Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കെ-റെയില്‍ സമരം കെട്ടടങ്ങില്ല

കേരളത്തിന്റെ വികസനത്തിനുവേണ്ടിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി എന്ന വാദം അസംബന്ധമാണ്. ഒരു വികസനവും ഇത് കൊണ്ടുവരാന്‍ പോകുന്നില്ല എന്നു മാത്രമല്ല കേരളത്തിന്റെ വികസനത്തിന് പലതരത്തില്‍ ഈ പദ്ധതി വിഘാതമാവുകയും ചെയ്യും. രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഴിമതി നടത്താനുള്ള അവസരമായാണ് മുഖ്യമന്ത്രിയും സംഘവും ഇതിനെ കാണുന്നത്. ഇനിയങ്ങോട്ട് അധികാരമുണ്ടായാലും ഇല്ലെങ്കിലും പാര്‍ട്ടി നടത്തിക്കൊണ്ടുപോവാനും, നേതാക്കള്‍ക്ക് ആഡംബര ജീവിതം നയിക്കാനുമുള്ള സഹസ്രകോടികള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് ഒത്താശ ചെയ്യുന്നവര്‍ക്കും രാഷ്‌ട്രീയ വേര്‍തിരിവില്ലാതെ ഇതിന്റെ വിഹിതം ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 06:00 am IST
inEditorial

കെ. റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനെതിരായ ജനകീയ പ്രക്ഷോഭം അനുദിനം ശക്തിപ്പെട്ടു വരികയാണ്. പിണറായി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലും ഭീഷണിയുമൊന്നും വകവയ്‌ക്കാതെ ജനങ്ങള്‍ സമരരംഗത്തിറങ്ങിയിരിക്കുന്നു. പദ്ധതികള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനിച്ച് കല്ലിടല്‍ പുരോഗമിക്കുകയാണ്. ഒരു സെന്റ് ഭൂമിയിലെ ഒറ്റ മുറി വീട്ടില്‍ കഴിയുന്നവരുടെ അടുപ്പുകല്ലു പൊളിച്ചുപോലും കല്ലുകള്‍ സ്ഥാപിക്കുന്ന മനുഷ്യത്വരാഹിത്യമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കല്ലിടുന്നതിനെ എതിര്‍ക്കുന്നവരെ പോലീസിനെ ഉപയോഗിച്ചും പാര്‍ട്ടിക്കാരെ ഇറക്കിയും മര്‍ദ്ദിച്ചു പിന്മാറ്റാനാണ് ശ്രമം. കേസെടുക്കുമെന്നും പിഴചുമത്തുമെന്നുമൊക്കെയുള്ള ഭീഷണികള്‍ക്ക് വഴങ്ങാതെ സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകളാണ് ഓരോ പ്രദേശങ്ങളിലും സമരരംഗത്തുള്ളത്. കെ.റെയില്‍ എന്നെഴുതി സ്ഥാപിച്ചിട്ടുള്ള പല കല്ലുകളും ഇതിനകം ജനങ്ങള്‍ പിഴുതെറിഞ്ഞു കളഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം പിറന്ന മണ്ണില്‍ മരിക്കുന്നതുവരെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ഈ സമരം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും നല്‍കുന്ന വിശദീകരണങ്ങളും വാഗ്ധാനങ്ങളുമൊന്നും വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല. വിവിധ പദ്ധതികള്‍ക്കായും മറ്റും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അനുഭവിക്കുന്ന ദുഃഖദുരിതങ്ങള്‍ നേരില്‍ കാണുന്നവരാണ് കേരളത്തിലെ സാധാരണക്കാര്‍. പശ്ചിമബംഗാളിലെ നന്ദിഗ്രാം സമരമാണ് അവിടുത്തെ മൂന്നരപ്പതിറ്റാണ്ടു നീണ്ട ഇടതുഭരണത്തിന് അന്ത്യംകുറിച്ചത്. കെ.റെയില്‍ പദ്ധതിക്കെതിരായ സമരത്തിന് നന്ദിഗ്രാം സമരത്തെക്കാള്‍ വ്യാപ്തിയുണ്ടെന്ന കാര്യം പിണറായി വിസ്മരിക്കരുത്.

കേരളത്തിന്റെ വികസനത്തിനുവേണ്ടിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി എന്ന വാദം അസംബന്ധമാണ്. ഒരു വികസനവും ഇത് കൊണ്ടുവരാന്‍ പോകുന്നില്ല എന്നു മാത്രമല്ല കേരളത്തിന്റെ വികസനത്തിന് പലതരത്തില്‍ ഈ പദ്ധതി വിഘാതമാവുകയും ചെയ്യും. രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഴിമതി നടത്താനുള്ള അവസരമായാണ് മുഖ്യമന്ത്രിയും സംഘവും ഇതിനെ കാണുന്നത്. ഇനിയങ്ങോട്ട് അധികാരമുണ്ടായാലും ഇല്ലെങ്കിലും പാര്‍ട്ടി നടത്തിക്കൊണ്ടുപോവാനും, നേതാക്കള്‍ക്ക് ആഡംബര ജീവിതം നയിക്കാനുമുള്ള സഹസ്രകോടികള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് ഒത്താശ ചെയ്യുന്നവര്‍ക്കും രാഷ്‌ട്രീയ വേര്‍തിരിവില്ലാതെ ഇതിന്റെ വിഹിതം ലഭിക്കും. നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്ന എതിര്‍പ്പുകളെ സര്‍ക്കാരും സിപിഎമ്മും ഗൗരവത്തിലെടുക്കാത്തത് ഇതിനാലാണ്. കോണ്‍ഗ്രസ്സ് നേതാക്കളുടെ വീരവാദങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നില്ല. പക്ഷേ ജനങ്ങള്‍ എതിരാവുമെന്ന പേടിയുണ്ട്. കള്ളപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നതാണ് ഇതിനു കണ്ടുവച്ചിട്ടുള്ള പോംവഴി. പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചും, അത് വന്നാലുണ്ടാകുന്ന പ്രയോജനങ്ങളെക്കുറിച്ചും നട്ടാല്‍ കുരുക്കാത്ത നുണകളാണ് യാതൊരു ലജ്ജയുമില്ലാതെ മുഖ്യമന്ത്രിയും കൂട്ടരും പ്രചരിപ്പിക്കുന്നത്.  ഇതില്‍ ഏറ്റവും പുതിയതാണ് കെ.റെയില്‍ എംഡി കഴിഞ്ഞ ദിവസം എംഎല്‍എമാര്‍ക്കു നല്‍കിയ വിശദീകരണം. പദ്ധതിക്കുവേണ്ടി വരുന്ന കല്ലും മറ്റും തമിഴ്‌നാട്ടില്‍ നിന്നുകൊണ്ടുവരാന്‍ റെയില്‍വേ സമ്മതിച്ചിട്ടുണ്ടത്രേ. നിശ്ചിത തുക അടച്ചാല്‍ ആര്‍ക്കും എന്തു സാധനവും ട്രെയിന്‍ വഴി കൊണ്ടുവരാമെന്നിരിക്കെ എന്തിനാണ് ഇങ്ങനെയൊരു പ്രഖ്യാപനം? സില്‍വര്‍ ലൈന്‍ പദ്ധതിക്ക് റെയില്‍വേയുടെ അനുമതിയുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം.

ഇപ്പോഴത്തെ നിലയ്‌ക്ക് സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റും അവകാശവാദങ്ങള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈ പദ്ധതി നടപ്പാക്കാനാവില്ല. ആയിരം കോടി രൂപയില്‍ കൂടുതല്‍ ചെലവു വരുന്ന എല്ലാ പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ഇപ്പോള്‍ കിട്ടിയിരിക്കുന്ന തത്വത്തിലുള്ള അനുമതി നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. പദ്ധതി തുടങ്ങാനുള്ള അനുമതിയല്ല. അനുമതി ലഭിക്കാത്ത ഒരു പദ്ധതിയുടെ പേരില്‍, അലൈന്‍മെന്റുപോലും തീര്‍ച്ചപ്പെടുത്താത്ത ഒരു പദ്ധതിക്കുവേണ്ടി പിണറായി സര്‍ക്കാര്‍ എന്തിനാണ് ഇത്ര ആവേശം കാണിക്കുന്നതെന്നാണ് മനസ്സിലാവാത്തത്. പദ്ധതിക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി സംഘടിപ്പിച്ചെടുക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണ്.  ഇങ്ങനെയൊരു വിനാശകരമായ പദ്ധതി കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചാല്‍ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും സാമൂഹ്യജീവിതത്തെയുമൊക്കെ അത് താളം തെറ്റിക്കുമെന്നും, തലമുറകള്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കാന്‍ വിവേകമതികള്‍ക്ക് കഴിയും. ആ ദൗത്യം ഇപ്പോള്‍ തന്നെ അവര്‍ നിര്‍വഹിക്കുന്നുമുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്, അല്ലാതെ കെ.റെയിലിന്റെ പേരില്‍ കടമെടുക്കാന്‍ പോകുന്ന സഹസ്രകോടികള്‍ക്കൊപ്പമല്ല കേന്ദ്രസര്‍ക്കാര്‍ നില്‍ക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.

Tags: കലാപംK railസില്‍വര്‍ ലൈന്‍ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.