Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതവേഷം അഴിച്ച് വിദ്യാര്‍ത്ഥികള്‍; ഹിജാബില്‍ പിടിവാശി പിടിച്ചവരെ പുറത്താക്കി; ഹൈക്കോടതി വിധി ലംഘിക്കുന്നവരെ എസ്എസ്എല്‍സി എഴുതിക്കില്ലെന്ന് കര്‍ണാടക

കെഎസ്ടിവി ഹൈസ്‌കൂളില്‍ പരീക്ഷ നടത്തുന്നതിനിടെ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച ഇന്‍വിജിലേറ്ററെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നൂര്‍ ഫാത്തിമ ഹിജാബ് ധരിച്ചാണ് എത്തിയത്. ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് ഇവരെ പിന്നീട് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തിരിച്ചയക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 09:04 pm IST
inIndia

ബെംഗളൂരു: ഹിജാബ് വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം സമാധാനപരമായി നടന്നു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും യൂണിഫോമില്‍ പരീക്ഷ എഴുതി. കുറച്ച് പേര്‍ മാത്രം വിട്ടുനിന്നു. ചിലരെ ഹിജാബ് ധരിച്ചതിന് തിരിച്ചയച്ചു.

കെഎസ്ടിവി ഹൈസ്‌കൂളില്‍ പരീക്ഷ നടത്തുന്നതിനിടെ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച ഇന്‍വിജിലേറ്ററെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നൂര്‍ ഫാത്തിമ ഹിജാബ് ധരിച്ചാണ് എത്തിയത്. ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് ഇവരെ പിന്നീട് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തിരിച്ചയക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ബാഗല്‍കോട്ട് ജില്ലയിലെ ഇലക്കല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പരീക്ഷ വേണ്ടെന്ന് തീരുമാനിച്ച് മടങ്ങിപ്പോയി. മറ്റൊരു സംഭവത്തില്‍, മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിയ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 6 വ്യാജ ഉദ്യോഗാര്‍ത്ഥികളെ ബെലഗാവി ജില്ലയിലെ ചിക്കോഡി നഗരത്തില്‍  പോലീസ് കസ്റ്റഡിയിലെടുത്തു. ഹാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് അധികൃതര്‍ ഇവരെ പിടികൂടിയത്.

ബെളഗാവി എംഎല്‍എ അനില്‍ ബെനകെ ഹിജാബും ബുര്‍ഖയും ധരിച്ച വിദ്യാര്‍ത്ഥികളെ പൂക്കള്‍ അര്‍പ്പിച്ച് സ്വീകരിച്ചു. പിന്നീട് ഈ വിദ്യാര്‍ത്ഥികള്‍ ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റി പരീക്ഷയില്‍ പങ്കെടുത്തു. ഈ അധ്യയന വര്‍ഷം 8,73,846 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 4,52,732 ആണ്‍കുട്ടികളും 4,21,110 പെണ്‍കുട്ടികളുമാണ്. മൂന്നാം ലിംഗത്തില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികളും, ഭിന്നശേഷിയുള്ള 5,307 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 3,444 പരീക്ഷാ കേന്ദ്രങ്ങളിലും 144ാം വകുപ്പ് കര്‍ശനമാക്കിയിട്ടുണ്ട്, സംഘര്‍ഷവും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും കര്‍ശനമായ പോലീസ് സുരക്ഷയെ വിന്യസിച്ചു. 60,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരീക്ഷകള്‍ നിരീക്ഷിച്ചു.

ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി ലംഘിക്കുന്ന ആരെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക മന്ത്രിമാര്‍ വ്യക്തമാക്കി. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.ചട്ടം ലംഘിച്ചാല്‍ നടപടി നേരിടേണ്ടിവരും. അതില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. ഹൈക്കോടതി ഉത്തരവ് എല്ലാവരും അനുസരിക്കണം. വിദ്യാര്‍ത്ഥികള്‍ ഹിജാബ് മാറ്റി പരീക്ഷ എഴുതണമെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

പ്രൈമറിസെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും ഇതേ അഭിപ്രായത്തില്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സ്വാഭാവികമായും പോലീസ് നടപടിയെടുക്കും. ഒരു കുട്ടിയും ഇത്തരം കാര്യങ്ങള്‍ക്ക് അവസരം നല്‍കില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

Tags: ഹിജാബ് തര്‍ക്കംexamകര്‍ണ്ണാടകറോബസവരാജ് ബൊമ്മെഎസ്എസ്എല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.