Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രസിഡന്റിന്റെ രാജിക്കായി ജനങ്ങളുടെ പ്രക്ഷോഭം ശക്തം; ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, സംശയം തോന്നുന്നവരെ സൈന്യത്തിന് അറസ്റ്റ് ചെയ്യാം

സമരക്കാര്‍ക്കെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചെങ്കിലും മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ എതിര്‍പ്പുമായി എത്തിയതോടെ നിലപാട് മാറ്റി. പകരം പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തുമെന്നറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 09:49 am IST
inWorld

കൊളംബോ : ജനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധികളില്‍ രാജ്യം നട്ടം തിരിയുമ്പോഴാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നത്. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവില്‍ ഇറങ്ങിയതോടെ ഇന്ന് പുലര്‍ച്ചെ ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.  

ഇനി സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു.

മിരിഹനയില്‍ വ്യാഴാഴ്ച രാത്രി പ്രതിഷേധത്തിനിടെ സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 53 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും സേന പിടികൂടി. 2 മാധ്യമപ്രവര്‍ത്തകരും 5 പോലീസുകാരും ഉള്‍പ്പെടെ 15 പേര്‍ക്കു പരുക്കേറ്റു. അറസ്റ്റിലായവരെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ആരോപണമുണ്ട്. അവരെ മോചിപ്പിക്കാന്‍ 300 അഭിഭാഷകര്‍ ഒരുമിച്ചു പോലീസ് സ്റ്റേഷനിലെത്തുകയും ഇത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെയ്‌ക്കുകയും ചെയ്തു.  

വെള്ളിയാഴ്ച കൊളംബോയില്‍ നിന്നുള്ള പ്രധാന റോഡുകളെല്ലാം സമരക്കാര്‍ ഉപരോധിച്ചു. മോറത്തുവ മേയറുടെ വസതിക്കു നേരെ കല്ലേറുണ്ടായി. ഡീസല്‍ക്ഷാമം രൂക്ഷമായതോടെ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോകാന്‍ സാധിക്കാതെ വത്തലയില്‍ മത്സ്യത്തൊഴിലാളികള്‍ കാന്‍ഡി റോഡ് ഉപരോധിച്ചു.  

സമരക്കാര്‍ക്കെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചെങ്കിലും മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ എതിര്‍പ്പുമായി എത്തിയതോടെ നിലപാട് മാറ്റി. പകരം പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തുമെന്നറിയിച്ചു.  

രാജ്യത്തിന്റെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണന്ന് ഭരണകക്ഷിയില്‍ നിന്നടക്കം ആക്ഷേപം ശക്തമാണ്. വ്യാപക പ്രക്ഷോഭത്തിന് സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ഉയര്‍ന്നതോടെ രാജ്യം അതീവ സുരക്ഷയിലാണ്.  കടുത്ത ചൂടും ദിവസേന 13 മണിക്കൂര്‍വരെ പവര്‍കട്ടും ഏര്‍പ്പെടുത്തിയതോടെ പൊറുതിമുട്ടിയാണ് ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഇതിനിടെയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.  

Tags: emergencyശ്രീലങ്കനിരോധനാജ്ഞഗോത്തബായ രാജപക്‌സ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

News

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.