Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ് ട്രോഫിയില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം; കേരളം സെമിയില്‍

നായകന്റെ പകിട്ടോടെ കളത്തില്‍ തകര്‍ത്താടിയ ജിജോ ജോസഫിന്റെ മികവില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. പഞ്ചാബിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ഇതോടെ കേരളം സെമി ഉറപ്പിച്ചു.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Apr 22, 2022, 10:30 pm IST
inFootball

മഞ്ചേരി: നായകന്റെ പകിട്ടോടെ കളത്തില്‍ തകര്‍ത്താടിയ ജിജോ ജോസഫിന്റെ മികവില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. പഞ്ചാബിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ഇതോടെ കേരളം സെമി ഉറപ്പിച്ചു.  

മേഘാലയക്കെതിരെ ഇറങ്ങിയ ഇലവനില്‍ രണ്ട് മാറ്റവുമായാണ് ഇന്നലെ പഞ്ചാബിനെതിരെ കേരളത്തെ കോച്ച് ബിനോ ജോര്‍ജ് ഇറക്കിയത്. മുഹമ്മദ് സഫ്നാദിന് പകരം ഷിഗിലും നിജോ ഗില്‍ബര്‍ട്ടിന് പകരം സല്‍മാന്‍ കള്ളിയത്തും ഇറങ്ങി. മത്സരം തുടങ്ങി ആദ്യ മിനിറ്റ് പിന്നിടും മുന്‍പ് തന്നെ കേരളം പഞ്ചാബ് ഗോള്‍മുഖം വിറപ്പിച്ചു. പത്താം മിനിറ്റില്‍ ബല്‍ജിത് സിങ് ഒരു ലോങ് ഷോട്ട് പായിച്ചത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പതിനൊന്നാം മിനിറ്റില്‍ പഞ്ചാബിന് കോര്‍ണര്‍ ലഭിച്ചെങ്കിലും ഗുണമുണ്ടായില്ല. തൊട്ടുപിന്നാലെ കേരളത്തെ ഞെട്ടിച്ച് പഞ്ചാബ് ലീഡ് നേടി. 12-ാം മിനിറ്റില്‍ മന്‍വിര്‍സിങ്ങാണ് നല്ലൊരു ഹെഡ്ഡറിലൂടെ കേരള വല കുലുക്കിയത്. 15-ാം മിനിറ്റില്‍ നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്സിന്റെ വലതുമൂലയില്‍ നിന്ന് ഷിഗില്‍ പായിച്ച ഷോട്ട് പഞ്ചാബ് ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. വീണ്ടും കേരളത്തിന്റെ മുന്നേറ്റം. അര്‍ജുന്‍ ജയരാജ് ഷോട്ട് പായിച്ചെങ്കിലും പഞ്ചാബ് പ്രതിരോധനിര കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 18-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാറാടിച്ച് കേരളത്തിന്റെ സമനില ഗോള്‍. കോര്‍ണറിനൊടുവിലായിരുന്നു ഗോള്‍. അര്‍ജുന്‍ ജയരാജ് കോര്‍ണറില്‍ നിന്ന് പന്ത് തട്ടിക്കൊടുത്തത് ഷിഗിലിന്. ഷിഗില്‍ അത് ബോക്സിലേക്ക് സുന്ദരമായി ഉയര്‍ത്തിക്കൊടുത്തു. ഉയര്‍ന്നുവന്ന പന്തിനൊപ്പം തലപ്പൊക്കത്തില്‍ ചാടിയ നായകന്‍ ജിജോയുടെ വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡര്‍ പഞ്ചാബ് വലയില്‍ കയറി.  

22-ാം മിനിറ്റില്‍ പഞ്ചാബ് ഒരിക്കല്‍ക്കൂടി കേരള വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 25-ാം മിനിറ്റില്‍ ജിജോ ഒരു നല്ല അവസരം പാഴാക്കി. മുഹമ്മദ് റാഷിദ് വലതുവിങ്ങില്‍ക്കൂടി മുന്നേറി ബോക്സിലേക്ക് നല്‍കിയ പാസ് ജിജോ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്ത്. 29-ാം മിനിറ്റില്‍ കേരള ഗോളി മിഥുന്‍ പരിക്കേറ്റ് പിന്‍വാങ്ങി. പകരം ഇറങ്ങിയത് ടീമിലെ രണ്ടാം ഗോളിയായ എസ്. ഹജ്മല്‍.  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സല്‍മാനെ പിന്‍വലിച്ച് നൗഫലിനെ കേരളം കളത്തിലിറക്കി. തുടക്കത്തില്‍ തന്നെ കേരളത്തിന് നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ ബോക്സിനുള്ളില്‍ വിഘ്നേഷ് എടുത്ത ഷോട്ട് പഞ്ചാബ് ഗോളി രക്ഷപ്പെടുത്തി. പകരക്കാരനായി ഇറങ്ങിയ ജഷന്‍ദീപ് സിങ്ങിന്റെ ഷോട്ടാണ് ഹജ്മല്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തിയത്. പിന്നീടങ്ങോട്ട് ആക്രമണ പ്രത്യാക്രമണങ്ങളുടെ തിരമാലയായിരുന്നു മൈതനാത്ത്. ഇരു ബോക്സിലേക്കും പന്ത് തുടര്‍ച്ചയായി കയറിയിറങ്ങിയതോടെ കളി ആവേശക്കൊടുമുടിയിലെത്തി. 63-ാം മിനിറ്റില്‍ വിഘ്നേഷിനെ പിന്‍വലിച്ച് ടി.കെ. ജെസിനെ കേരളം മൈതാനത്തിറക്കി. ഒടുവില്‍ 86-ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ആരാധകരെ ആവേശത്തിലാറാടിച്ച് ലീഡെടുത്തു. ബോക്സിലേക്ക് ലഭിച്ച പന്ത് നായകന്‍ ജിജോ ജോസ് ഉഗ്രനൊരു ഷോട്ടിലൂടെ പഞ്ചാബ് ഗോള്‍കീപ്പറെ കീഴടക്കി വലയിലെത്തിച്ചു (21). ടൂര്‍ണമെന്റില്‍ കേരള ക്യാപ്റ്റന്റെ അഞ്ചാം ഗോളായി ഇത്.

സന്തോഷ് ട്രോഫി പോയിന്റ് ടേബിള്‍  

ട്രീം                   മത്സരം   വിജയം  തോല്‍വി  സമനില  പോയിന്റ്  

ഗ്രൂപ്പ് എ  

കേരളം                    4        3         0           1                 10  

ബംഗാള്‍                 3        2          1          0                   6

മേഘാലയ             3        1          1          1                    4  

പഞ്ചാബ്                3        1          2          0                    3  

രാജസ്ഥാന്‍            3        0          3          0                    0  

ഗ്രൂപ്പ് ബി  

മണിപ്പൂര്‍               3        2         1           0                   6  

ഒഡീഷ                      2        1         0           1                  4  

കര്‍ണാടക               2        1         0           1                 4

സര്‍വീസസ്             3        1         2           0                3  

ഗുജറാത്ത്                2        0         2           0                 0  

Tags: keralapunjabസന്തോഷ് ട്രോഫി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

ജില്ലാ വിഭജനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയും ഭരണപരിഷ്‌കാരമോ രാഷ്‌ട്രീയക്കളിയോ?

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.