Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാഴ്ചകള്‍ ഓര്‍മകളിലേക്ക്; കേരളത്തിലെ ഗ്രാമങ്ങള്‍ ഇല്ലാതാകുന്നു; നഗരങ്ങളുടെ എണ്ണത്തില്‍ 366 ശതമാനം വര്‍ധനവ്

രാജ്യത്തെ ഏറ്റവും കൂടുതല്‍ നഗരവത്കരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിന്. 2001ലെ സെന്‍സസ് അനുസരിച്ച് ഗ്രാമ ജനസംഖ്യ 2.35 കോടിയും നഗരവാസികള്‍ 82.66 ലക്ഷവുമായിരുന്നു. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞുള്ള 2011ലെ സെന്‍സസില്‍ നഗര ജനസംഖ്യ 1.59 കോടിയും (47.7 ശതമാനം) ഗ്രാമീണ ജനസംഖ്യ 1.74 കോടിയും (52.3 ശതമാനം) ആയി. എറണാകുളം ജില്ലയില്‍ ഗ്രാമജനസംഖ്യയേക്കാള്‍ കൂടുതല്‍ നഗരവാസികളുമായി.

അനീഷ് അയിലംbyഅനീഷ് അയിലം
Mar 14, 2022, 03:14 pm IST
inKerala

തിരുവനന്തപുരം: മലയാളിയുടെ ഗൃഹാതുരത്വം തുളുമ്പുന്ന ഗ്രാമങ്ങളും ഗ്രാമഭംഗിയും എല്ലാം ഓര്‍മകളാകുന്നു. സംസ്ഥാനത്തെ ഗ്രാമങ്ങള്‍ ഇല്ലാതാകുന്നുവെന്ന് കണക്കുകള്‍. നഗരങ്ങളുടെ എണ്ണത്തില്‍ 366 ശതമാനം വര്‍ധനവ്. സംസ്ഥാന ജനസംഖ്യയുടെ 47.7 ശതമാനവും നഗരവാസികളെന്നും പഠനം.

രാജ്യത്തെ ഏറ്റവും കൂടുതല്‍ നഗരവത്കരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിന്. 2001ലെ സെന്‍സസ് അനുസരിച്ച് ഗ്രാമ ജനസംഖ്യ 2.35 കോടിയും നഗരവാസികള്‍ 82.66 ലക്ഷവുമായിരുന്നു. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞുള്ള 2011ലെ സെന്‍സസില്‍ നഗര ജനസംഖ്യ 1.59 കോടിയും (47.7 ശതമാനം) ഗ്രാമീണ ജനസംഖ്യ 1.74 കോടിയും (52.3 ശതമാനം) ആയി. എറണാകുളം ജില്ലയില്‍ ഗ്രാമജനസംഖ്യയേക്കാള്‍ കൂടുതല്‍ നഗരവാസികളുമായി.

2001ലെ കണക്കുകള്‍ പ്രകാരം സെന്‍സസ് നഗരങ്ങള്‍ (സെന്‍സസില്‍ നഗരമായി കണ്ടെത്തിയവ) 99, സ്റ്റാറ്റിയൂട്ടറി നഗരങ്ങള്‍ 60 ആയിരുന്നു. എന്നാല്‍ 2011ല്‍ സെന്‍സസ് നഗരങ്ങള്‍ 461 ആയി കുതിച്ചുയര്‍ന്നു. സ്റ്റാറ്റിയൂട്ടറി നഗരങ്ങള്‍ (നഗരങ്ങളായി പ്രഖ്യാപിച്ചവ) 59 ആയി. 366 ശതമാനമാണ് ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള വളര്‍ച്ചാനിരക്ക്.

തൃശ്ശൂരാണ് ഏറ്റവുമധികം പട്ടണങ്ങളുള്ളത്. 35 പട്ടണങ്ങള്‍. ആകെ പട്ടണങ്ങളുടെ 25 ശതമാനത്തിലധികമാണിത്. 60 ശതമാനം പട്ടണങ്ങളും തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. എട്ടു ജില്ലകളില്‍ നാഗരിക ജനസംഖ്യ ദശലക്ഷം കടന്നു. ഇതില്‍ എറണാകുളമാണ് മുന്നില്‍. തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നില്‍. സംസ്ഥാനത്തെ ആകെ നഗരജനസംഖ്യയുടെ 50 ശതമാനത്തോളം ഈ നാലു ജില്ലകളിലാണ്.

വയനാട്, ഇടുക്കി ജില്ലകളില്‍ ഓരോ സ്റ്റാറ്റിയൂട്ടറി ടൗണുകളൊഴികെ പുതിയ പട്ടണങ്ങളൊന്നും രൂപപ്പെട്ടില്ല. ഏറ്റവും കുറവ് നഗരവാസികളുള്ള ജില്ല വയനാടാണ് (3.8 ശതമാനം). ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും നഗര ജനസംഖ്യയില്‍ വര്‍ധനവുണ്ടായി. മലപ്പുറം ജില്ലയില്‍ നഗര ജനസംഖ്യാ വളര്‍ച്ചയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. പിന്നിലായി കൊല്ലം, തൃശ്ശൂര്‍, കാസര്‍കോട് എന്നിവയാണ്. വയനാട്ടിലാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക്. ഗ്രാമീണ ജനസംഖ്യയുടെ 25 ശതമാനത്തോളം മലപ്പുറം, പാലക്കാട് ജില്ലകളിലാണ്. കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, വയനാട് ജില്ലകളില്‍ ഗ്രാമീണ ജനസംഖ്യ നഗര ജനസംഖ്യയേക്കാള്‍ കൂടുതലുണ്ട്. ഇടുക്കിയിലും വയനാട്ടിലും ആകെ ജനസംഖ്യയുടെ 95 ശതമാനത്തിലധികവും ഗ്രാമീണ ജനസംഖ്യയാണ്.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ സെന്‍സസ് നടന്ന 1901ല്‍ സംസ്ഥാന ജനസംഖ്യ 64 ലക്ഷം ആയിരുന്നു. ഇതില്‍ 59 ലക്ഷം (92.9 ശതമാനം) ജനങ്ങളും ഗ്രാമീണ മേഖലയിലായിരുന്നു. നഗര ജനസംഖ്യ അഞ്ച് ലക്ഷം മാത്രമായിരുന്നു. ഇത് മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെയായിരുന്നു. നൂറു വര്‍ഷത്തിനിടയില്‍ മൊത്തം ജനസംഖ്യയില്‍ ഗ്രാമീണ ജനതയുടെ അനുപാതം കുറയുകയും 2001ല്‍ അത് 74 ശതമാനം ആയിത്തീരുകയും ചെയ്തുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

Tags: keralavillage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.