Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പോര്‍ട്ട് കൗണ്‍സില്‍ ഗ്രാന്റ് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു; സംസ്ഥാന റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റിനെതിരെ കേസെടുത്ത് കോടതി

അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന എസ്. അനില്‍ വാസവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സി.രാജbyസി.രാജ
Apr 4, 2022, 04:32 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന റെസ്ലിംഗ് അസോസിയേഷന് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് ലഭിച്ച ഗ്രാന്റ് തുക വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയില്‍ കേരള സംസ്ഥാന റെസ്ലിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും  റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ  സെക്രട്ടറി ജനറലുമായ വി.എന്‍. പ്രസൂദിനെതിരെ കോടതി കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 ആണ് ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുത്തത്. അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന എസ്. അനില്‍ വാസവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

  2017 വരെ അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന പ്രസൂദും പ്രസിഡന്റ് ആയിരുന്ന ജി. വര്‍ഗീസും 2017 ആഗസ്റ്റ് 15 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് സ്ഥാനമൊഴിഞ്ഞിരുന്നു.  തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ നാലുവര്‍ഷക്കാലത്തേക്ക് സെക്രട്ടറിയായി അനില്‍വാസനും പ്രസിഡന്റായി പ്രസൂദും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 30 വര്‍ഷമായി അസോസിയേഷന്‍ സെക്രട്ടറി പദവിയില്‍ തുടര്‍ന്നിരുന്ന പ്രസൂദ് പുതിയ സെക്രട്ടറിക്ക് മിനിറ്റ്‌സ് ബുക്ക്, ക്യാഷ് ബുക്ക്, പാസ് ബുക്ക് തുടങ്ങിയ രേഖകള്‍ കൈമാറിയില്ല. തുടര്‍ന്ന് അനില്‍ വാസവന്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ അനില്‍ വാസവന്‍ അറിയാതെ മുന്‍ പ്രസിഡന്റായിരുന്ന വര്‍ഗീസിന്റെ ഒപ്പു ഉപയോഗിച്ച് താന്‍  സെക്രട്ടറിയാണെന്ന് കാട്ടി പ്രസൂദ്  രണ്ടു ചെക്കുകളിലായി 2,10,000 രൂപ പിന്‍വലിക്കുകയായിരുന്നുവത്രെ. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് കോടതി കേസെടുത്തത്. വിശ്വാസവഞ്ചനയ്‌ക്കും വ്യാജ രേഖ ചമച്ചതിനുമുള്ള വകുപ്പുകള്‍ നിലനില്‍ക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

  അസോസിയേഷന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നു ഗ്രാന്റ് ഇനത്തിലും കായികതാരങ്ങളില്‍ നിന്നു എന്‍ട്രി ഫീസിനത്തിലും ലഭിക്കുന്ന തുക വര്‍ഷങ്ങളായി വ്യാജ കണക്ക് എഴുതിയ ശേഷം പ്രസൂദ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുകയാണ് ചെയ്തിരുന്നതെന്ന് അനില്‍ വാസവന്‍ ആരോപിച്ചിരുന്നു. സ്വന്തമായി തുക അഡ്വാന്‍സ് ചെയ്തതായി പുസ്തകത്തില്‍ എഴുതി രേഖയുണ്ടാക്കി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് ഗ്രാന്റ് ലഭിക്കുമ്പോള്‍ എഴുതിയെടുക്കുകയാണ് പ്രസൂദിന്റെ പതിവെന്നും അനില്‍ വാസവന്റെ പരാതിയില്‍ പറയുന്നു. കായിക നിയമപ്രകാരം മൂന്നു ടേം മാത്രമാണ് ഒരാള്‍ക്ക് പ്രധാനപദവികളായ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്തിരിക്കാന്‍ സാധിക്കുകയെന്നും എന്നാല്‍ പ്രസൂദ് 32 വര്‍ഷത്തിലധികമായി പ്രധാന പദവികളില്‍ തുടരുകയാണെന്നും പറയുന്നു.

 ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് അനില്‍ വാസവനെ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരായ കേസ് മുന്‍സിഫ് കോടതിയിലുണ്ട്.  അസോസിയേഷനിലെ  സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ജില്ലാ റെസ്ലിംഗ് അസോസിയേഷന്‍ ട്രഷററായിരുന്ന സന്തോഷ്‌കുമാര്‍ നല്‍കിയ കേസും നിലവിലുണ്ട്.

Tags: അധ്യക്ഷന്‍കേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

India

ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചത് ടി.പി. സെന്‍കുമാര്‍ അടക്കം 255 പ്രമുഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.