Categories: Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; നാല് ഉരുളകളായി രഹസ്യഭാഗത്ത് ഒളിപ്പിച്ചത് ഒരു കിലോ സ്വര്‍ണം, രണ്ടു പേർ അറസ്റ്റിൽ

ഖത്തറില്‍ നിന്നെത്തിയ ഇസ്മായില്‍,​ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഇക്ബാല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഖത്തറില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ഒരു കിലോയോളം സ്വര്‍ണമിശ്രിതം നാല് ഉരുളകളാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

ഖത്തറില്‍ നിന്നെത്തിയ ഇസ്മായില്‍,​ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഇക്ബാല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കരിപ്പൂരില്‍ സ്വര്‍ണം പിടിച്ചെടുക്കുന്നത്.

Recent Posts