Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൈക്രോസോഫ്റ്റ്, ഗൂഗിള്‍…ഇന്ത്യന്‍ തലച്ചോറിനോടുള്ള സായിപ്പിന്റെ പ്രേമം തീരുന്നില്ല; ഫെഡക്‌സ് തലപ്പത്ത് മലയാളി; വരുമാനം 79 ലക്ഷം ഡോളറില്‍ അധികം

ലോകം വാഴ്‌ത്തുന്ന ഷിപ്പിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, കാര്‍ഗോ ഭീമന്‍ കമ്പനി ഫെഡെക്‌സിന്റെ തലപ്പത്തേക്ക് മലയാളിയായ രാജ് സുബ്രഹ്മണ്യം എത്തുന്നു. ഫെഡ്ക്‌സ് സ്ഥാപകനായ ഫ്രെഡറിക് ഡബ്യു സ്മിത്ത് സ്ഥാനമൊഴിയുന്നതോടെ രാജ് സുബ്രഹ്മണ്യം സിഇഒ സ്ഥാനത്തെത്തും. നേരത്തെ കമ്പനിയുടെ സിഒഒ സ്ഥാനത്തായിരുന്നു രാജ് സുബ്രഹ്മണ്യം. അപ്പോള്‍ അദ്ദേഹത്തിന്റെ കമ്പനിയില്‍ നിന്നും വാര്‍ഷിക വരുമാനം 79 ലക്ഷം ഡോളറായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 04:45 pm IST
inIndia

ന്യൂദല്‍ഹി: ആഗോള ടെക് കമ്പനികളെ മെയ്ഡ് ഇന്‍ ഇന്ത്യ സിഇഒമാര്‍ ഭരിക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്. അതിന്റെ തുടക്കം നമ്മള്‍ കണ്ടു. മൈക്രോസ്ഫ്റ്റിന്റെ സത്യ നഡെല്ല, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, ട്വിറ്ററിന്റെ പരാഗ് അഗള്‍ വാള്‍…..ഇപ്പോഴിതാ ലോകം വാഴ്‌ത്തുന്ന ഷിപ്പിംഗ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, കാര്‍ഗോ ഭീമന്‍ കമ്പനി ഫെഡെക്‌സിന്റെ തലപ്പത്തേക്ക് മലയാളിയായ രാജ് സുബ്രഹ്മണ്യം എത്തുന്നു.  

ഫെഡ്ക്‌സ് സ്ഥാപകനായ ഫ്രെഡറിക് ഡബ്യു സ്മിത്ത് സ്ഥാനമൊഴിയുന്നതോടെ രാജ് സുബ്രഹ്മണ്യം സിഇഒ സ്ഥാനത്തെത്തും. നേരത്തെ കമ്പനിയുടെ സിഒഒ സ്ഥാനത്തായിരുന്നു രാജ് സുബ്രഹ്മണ്യം. അപ്പോള്‍ അദ്ദേഹത്തിന്റെ കമ്പനിയില്‍ നിന്നും വാര്‍ഷിക വരുമാനം 79 ലക്ഷം ഡോളറായിരുന്നു. ഇതില്‍ 9.8 ലക്ഷം രൂപ ശമ്പളവും 19.9 ലക്ഷം ഡോളര്‍ ബോണസും 24.6 ലക്ഷം ഡോളര്‍ സ്‌റ്റോക് ഓപഷ്‌നും 15ലക്ഷം ഡോളറിന്റെ ഓഹരിയും മറ്റ് പ്രതിഫലമായി 10 ലക്ഷം ഡോളറും ലഭിച്ചിരുന്നു. ഇപ്പോള്‍ സിഇഒ ആകുന്നതോടെ വരുമാനം ഇനിയും വര്‍ധിക്കും. അത് കമ്പനി പരസ്യമാക്കിയിട്ടില്ല. സാലറിഡോട്ട്‌കോമിലാണ് സിഒഒ ആയിരിക്കുമ്പോഴുള്ള രാജ് സുബ്രഹ്മണ്യത്തിന്റെ വരുമാനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ സിഇഒ സ്ഥാനത്തിരിക്കുമ്പോഴുള്ള വരുമാനം എത്രയെന്ന് പ്രസിദ്ധീകരിച്ചിട്ടില്ല.

ഇപ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ ആസ്തി 1.5 കോടി ഡോളര്‍ വരും. ഇതില്‍ നല്ലൊരു ശതമാനം ഫെഡക്‌സ് ഓഹരിയുടെ വിപണിമൂല്യമാണ്. അമേരിക്കന്‍ ഓഹരി വിപണിയില്‍ ഫെഡക്സ് ഓഹരികള്‍ നിരന്തരം കുതിച്ചുയരുകയാണ്. ഇദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും നവീന ബിസിനസ് ആശയവുമാണ് രാജ് സുബ്രഹ്മണ്യത്തെ ഫെഡക്‌സിന്റെ തലപ്പത്തെത്തിച്ചത്.

ആദ്യമായി ഫെഡക്‌സ് സ്ഥാപിച്ച ഫ്രഡറിക് സ്മിത്ത് തന്നെ സിഇഒ സ്ഥാനമൊഴിയുമ്പോള്‍ ആ കസേരയിലേക്ക് മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ വിളിച്ചിരുത്തുക എന്നത് അപൂര്‍വ്വമായി ലഭിക്കുന്ന അംഗീകാരമാണ്.’നാളേയ്‌ക്ക് നോക്കുമ്പോള്‍ രാജ് സുബ്രഹ്മണ്യത്തെപ്പോലെ കഴിവുള്ള ഒരു നേതാവ് ഫെഡക്‌സിന്റെ തലപ്പത്തെത്തുന്നത് അത്യധികം സംതൃപ്തിയുണ്ട്. ഫെഡക്‌സിനെ വിജയകരമായ ഭാവിയിലേക്ക് അദ്ദേഹം നയിക്കുമെന്നുറപ്പുണ്ട്’- ഫെഡക്‌സ് സ്ഥാപകന്‍ ഫ്രെഡറിക് സ്മിത്ത് പറയുന്നു. 54കാരനായ രാജ് സുബ്രഹ്മണ്യം ഫെഡക്‌സില്‍ എത്തുന്നത് 1991ലാണ്. ബോംബെ ഐ ഐടിയില്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്ത രാജ് ന്യൂയോര്‍ക്കിലെ സിറാക്യൂസ് സര്‍വ്വകലാശാലയില്‍ മാസ്‌റ്റേഴ്‌സ് എടുത്തു. പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ മാര്‍ക്കറ്റിങ്ങിലും ഫിനാന്‍സിലും എംബിഎ നേടി.

ലോകത്താകെ ആറ് ലക്ഷം പേര്‍ ഫെഡക്‌സില്‍ ജോലി ചെയ്യുന്നു. ‘ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഓഹരിപങ്കാളികളുടെയും മൂല്യം ഉയര്‍ത്താന്‍ ഒന്നിച്ച് പരിശ്രമിക്കുമെന്ന ഉറപ്പാണ് സിഇഒ പദവി ഏറ്റെടുക്കുമ്പോള്‍ രാജ് സുബഹ്മണ്യം നല്‍കുന്നത്.

1971ല്‍ യേല്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഫ്രെഡറിക് സ്മിത്ത് കൊറിയര്‍ കമ്പനിയുടെ ആശയം ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട് മെംഫിസ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും അതിന് ചുറ്റുമുള്ള പ്രദേശങ്ങളെയും കേന്ദ്രീകരിച്ച് കൊറിയര്‍ ആരംഭിച്ചു. 1973ലാണ് പോസ്റ്റ് ഓഫിസുകളേക്കാള്‍ വേഗത്തില്‍ ചെറിയ പാര്‍സലുകളും കത്തുകളും എത്തിക്കാനായി ഫ്രെഡ് സ്മിത് ഫെഡക്സ് കമ്പനി ആരംഭിക്കുന്നത്.1983 ആകുമ്പോഴേക്കും വരുമാനം 100 കോടി ഡോളറായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.  

മുന്‍ കേരള ഡിജിപി സി. സുബ്രഹ്മണ്യം ഐപിഎസിന്റെ മകനാണ് തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം. റിട്ട. ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടറായ ഡോ. ബി. കമലമ്മാളാണ് അമ്മ. കവടിയാര്‍ പട്ടം റോഡിലാണ് ഇവര്‍ താമസിക്കുന്നത്.നേരത്തെ രാജിന്റെ സഹോദരന്‍ രാജീവ് സുബ്രഹ്മണ്യം, രാജിന്റെ ഭാര്യ ഉമ സുബ്രഹ്മണ്യം, രാജിന്റെ മകന്‍ അര്‍ജുന്‍ രാജേഷ് എന്നിവരും ഫെഡക്‌സില്‍ ജോലി ചെയ്തിരുന്നു.

Tags: ഐഎസ്Malayaliകേരള സ്വദേശികള്‍എയര്‍ ഇന്ത്യ സിഇഒഫെഡക്‌സ്രാജ് സുബ്രഹ്മണ്യംഫ്രഡറിക് സ്മിത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.