Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മെഡിക്കല്‍ കോളജല്ലേ, വൃത്തി വേണ്ടേ; ആശുപത്രി വളപ്പില്‍ മലിനജലം കെട്ടി നില്‍ക്കുന്നത് മുട്ടൊപ്പം ഉയരത്തിൽ, രാത്രിയും പകലും മാസ്‌ക് ധരിച്ച് പരിസരവാസികൾ

ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ മൂന്ന് നിലകളിലെ ബാത്ത് റൂം പൈപ്പുകള്‍ ഒരേ പോലെ പൊട്ടി ഒഴുകുകയാണ്. ഒരു തുള്ളി വെള്ളം പോലും ടാങ്കിലേക്ക് ഒഴുകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 03:41 pm IST
inKollam
മാലിന്യം പൊട്ടിയൊഴുകുന്നു

മാലിന്യം പൊട്ടിയൊഴുകുന്നു

ചാത്തന്നൂര്‍: പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് വീട്ടിലും മാസ്‌ക് മാറ്റാന്‍ നിര്‍വാഹമില്ലാതായി. കൊവിഡ് ജാഗ്രതയാണെന്നു കരുതിയെങ്കില്‍ തെറ്റി, തോട്ടില്‍ നിന്നുള്ള അതിരൂക്ഷ ദുര്‍ഗന്ധം സഹിക്കാനാവാതെ മാസ്‌ക് ധരിച്ച് പോകുന്നതാണ്. മെഡിക്കല്‍ കോളേജിന്റെ ശുചിമുറികളില്‍ നിന്നും ടാങ്കുകളിലേക്ക് പോകുന്ന പൈപ്പുകള്‍ പൊട്ടിയൊഴുകുന്നത് മൂലമുള്ള ദുര്‍ഗന്ധം കാരണം 24 മണിക്കൂറും മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയിലാണ് സമീപത്തുള്ള വീട്ടുകാരും, ഹോസ്റ്റലിലും ക്വാര്‍ട്ടേഴ്‌സ് പരിസരത്തും താമസിക്കുന്നവരും.  

ദുര്‍ഗന്ധത്തില്‍ നിന്നും രക്ഷതേടിയാണ് രാത്രിയും പകലും മാസ്‌ക് ധരിക്കുന്നത്. മിക്കപ്പോഴും ചീമുട്ടയുടെ ഗന്ധമാണ് ഇവിടെ നിന്ന് ഉയരുന്നത്. ചിലപ്പോള്‍ വിസര്‍ജ്യത്തിന്റെ അതിരൂക്ഷ ദുര്‍ഗന്ധവും. മെഡിക്കല്‍കോളേജിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പൊതുവഴിയിലൂടെ മൂക്ക് പൊത്താതെ നടക്കാന്‍ കഴിയില്ല.

ഒാക്‌സിജന്‍ പ്ലാന്റിന് സമീപം കക്കൂസ് മാലിന്യം തോട് പോലെയാണ് ഒഴുകുന്നത്. ഇന്റേണ്‍സ് ഹോസ്റ്റലിന്റെ പരിസരത്ത് ഒരു ചെറിയ മാലിന്യക്കുളം തന്നെ രൂപപ്പെട്ടു. കൂടാതെ ജീവനക്കാരും ഡോക്ടര്‍മാരും താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പരിസരത്ത് ദുര്‍ഗന്ധം കാരണം പലരും വാടക വീടുകളിലേക്ക് മാറി. കാന്റീനില്‍ നിന്നുള്ള മലിനജലം ടാങ്കുകള്‍ നിറഞ്ഞും പൈപ്പ് പൊട്ടിയും ഒഴുകുകയാണ്. കൂടാതെ മെഡിസിന്‍ സ്റ്റോര്‍ പരിസരത്ത് മലിനജലത്തില്‍ ചവിട്ടി വേണം സ്റ്റോറില്‍നിന്നും മരുന്നുകള്‍ വാങ്ങാന്‍.  

ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ മൂന്ന് നിലകളിലെ ബാത്ത് റൂം പൈപ്പുകള്‍ ഒരേ പോലെ പൊട്ടി ഒഴുകുകയാണ്. ഒരു തുള്ളി വെള്ളം പോലും ടാങ്കിലേക്ക് ഒഴുകുന്നില്ല. രോഗികളുടെ വാര്‍ഡിന്റെ പുറകിലെ പൈപ്പുകള്‍ പൊട്ടി ഒഴുകിയിട്ട് ഒരു മാസമായി. ഇവിടെ രോഗികള്‍ മൂക്കുപൊത്തിയിട്ടും രക്ഷയില്ല.

ആശുപത്രി വളപ്പില്‍ പലയിടത്തും മുട്ടൊപ്പം ഉയരത്തിലാണ് മലിനജലം കെട്ടി നില്‍ക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നതാണിത്. പ്രശ്‌നത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ തന്നെ ആവശ്യപ്പെടുന്നു. മാലിന്യവും ദുര്‍ഗന്ധവും ഒഴിവാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയിട്ടും  ഫലപ്രദമായ നടപടിയായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പുകള്‍ പൊട്ടി മാലിന്യം ഒഴുകിയിട്ടും നടപടിയെടുക്കാത്ത മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags: Medical CollegeWastekollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.