Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഒരേയൊരയ്യര്‍; ആദ്യ ദിനം ലങ്ക ആറിന് 86; ഇന്ത്യക്ക് 252

ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ശ്രീലങ്ക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ദിന- രാത്രി മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എടുത്തു. കുശാല്‍ മെന്‍ഡിസ് (2), ദിമുത്തു കരുണ രത്‌ന (4), ലാഹിരു തിരിമാനെ (8), ധനഞ്ജയ ഡിസില്‍വ (10), ചരിത് അസലങ്ക (10) , ഏയ്ഞ്ചലോ മാത്യൂസ് (43) എന്നിവരാണ് പുറത്തായത്. നിരോഷന്‍ ഡിക്ക്‌വെല്ലയും (13) ലസിത് എംബുല്‍ദേനിയയും (0) പുറത്താകാതെ നില്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 10:04 pm IST
in Cricket

ബെംഗളൂരു:  ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പ്രകടനത്തില്‍ ഇന്ത്യക്ക്് ഭേദപ്പെട്ട സ്‌കോര്‍. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 252 റണ്‍സിന് പുറത്തായി. അഞ്ചാമനായി ക്രീസിലെത്തി ലങ്കയുടെ സ്പിന്‍ – പേസ് ആക്രമണത്തെ ശക്തമായി ചെറുത്തുനിന്ന അയ്യര്‍ ഒടുവില്‍ സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെവച്ച് പുറത്തായി. 98 പന്തില്‍ പത്ത് ഫോറും നാലു സിക്‌സറും സഹിതം 92 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.  

ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ശ്രീലങ്ക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ദിന- രാത്രി മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എടുത്തു. കുശാല്‍ മെന്‍ഡിസ് (2), ദിമുത്തു കരുണ രത്‌ന (4), ലാഹിരു തിരിമാനെ (8), ധനഞ്ജയ ഡിസില്‍വ (10), ചരിത് അസലങ്ക (10) , ഏയ്ഞ്ചലോ മാത്യൂസ് (43) എന്നിവരാണ് പുറത്തായത്.  നിരോഷന്‍ ഡിക്ക്‌വെല്ലയും (13)  ലസിത് എംബുല്‍ദേനിയയും (0) പുറത്താകാതെ നില്‍ക്കുന്നു.

ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും  മുഹമ്മദ് ഷമി രണ്ട് വിക്കറ്റും  വീഴ്‌ത്തി. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റ് എടുത്തു.  ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ആദ്യം പുറത്തായത്. നാലു റണ്‍സുമായി റണ്‍ഔട്ടാകുകയായിരുന്നു. ആദ്യ വിക്കറ്റ്് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് മാത്രം. പിന്നാലെ രോഹിതും വീണു-ഇന്ത്യ രണ്ടിന് 29 റണ്‍സ്്. ഹനുമാ വിഹാരിയും വിരാട് കോഹ്‌ലിയും മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 റണ്‍സ് എടുത്ത വിഹാരി വീണതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു.  കോഹ്‌ലിയും വേഗം മടങ്ങി. 23 റണ്‍സാണ് സമ്പാദ്യം. ഋഷഭ് പന്തിന് കൂട്ടായി ശ്രേയസ് അയ്യര്‍ എത്തിയതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ നൂറ് കടന്നത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 40 റണ്‍സ് നേടി.  39 റണ്‍സ് നേടിയ ഋഷഭ് പന്തിനെ വീഴ്‌ത്തി എംബുല്‍ദേനിയ ഈ പാര്‍ട്‌നര്‍ഷിപ്പ് തകര്‍ത്തു.  

ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ച ജഡേജ (4) ,അശ്വിന്‍ (13) ,അക്‌സര്‍ പട്ടേല്‍  (9), മുഹമ്മദ് ഷമി(5) എന്നിവര്‍ അനായാസം കീഴടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 252 റണ്‍സിന് അവസാനിച്ചു. വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തുമ്പോഴും ശക്തമായി പൊരുതിനിന്ന ശ്രേയസ് അയ്യര്‍ ഏറ്റവും ഒടുവിലാണ് പുറത്തായത്. ജയവിക്രമയുടെ പന്തില്‍ ഡിക്ക്‌വെല്ല അയ്യരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.  ശ്രീലങ്കക്കായി സ്പിന്നര്‍മാരായ ലസിത് എംബുല്‍ദേനിയയും പ്രവീണ്‍ വിക്രമയും  മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. എംബുല്‍ദേനിയ 24 ഓവറില്‍ 94 റണ്‍സും ജയവിക്രമ 17.1 ഓവറില്‍ 81 റണ്‍സുമാണ് വിട്ടുകൊടുത്തത്. ധനഞ്ജയ ഏഴ് ഓവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.

Tags: indiaടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

India

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

പുതിയ വാര്‍ത്തകള്‍

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.