ലഖ്നോ: തന്നെ ഐഎസ് ഐഎസ് തേന്‍കെണിയില്‍ കുടുക്കുകയായിരുന്നെന്നും അതുവഴിയാണ് താന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തകനായതെന്നും ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ആയുധവുമായി അതിക്രമിച്ച് കയറിയ അഹമ്മദ് അബ്ബാസി. തീവ്രവാദ വിരുദ്ധ സെല്ലിന്റെ ചോദ്യം ചെയ്യലിലാണ് അഹമ്മദ് അബ്ബാസിയുടെ ഈ വെളിപ്പെടുത്തല്‍. മാത്രമല്ല, ഇസ്ലാമിക് മതപ്രചാരകനും ടെലിവിഷന്‍ വഴി യുവാക്കളെ മതമൗലികവല്ക്കരണത്തിലേക്ക് നയിക്കുന്ന വിവാദനായകനുമായ സക്കീര്‍ നായിക്കിന്റെ വീഡിയോകളും അഹമ്മദ് അബ്ബാസിയെ സ്വാധീനിച്ചിരുന്നതായി പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അഹമ്മദ് അബ്ബാസി വാക്കത്തിയുമായി ഗോരഖ്നാഥ് ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയത്. തടയാന്‍ ശ്രമിച്ച് രണ്ട് പൊലീസുകാരെ ആക്രമിച്ചു. യോഗിയുടെ സ്വകാര്യ താമസസ്ഥലം കൂടിയായ ഗോരഖ്നാഥില്‍ അഹമ്മദ് അബ്ബാസി ആയുധവുമേന്തി എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു. ചോദ്യം ചെയ്യലിലാണ് ഐഎസ്ഐഎസുമായുള്ള അഹമ്മദ് അബ്ബാസിയുടെ ബന്ധം വെളിപ്പെടുന്നത്.
ഐഎസ് ഐഎസ് ഇയാള്‍ക്ക് ധനസഹായം നല്‍കിയിരുന്നതായും ചോദ്യം ചെയ്യലില്‍ കണ്ടെത്തി. ഐഎസ് ഐഎസ് ഒരു പെണ്‍കുട്ടിയിലൂടെയാണ് തന്നിലേക്ക് എത്തിയതെന്ന് അബ്ബാസി പറഞ്ഞു. ആദ്യം ഒരു പെണ്‍കുട്ടി ഇയാളെ ബന്ധപ്പെടുകയായിരുന്നു. ഈ പെണ്‍കുട്ടി തന്നെ വശീകരിച്ച് ഐഎസ് ഐഎസില്‍ എത്തിക്കുകയായിരുന്നു. ഇ-മെയില്‍ വഴിയാണ് സംഭാഷണം ആരംഭിച്ചത്. പിന്നീട് താന്‍ ഐഎസ് ഐഎസില്‍ ചേരാന്‍ തീരുമാനിച്ചു. ഈ പെണ്‍കുട്ടി ഇന്ത്യയില്‍ വരാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അഹമ്മദ് അബ്ബാസി പറയുന്നു. ഇയാള്‍ ദുബായ് സന്ദര്‍ശനം നടത്തിയതായും ചോദ്യം ചെയ്യലില്‍ മനസ്ലിലായിട്ടുണ്ട്. അത് വഴി കാനഡയിലേക്ക് രക്ഷപ്പെടാനായിരുന്നു നീക്കമെന്ന് പറയുന്നു. അക്രമിയായ അഹമ്മദ് അബ്ബാസി ഐ ഐടി മുംബൈയിലെ കെമിക്കല്‍ എഞ്ചിനീയര്‍ കൂടിയാണെന്നത വസ്തുത അമ്പരപ്പുളവാക്കുന്നു.
അബ്ബാസി ഈ ഐഎസ് ഐഎസ് ഏജന്റായ പെണ്‍കുട്ടിക്ക് 40,000 രൂപ അയച്ചുകൊടുത്തതായും പറയുന്നു. ‘എന്നാല്‍ ഇത്തരം വിശദീകരണങ്ങള്‍ നല്കിയതുകൊണ്ട് ഇയാള്‍ കുറ്റവിമുക്തനാകില്ല. ഇത്തരം ഹണി ട്രാപ്പുകള്‍ ഐഎസ് എഎസിനെപ്പോലുള്ള സംഘടനകള്‍ ചെയ്യാറുണ്ട്’- ഉത്തര്‍പ്രദേശ് ഡിജിപി വിക്രം സിങ്ങ് പറഞ്ഞു.
പാകിസ്ഥാനില്‍ 2016ല്‍ വ്യോമസേനാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യം ചോര്‍ത്താന്‍ ഭീകരരന്‍ തേന്‍കെണി ഉപയോഗിച്ചിരുന്നു. ഫേസ്ബുക്ക് വഴിയായിരുന്നു ഇത്തരം വശീകരണതന്ത്രങ്ങള്‍ നടത്തിയിരുന്നത്.
അഹമ്മദ് അബ്ബാസിയുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലീസുകാരനായ അനുരാഗ് രജ്പുതിനും രണ്ട് ജവാന്മാര്ക്കും അഞ്ച് ലക്ഷം രൂപി വീതം നഷ്ടപരിഹാരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
സംഭവത്തിന് ശേഷം ശ്രീകൃഷ്ണ ജന്മസ്ഥാന് ക്ഷേത്രസമുച്ചയും ഉള്‍പ്പെടെ പ്രധാന ആരാധനാലയങ്ങളില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: