Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാനിലെ കരൗലിയിലെ കലാപം: ബിജെപി നേതാവും ജയ്‌പൂര്‍ മേയറുമായ സോംയ ഗുര്‍ജാറിന്റെ ഭര്‍ത്താവ് അറസ്റ്റില്‍; കോണ്‍ഗ്രസ് സര്‍ക്കാര്‍ വേട്ടയാടുന്നു

രാജസ്ഥാനിലെ കരൗലിയില്‍ ഹിന്ദു പുതുവത്സരദിനത്തില്‍ നടത്തിയ ബൈക്ക്‌റാലിയെ ആക്രമിച്ച അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപിക്കാരെ വേട്ടയാടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2022, 09:51 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനിലെ കരൗലിയില്‍ ഹിന്ദു പുതുവത്സരദിനത്തില്‍ നടത്തിയ ബൈക്ക്‌റാലിയെ ആക്രമിച്ച അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപിക്കാരെ വേട്ടയാടുന്നു. കരൗലി വര്‍ഗ്ഗീയകലാപത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായ ജയ്‌പൂര്‍ മേയറും ബിജെപി നേതാവുമായ സോംയ ഗുര്‍ജാറിനെ അശോക് ഗെലോട്ട് സര്‍ക്കാര്‍ വേട്ടയാടുകയാണ്.

സോംയ ഗുര്‍ജാറിന്റെ ഭര്‍ത്താവ് രാജാറാം ഗുര്‍ജാറിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഗുര്‍ജാര്‍ സമുദായത്തിലെ അഞ്ചു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുര്‍ജാര്‍ സമുദായത്തെ വേട്ടയാടുന്നതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ബിജെപിയ്‌ക്ക് പൊതുവേ ശക്തമായി പിന്തുണ നല്‍കുന്ന സമുദായമാണ് ഗുര്‍ജാര്‍. രണ്ട് അശോക് ഗെലോട്ടിന്റെ എതിരാളി സച്ചിന്‍ പൈലറ്റിനെ പിന്തുണയ്‌ക്കുന്ന സമൂദായം കൂടിയാണ് ഗുര്‍ജാര്‍. സച്ചിന്‍ പൈലറ്റ് ഗുര്‍ജറാണ്.

അക്രമം കൃത്യമായി ആസൂത്രണം ചെയ്ത കോണ്‍ഗ്രസ് കൗണ്‍സിലറായ മത്‌ലൂബ് അഹമ്മദിനെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല. കല്ലേറും അതിനെതുടര്‍ന്ന് കടകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്ത അക്രമം ആസൂത്രണം ചെയ്തതും മത്ലൂബ് അഹമ്മദാണ്. പകരം ബിജെപി നേതാവും ജയ്‌പൂരിലെ മേയറുമായ സോംയ ഗുര്‍ജാറിന്റെ ഭര്‍ത്താവ് രാജാറാം ഗുര്‍ജാറിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.കൂടാതെ ബൈക്ക് റാലിക്ക് പൊലീസില്‍ നിന്നുള്ള അനുമതിക്ക് അപേക്ഷ നല്‍കിയ  കണ്‍വീനര്‍ നീരജ് ശര്‍മ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഹിന്ദു സേനയുടെ സംസ്ഥാന പ്രസിഡന്‍റ് സാഹബ് സിങ്ങ് ഗുര്‍ജാറിനെയും  കേസില്‍ കുടുക്കിയിട്ടുണ്ട്. ഇതിനെതിരെ 13 മഹാപഞ്ചായത്തുകള്‍  വിഷയത്തില്‍ യോഗം ചേര്‍ന്നു.  ഗുര്‍ജാര്‍ സമുദായത്തിന് സ്വാധീനമുള്ള മഹാപഞ്ചായത്തുകളാണിവ. കരൗലി വര്‍ഗ്ഗീയ കലാപത്തില്‍ സിബി ഐ അന്വേഷണം നടത്തുംവരെ പ്രക്ഷോഭം നടത്താനാണ് ഗുര്‍ജാര്‍ സമുദായത്തിന്റെ തീരുമാനം.  

ഗുര്‍ജാര്‍ സമുദായത്തിന്റെ ശ്കതമായ പ്രക്ഷോഭത്തിനെ ബിജെപി പിന്തുണയ്‌ക്കുകയാണ്.  രാജാറാം ഗുര്‍ജറിനെയും ഗുര്‍ജാര്‍ സമുദായത്തിലെ മറ്റ് അഞ്ച് പേരെയും യഥാര്‍ത്ഥ അക്രമികള്‍ അവരുടെ രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ചാണ് അനാവശ്യമായി പൊലീസ് കേസില്‍ കുടുക്കിയിരിക്കുന്നത്.  

ഹിന്ദു പുതുവത്സരദിനത്തോടനുബന്ധിച്ച് നടത്തിയ ഹിന്ദു പ്രകടനം ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള ഹത്വാര ബസാറില്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഉടനെ ആക്രമണവും തുടങ്ങി. മൂന്ന് ബൈക്കുകളും ഒരു ഡസനോളം കടകളും കത്തിച്ചു. ഈ പ്രദേശത്തെ ഹിന്ദു ബിസിനസുകാര്‍ പറയുന്നത് ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട കച്ചവടക്കാര്‍ ഉ്ച്ചതിരിഞ്ഞ് 3.30ഓടെ കടകള്‍ അടച്ച് പോയെന്നാണ്. പിന്നീടാണ് കടകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ആരോപിക്കപ്പെടുന്നു. കടകള്‍ കൊള്ളയടിച്ച ശേഷം അക്രമികള്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു. തീയണക്കാന്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചെങ്കിലും അവര്‍ വരാതിരുന്നതും ആസൂത്രണത്തിന്റെ ഭാഗമായാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

പൊലീസുകാര്‍ ഉള്‍പ്പെടെ 42 പേര്‍ക്ക് പരിക്കേറ്റു. 30 പേരെ തടങ്കലില്‍ വെച്ചിട്ടുള്ളതായി ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജിപി ഹവ സിങ്ങ് ഗുമാരിയ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് ബിജെപിയുടെ പരാതി.

ഈ അക്രമത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. മുസ്ലിങ്ങള്‍ കരൗലിയിലെ ഹത്വാര ബസാറില്‍ നിന്നുള്ള ഭൂരിപക്ഷസമുദായത്തിലെ കച്ചവടക്കാരെയും കുടുംബത്തെയും ഓടിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ അക്രമമെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഈ വര്‍ഗ്ഗീയ കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് കൃത്യമായ പങ്കുണ്ടെന്നും ബിജെപി നേതാവ് ആരോപിക്കുന്നു. ഈ കേസ് സിബി ഐ അന്വേഷിച്ചാലേ സത്യം തെളിയൂ എന്ന ആവശ്യമാണ് ഇപ്പോള്‍ ബിജെപി ഉയര്‍ത്തുന്നത്. ഹിന്ദു പുതുവത്സര റാലിയില്‍ അക്രമമുണ്ടാകുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഈ റാലി നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ അശോക് ഗെലോട്ട് സര്‍ക്കാരിന് എഴുതിയ കത്തില്‍ സൂചന നല്‍കിയിട്ടുണ്ട്.

Tags: നവസംവത്സര റാലിമത്ലൂബ് അഹമ്മദ്കരോലി വര്‍ഗ്ഗീയ കലാപംപോപ്പുലര്‍ ഫ്രണ്ട്ഹത്വാര ബസാര്‍pfiഗുര്‍ജാര്‍ സമുദായംbjpജയ്പൂര്‍ മേയര്‍രാജസ്ഥാന്‍ഹിന്ദുവിരുദ്ധ അശോക് ഗെലോട്ട്അശോക് ഗെഹ് ലോട്ട്സോംയ ഗുര്‍ജാര്‍communalismസിബി ഐ അന്വേഷണംവര്‍ഗ്ഗീയ സംഘര്‍ഷംകരോലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.