇവരുടെ അപാര്‍ട്‌മെന്‍റിലേക്ക് തള്ളിക്കയറാന്‍ നോക്കി. കനത്ത പൊലീസ് കാവലില്‍ ഒരു വിധത്തിലാണ് ശിവസേന പ്രവര്‍ത്തകരെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞത്.

മഹാരാഷ്‌ട്രയിലെ പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ മെയ് 3 മുതല്‍ മൈക്കുപയോഗിച്ച് പള്ളികള്‍ക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചത് മഹാരാഷ്ട നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയാണ്. എന്നാല്‍ അമരാവതി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി നവനീത് കൗറും ഭര്‍ത്താവും  ഏപ്രില്‍ 23 ശനിയാഴ്ച രാവിലെ 9 മണിക്ക് ഉദ്ധവ് താക്കറെയുടെ വസതിയായ മാതേശ്രീയ്‌ക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്നാണ് ഒരു പടി കൂടി കടന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ അനുമതിയില്ലെന്ന് പറഞ്ഞ് വെള്ളിയാഴ്ച തന്നെ പൊലീസ് ഇരുവര്‍ക്കും താക്കീത് നല്‍കി.

പിന്നീട് പൊലീസും ശിവസേന പ്രവര്‍ത്തകരും ചേര്‍ന്ന് നവനീത് കൗറിനെയും ഭര്‍ത്താവിനെയും അക്ഷരാര്‍ത്ഥത്തില്‍ വീടിനുള്ളില്‍ തടവുകാരാക്കി. വൈകാതെ അറസ്റ്റും ചെയ്തു. ശക്തമായ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലുമിട്ടു. എങ്കിലും നവനീത് കൗറും ഭര്‍ത്താവും നിയമയുദ്ധത്തിന് ഒരുങ്ങുകയാണ്. ഒപ്പം പൊലീസ് നടത്തിയ അപമര്യാദകള്‍ അക്കമിട്ട് നിരത്തി കേന്ദ്രത്തെ അറിയിച്ചതോടെ മഹാരാഷ്ടസര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരവകുപ്പ് വിശദീകരണം ചോദിച്ചിരിക്കുകയാണ്.

ആരാണ് നവ്‌നീത് റാണ?

നവനീത് കൗര്‍ റാണ മുംബൈയില്‍ ഒരു പഞ്ചാബി കുടുംബത്തില്‍ ജനിച്ചു. നവനീതിന്റെ അച്ഛന്‍ സൈന്യത്തിലായിരുന്നു. നവനീത് 12ാം ക്ലാസ് വരെ പഠിച്ച് പിന്നീട് മോഡലിങ്ങിലേക്കും സിനിമാ അഭിനയത്തിേേലക്കും തിരിഞ്ഞു. തെലുങ്ക്, കന്നട, മലയാളം, പഞ്ചാബി, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചു.

പക്ഷെ യാദൃച്ഛികമായി ബാബ രാംദേവിനെ കണ്ടുമുട്ടിയത് ജീവിതത്തെ മാറ്റിമറിച്ചു. ഇപ്പോള്‍ എംഎല്‍എയായ ഭര്‍ത്താവ് രവി റാണ ബാബാ രാംദേവിന്റെ അടുത്ത അനുയായി ആയിരുന്നു. രാംദേവിന്റെ നിരവധി യോഗ പരിപാടികളുടെ സംഘാടകനായിരുന്നു രവി റാണ. അമരാവതിയില്‍ ബാബ രാംദേവി്‌ന്റെ നിരവധി യോഗ പ്രകടനങ്ങള്‍ രവി റാണ സംഘടിപ്പിച്ചി്ട്ടുണ്ട്. ഇത്തരം ഒരു യോഗ സമ്മേളനത്തിലാണ് നവ്‌നീത് കൗറും രവി റാണയും കണ്ടുമുട്ടുന്നത്. പിന്നീട് രാംദേവ് തന്നെയാണ് ഇവരോട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചത്. 2011ല്‍ ഇരുവരും ബാബ രാംദേവ് 3000 ദമ്പതിമാര്‍ക്ക് സമൂഹ വിവാഹം സംഘടപ്പിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ഒരു ദമ്പതികള്‍ നവ്‌നീത് കൗര്‍ റാണയും രവി റാണയും ആയിരുന്നു.

രവി റാണ രാഷ്‌ട്രീയത്തിലായതുകൊണ്ട് നവ്‌നീതും രാഷ്‌ട്രീയത്തിലേക്ക് തിരിഞ്ഞു. 2014ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സലിച്ചെങ്കിലും നവ്‌നീത് കൗര്‍ തോറ്റു. 2019ല്‍ എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും സഹായത്തോടെ ഇവര്‍ അമരാവതിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ശിവസേനയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചു. ഒപ്പം രവി റാണ എംഎല്‍എആയി മത്സരിച്ച് ജയിച്ചു. അമരാവതിയിലെ ബദ്‌നേര നിയമസഭാമണ്ഡത്തിലെ സ്വതന്ത്ര എംഎല്‍എയാണ് രവി റാണ. 2019ല്‍ ശിവസേനയുടെ പ്രിതി സഞ്ജയ് ബണ്ടിനെ 15,541 വോട്ടുകള്‍ക്കാണ് രവി റാണ തോല്‍പിച്ചത്. ഇതോടെ മൂന്നാം തവണയും എംഎല്‍എ ആയി. ജയിലില്‍ കര്‍ഷകര്‍ക്ക് വിളകള്‍ക്ക് മാന്യമായ മിനിമം കൂലി നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വ്യക്തിയാണ് രവി റാണ. പിന്നീട് അദ്ദേഹം ബിജെപിയ്‌ക്ക് തന്റെ സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Tags: വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ലൗഡ്സ്പീക്കര്‍ നിരോധനംനവനീത് കൗര്‍ റാണ എംപിമഹാരാഷ്ട്രരവി റാണ എംഎല്‍എഹനുമാന്‍ ചാലിസനവനീത് റാണരാജ്യദ്രോഹക്കുറ്റംUddhav ThackerayShiv Senaരാജ് താക്കറെബാബ രാംദേവ്ലൗഡ് സ്പീക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.